വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

സുഭാഷിതങ്ങൾ 6:1-35

ഉള്ളടക്കം

  • വായ്‌പയ്‌ക്കു ജാമ്യം നിൽക്കുമ്പോൾ സൂക്ഷിക്കണം (1-5)

  • “മടിയാ, ഉറുമ്പിന്‍റെ അടുത്തേക്കു ചെല്ലുക” (6-11)

  • ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ (12-15)

  • ഏഴു കാര്യങ്ങൾ യഹോവ വെറുക്കുന്നു (16-19)

  • ചീത്ത സ്‌ത്രീക്കെതിരെ ജാഗ്രത പാലിക്കുക (20-35)

6  മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നിന്നിട്ടുണ്ടെങ്കിൽ,+ അപരിചിതനു കൈ കൊടുത്തിട്ടുണ്ടെങ്കിൽ,*+   നീ ആർക്കെങ്കിലും വാക്കു കൊടുത്ത്‌ കെണിയിലായിപ്പോയെങ്കിൽ, നിന്‍റെ വായിൽനിന്ന് വന്ന വാക്കുകൾ നിന്നെ കുടുക്കിലാക്കിയെങ്കിൽ,+   ഇങ്ങനെ ചെയ്‌ത്‌ അതിൽനിന്ന് രക്ഷപ്പെടുക: പെട്ടെന്ന് അയൽക്കാരന്‍റെ അടുത്ത്‌ ചെന്ന് താണുകേണ്‌ യാചിക്കുക; നീ നിന്‍റെ അയൽക്കാരന്‍റെ കൈയിൽ അകപ്പെട്ടിരിക്കുന്നല്ലോ.+   നിന്‍റെ കണ്ണുകൾ ഉറക്കം തൂങ്ങരുത്‌; കൺപോളകൾ അടഞ്ഞുപോകരുത്‌.   വേട്ടക്കാരന്‍റെ പിടിയിൽപ്പെട്ട മാനിനെപ്പോലെയും* പക്ഷിപിടുത്തക്കാരന്‍റെ കൈയിൽപ്പെട്ട പക്ഷിയെപ്പോലെയും രക്ഷപ്പെടുക.   മടിയാ,+ ഉറുമ്പിന്‍റെ അടുത്തേക്കു ചെല്ലുക; അതു ചെയ്യുന്നതെല്ലാം നോക്കി ജ്ഞാനം നേടുക.   അതിനു സൈന്യാധിപനോ അധികാരിയോ ഭരണാധിപനോ ഇല്ല.   എന്നിട്ടും അതു വേനൽക്കാലത്ത്‌ തീറ്റ ഒരുക്കുന്നു,+ കൊയ്‌ത്തുകാലത്ത്‌ ആഹാരം ശേഖരിച്ചുവെക്കുന്നു.   മടിയാ, എത്ര നേരം നീ ഇങ്ങനെ കിടക്കും? നീ എപ്പോൾ ഉറക്കമുണരും? 10  അൽപ്പം ഉറക്കം, അൽപ്പം മയക്കം, കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.+ 11  അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും; ഇല്ലായ്‌മ ആയുധധാരിയെപ്പോലെ എത്തും.+ 12  ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ വായിൽ വഞ്ചനയുമായി നടക്കുന്നു.+ 13  അവൻ കണ്ണിറുക്കുന്നു,+ കാലുകൊണ്ട് സൂചന കൊടുക്കുന്നു, വിരലുകൾകൊണ്ട് ആംഗ്യം കാണിക്കുന്നു. 14  അവന്‍റെ ഹൃദയം വക്രതയുള്ളതാണ്‌; അവൻ എപ്പോഴും ദുഷ്ടമായ പദ്ധതികൾ+ ഉണ്ടാക്കുന്നു, ആളുകളെ തമ്മിൽ അടിപ്പിക്കുന്നു.+ 15  അതുകൊണ്ട് അവനു പെട്ടെന്ന് ആപത്തു വരും; കരകയറാനാകാത്ത വിധം ഒരു നിമിഷംകൊണ്ട് അവൻ തകർന്നുപോകും.+ 16  യഹോവ ആറു കാര്യങ്ങൾ വെറുക്കുന്നു; ദൈവത്തിന്‌ ഏഴു കാര്യങ്ങൾ അറപ്പാണ്‌: 17  അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്‌,+ നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ,+ 18  ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം,+ ദ്രോഹം ചെയ്യാൻ ധൃതിയിൽ ഓടുന്ന കാൽ, 19  നാവെടുത്താൽ* നുണ പറയുന്ന കള്ളസാക്ഷി,+ സഹോദരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്ന മനുഷ്യൻ.+ 20  എന്‍റെ മകനേ, അപ്പന്‍റെ കല്‌പന അനുസരിക്കുക; അമ്മയുടെ ഉപദേശം* തള്ളിക്കളയരുത്‌.+ 21  അവ എപ്പോഴും നിന്‍റെ ഹൃദയത്തിൽ കെട്ടിവെക്കുക; നിന്‍റെ കഴുത്തിൽ അണിയുക. 22  നീ നടക്കുമ്പോൾ അതു നിന്നെ നയിക്കും; കിടക്കുമ്പോൾ നിനക്കു കാവൽ നിൽക്കും; ഉറക്കമുണരുമ്പോൾ നിന്നോടു സംസാരിക്കും.* 23  കല്‌പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്‌. തിരുത്തലും ശാസനയും ജീവനിലേക്കുള്ള വഴിയാണ്‌.+ 24  അവ നിന്നെ ചീത്ത സ്‌ത്രീയിൽനിന്നും+ അസാന്മാർഗിയായ സ്‌ത്രീയുടെ* പഞ്ചാരവാക്കുകളിൽനിന്നും രക്ഷിക്കും.+ 25  നിന്‍റെ ഹൃദയം അവളുടെ സൗന്ദര്യം മോഹിക്കരുത്‌;+ വശ്യമായ കണ്ണുകൾകൊണ്ട് നിന്നെ കീഴടക്കാൻ അവളെ അനുവദിക്കരുത്‌. 26  വേശ്യ കാരണം ഒരു മനുഷ്യന്‌ ഒരു കഷണം അപ്പം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്നു;+ എന്നാൽ അന്യന്‍റെ ഭാര്യ നിന്‍റെ വിലപ്പെട്ട ജീവൻ വേട്ടയാടുന്നു. 27  വസ്‌ത്രം കത്തിപ്പോകാതെ ഒരാൾക്കു നെഞ്ചിൽ തീക്കനൽ കൂട്ടിവെക്കാനാകുമോ?+ 28  കാൽ പൊള്ളാതെ ഒരു മനുഷ്യനു കനലിലൂടെ നടക്കാനാകുമോ? 29  അയൽക്കാരന്‍റെ ഭാര്യയുമായി ബന്ധപ്പെടുന്നവന്‍റെ അവസ്ഥയും അങ്ങനെതന്നെയായിരിക്കും; അവളെ തൊടുന്ന ആർക്കും ശിക്ഷ കിട്ടാതിരിക്കില്ല.+ 30  ഒരാൾ വിശപ്പകറ്റാനായി മോഷ്ടിച്ചാൽ ആരും അവനെ കുറ്റപ്പെടുത്തില്ല. 31  എന്നിട്ടും, പിടിയിലാകുമ്പോൾ അവൻ ഏഴ്‌ ഇരട്ടി പകരം കൊടുക്കും; അവന്‍റെ വീട്ടിലുള്ള വിലയേറിയ വസ്‌തുക്കളെല്ലാം അവൻ കൊടുക്കും.+ 32  വ്യഭിചാരം ചെയ്യുന്നവൻ സാമാന്യബോധമില്ലാത്തവൻ. അങ്ങനെ ചെയ്യുന്നവൻ സ്വയം നാശം വിളിച്ചുവരുത്തുന്നു.+ 33  മുറിവുകളും അപമാനവും മാത്രമേ അവനു ലഭിക്കൂ;+ അവനു വന്ന മാനക്കേട്‌ ഒരിക്കലും മാഞ്ഞുപോകില്ല.+ 34  വിശ്വാസവഞ്ചന നിമിത്തം ഭർത്താവ്‌ കോപാകുലനാകുന്നു; പ്രതികാരം ചെയ്യുമ്പോൾ അവൻ ഒരു ദയയും കാണിക്കില്ല.+ 35  അവൻ നഷ്ടപരിഹാരം* സ്വീകരിക്കില്ല; എത്ര വലിയ സമ്മാനം കൊടുത്താലും നിനക്ക് അവനെ ശാന്തനാക്കാനാകില്ല.

അടിക്കുറിപ്പുകള്‍

അതായത്‌, അപരിചിനുമായി കരാറിൽ ഏർപ്പെട്ട് കൈ കൊടുത്തിട്ടുണ്ടെങ്കിൽ.
അക്ഷ. “ഗസൽമാനിനെപ്പോലെയും.”
അഥവാ “ഓരോ ശ്വാസത്തിലും.”
അഥവാ “നിയമം.”
അഥവാ “നിനക്ക് ഉപദേശം തരും.”
പദാവലി കാണുക.
അക്ഷ. “വിദേസ്‌ത്രീയുടെ.” സുഭ 2:16 കാണുക.
അഥവാ “മോചവില.”