വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

സങ്കീർത്തനം 79:1-13

ഉള്ളടക്കം

  • ജനതകൾ ദൈവനത്തെ ആക്രമിച്ചപ്പോഴത്തെ ഒരു പ്രാർഥന

    • “ഞങ്ങൾ ഒരു നിന്ദാപാത്രമായി” (4)

    • ‘അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ സഹായിക്കേണമേ’ (9)

    • “ഞങ്ങളുടെ അയൽക്കാർക്ക് ഏഴു മടങ്ങു പകരം കൊടുക്കേണമേ” (12)

ആസാഫ്‌+ രചിച്ച ശ്രുതിമധുരമായ ഗാനം. 79  ദൈവമേ, ജനതകൾ അങ്ങയുടെ അവകാശദേശത്തേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു;+ അങ്ങയുടെ പരിപാവനമായ ആലയം അശുദ്ധമാക്കിയിരിക്കുന്നു;+ അവർ യരുശലേമിനെ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കി.+   അങ്ങയുടെ ദാസന്മാരുടെ ശവങ്ങൾ അവർ ആകാശത്തിലെ പക്ഷികൾക്ക് ആഹാരമായി നൽകി; അങ്ങയുടെ വിശ്വസ്‌തരുടെ മാംസം ഭൂമിയിലെ കാട്ടുമൃഗങ്ങൾക്ക് ഇട്ടുകൊടുത്തു.+   അവരുടെ രക്തം അവർ വെള്ളംപോലെ യരുശലേമിലെങ്ങും ഒഴുക്കി; അവരുടെ ശവം അടക്കാൻ ആരും ശേഷിച്ചിട്ടില്ല.+   അയൽക്കാർക്കു ഞങ്ങൾ ഒരു നിന്ദാപാത്രമായി;+ ചുറ്റുമുള്ളവർ ഞങ്ങളെ കളിയാക്കുന്നു, അവഹേളിക്കുന്നു.   യഹോവേ, എത്ര നാൾ അങ്ങ് ക്രുദ്ധിച്ചിരിക്കും? എന്നേക്കുമോ?+ അങ്ങയുടെ ധാർമികരോഷം എത്ര നാൾ കത്തിജ്വലിക്കും?+   അങ്ങയെ അറിയാത്ത ജനതകളുടെ മേലും അങ്ങയുടെ പേര്‌ വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെ മേലും അങ്ങ് ക്രോധം ചൊരിയേണമേ.+   അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞല്ലോ; അവന്‍റെ സ്വദേശം വിജനവുമാക്കി.+   ഞങ്ങളുടെ പൂർവികരുടെ തെറ്റുകൾക്കു ഞങ്ങളോടു കണക്കു ചോദിക്കരുതേ.+ വേഗം ഞങ്ങളോടു കരുണ കാട്ടേണമേ;+ ഞങ്ങളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമല്ലോ.   രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീയനാമത്തെ ഓർത്ത്‌ ഞങ്ങളെ സഹായിക്കേണമേ; അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ രക്ഷിക്കേണമേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.*+ 10  “അവരുടെ ദൈവം എവിടെപ്പോയി” എന്നു ജനതകളെക്കൊണ്ട് എന്തിനു പറയിക്കണം?+ അങ്ങയുടെ ദാസരുടെ രക്തം ചൊരിഞ്ഞതിനു പ്രതികാരം ചെയ്‌തെന്നു ജനതകൾ അറിയട്ടെ, ഞങ്ങൾ കാൺകെ അവർ അത്‌ അറിയട്ടെ.+ 11  തടവുകാരന്‍റെ നെടുവീർപ്പ് അങ്ങ് കേൾക്കേണമേ.+ മരണത്തിനു വിധിക്കപ്പെട്ടവരെ* രക്ഷിക്കാൻ* അങ്ങയുടെ മഹാശക്തി* ഉപയോഗിക്കേണമേ.+ 12  യഹോവേ, അങ്ങയെ നിന്ദിച്ച നിന്ദയ്‌ക്ക്,+ ഞങ്ങളുടെ അയൽക്കാർക്ക് ഏഴു മടങ്ങു പകരം കൊടുക്കേണമേ.+ 13  അപ്പോൾ, അങ്ങയുടെ ജനവും അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റവും ആയ ഞങ്ങൾ+ അങ്ങയോട്‌ എന്നും നന്ദി പറയും; തലമുറതലമുറയോളം അങ്ങയെ വാഴ്‌ത്തി സ്‌തുതിക്കും.+

അടിക്കുറിപ്പുകള്‍

അക്ഷ. “മൂടേണമേ.”
അക്ഷ. “മരണത്തിൻപുത്രന്മാരെ.”
മറ്റൊരു സാധ്യത “സ്വതന്ത്രരാക്കാൻ.”
അക്ഷ. “ശക്തമായ കൈ.”