വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

സഭാപ്രസംഗകൻ 12:1-14

ഉള്ളടക്കം

  • വൃദ്ധനാകുന്നതിനു മുമ്പ് സ്രഷ്ടാവിനെ ഓർക്കുക (1-8)

  • സഭാസംഘാടകൻ പറഞ്ഞതിന്‍റെ സാരം (9-14)

    • ബുദ്ധിമാന്‍റെ വാക്കുകൾ ഇടയന്‍റെ വടിപോലെ (11)

    • സത്യദൈവത്തെ ഭയപ്പെടുക (13)

12  യൗവനകാലത്ത്‌ നിന്‍റെ മഹാസ്രഷ്ടാവിനെ ഓർക്കുക.+ കഷ്ടത നിറഞ്ഞ നാളുകളും “ജീവിതത്തിൽ എനിക്ക് ഒരു സന്തോഷവുമില്ല” എന്നു പറയുന്ന കാലവും വരുന്നതിനു മുമ്പ്,+  സൂര്യന്‍റെയും ചന്ദ്രന്‍റെയും നക്ഷത്രങ്ങളുടെയും വെളിച്ചം മങ്ങുകയും+ വന്മഴയ്‌ക്കു ശേഷം* മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിനു മുമ്പുതന്നെ, അങ്ങനെ ചെയ്യുക.  അന്നു വീട്ടുകാവൽക്കാർ വിറയ്‌ക്കും. ബലവാന്മാർ കൂനിപ്പോകും. അരയ്‌ക്കുന്ന സ്‌ത്രീകൾ എണ്ണത്തിൽ കുറഞ്ഞുപോയതുകൊണ്ട് പണി നിറുത്തും. ജനാലകളിലൂടെ നോക്കുന്ന സ്‌ത്രീകൾ ഇരുൾ മാത്രം കാണും.+  തെരുവിലേക്കുള്ള വാതിലുകൾ അടഞ്ഞുകിടക്കും. തിരികല്ലിന്‍റെ ശബ്ദം മന്ദമാകും. പക്ഷി ചിലയ്‌ക്കുന്നതു കേട്ട് അവർ ഉണർന്നുപോകും. ഗായികമാരുടെ സ്വരം നേർത്തുവരും.+  അവർ ഉയരങ്ങളെ പേടിക്കും. തെരുവുകളിൽ അപകടം പതിയിരിക്കുന്നതായി അവർക്കു തോന്നും. ബദാംവൃക്ഷം പൂക്കും.+ പുൽച്ചാടി നിരങ്ങിനീങ്ങും. കരീരക്കായ്‌* പൊട്ടിപ്പോകും. കാരണം, മനുഷ്യൻ തന്‍റെ ചിരകാലഭവനത്തിലേക്കു നടന്നുനീങ്ങുകയാണ്‌.+ വിലപിക്കുന്നവരാകട്ടെ, തെരുവിലൂടെ നടക്കുന്നു.+  അന്നു വെള്ളിച്ചരട്‌ അറ്റുപോകും. പൊൻപാത്രം തകരും. നീരുറവിലെ ഭരണി ഉടയും. കിണറിന്‍റെ കപ്പി തകരും.  പിന്നെ, പൊടി പഴയപടി ഭൂമിയിലേക്കുതന്നെ മടങ്ങും.+ ജീവശക്തിയാകട്ടെ* അതു തന്ന സത്യദൈവത്തിന്‍റെ അടുത്തേക്കും.+  “മഹാവ്യർഥത!” എന്നു സഭാസംഘാടകൻ+ പറയുന്നു. “എല്ലാം വ്യർഥമാണ്‌.”+  സഭാസംഘാടകൻ ബുദ്ധിമാനായെന്നു മാത്രമല്ല, തനിക്ക് അറിയാമായിരുന്ന കാര്യങ്ങൾ നിരന്തരം ജനത്തെ പഠിപ്പിക്കുകയും ചെയ്‌തു.+ അദ്ദേഹം അനവധി പഴഞ്ചൊല്ലുകൾ+ സമാഹരിച്ച് ചിട്ടപ്പെടുത്താൻ* ഗഹനമായി ചിന്തിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്‌തു. 10  ഇമ്പമുള്ള വാക്കുകൾ+ കണ്ടെത്താനും സത്യവചനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ചു. 11  ബുദ്ധിമാന്‍റെ വാക്കുകൾ+ ഇടയന്‍റെ വടിപോലെയും അവർ സമാഹരിച്ചിരിക്കുന്ന ജ്ഞാനമൊഴികൾ അടിച്ചുറപ്പിച്ചിരിക്കുന്ന ആണികൾപോലെയും ആണ്‌. ഒരേ ഇടയനിൽനിന്നാണ്‌ അവ അവർക്കു കിട്ടിയിരിക്കുന്നത്‌. 12  മകനേ, അവയ്‌ക്കു പുറമേയുള്ള എന്തിനെക്കുറിച്ചും ഒരു മുന്നറിയിപ്പുണ്ട്: പുസ്‌തകങ്ങൾ എഴുതിക്കൂട്ടുന്നതിന്‌ ഒരു അന്തവുമില്ല. അവ അധികം പഠിക്കുന്നത്‌ ശരീരത്തെ തളർത്തിക്കളയും.+ 13  പറഞ്ഞതിന്‍റെയെല്ലാം സാരം ഇതാണ്‌: സത്യദൈവത്തെ ഭയപ്പെട്ട്+ ദൈവകല്‌പനകൾ അനുസരിക്കുക.+ മനുഷ്യന്‍റെ കർത്തവ്യം അതാണല്ലോ.+ 14  കാരണം സത്യദൈവം, എല്ലാ രഹസ്യകാര്യങ്ങളും ഉൾപ്പെടെ ഓരോ പ്രവൃത്തിയും നല്ലതോ ചീത്തയോ എന്നു ന്യായം വിധിക്കും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “വന്മഴയുമായി.”
വിശപ്പു വർധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരുതരം കായ്‌.
അഥവാ “ആത്മാവാകട്ടെ.”
അഥവാ “ക്രമത്തിൽ അടുക്കാൻ.”