വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

സങ്കീർത്തനം 72:1-20

ഉള്ളടക്കം

 • ദൈവം അവരോധിച്ച രാജാവിന്‍റെ ഭരണം സമാധാപൂർണം

  • “നീതിമാന്മാർ തഴച്ചുരും” (7)

  • സമുദ്രംമുതൽ സമുദ്രംവരെ പ്രജകൾ (8)

  • അക്രമത്തിന്‌ ഇരയാകുന്നവർക്കു മോചനം (14)

  • ഭൂമിയിൽ ധാന്യം സുലഭം (16)

  • ദൈവത്തിന്‍റെ നാമം എന്നെന്നും വാഴ്‌ത്തപ്പെടും (19)

ശലോമോനെക്കുറിച്ച്. 72  ദൈവമേ, രാജാവിനെ അങ്ങയുടെ വിധികളും രാജകുമാരനെ അങ്ങയുടെ നീതിയും പഠിപ്പിക്കേണമേ.+   അവൻ അങ്ങയുടെ ജനത്തിനുവേണ്ടി നീതിയോടെയും എളിയവർക്കുവേണ്ടി ന്യായത്തോടെയും വാദിക്കട്ടെ.+   പർവതങ്ങൾ ജനത്തിനു സമാധാനവും കുന്നുകൾ അവർക്കു നീതിയും കൊണ്ടുവരട്ടെ.   അവൻ ജനത്തിൽ എളിയവർക്കുവേണ്ടി വാദിക്കട്ടെ;* ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ; ചതിയനെ തകർത്തുകളയട്ടെ.+   സൂര്യചന്ദ്രന്മാരുള്ള കാലത്തോളം തലമുറതലമുറയോളം+ അവർ അങ്ങയെ ഭയപ്പെടും.   അവൻ, വെട്ടിനിറുത്തിയ പുൽത്തകിടിയിൽ പെയ്യുന്ന മഴപോലെ, ഭൂമിയെ നനയ്‌ക്കുന്ന ചാറ്റൽമഴപോലെ.+   അവന്‍റെ കാലത്ത്‌ നീതിമാന്മാർ തഴച്ചുവളരും;*+ ചന്ദ്രനുള്ള കാലത്തോളം സമാധാനസമൃദ്ധിയുണ്ടാകും.+   സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ* ഭൂമിയുടെ അറ്റംവരെയും അവനു പ്രജകളുണ്ടായിരിക്കും.*+   മരുഭൂമിയിൽ വസിക്കുന്നവർ അവനു മുന്നിൽ കുമ്പിടും; അവന്‍റെ ശത്രുക്കൾ പൊടി നക്കും.+ 10  തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ അവനു കപ്പം* കൊടുക്കും.+ ശേബയിലെയും സെബയിലെയും രാജാക്കന്മാർ സമ്മാനങ്ങളുമായി വരും.+ 11  സകല രാജാക്കന്മാരും അവനു മുന്നിൽ കുമ്പിടും; സകല ജനതകളും അവനെ സേവിക്കും. 12  കാരണം, സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും. 13  എളിയവനോടും ദരിദ്രനോടും അവനു കനിവ്‌ തോന്നും; പാവപ്പെട്ടവന്‍റെ ജീവനെ അവൻ രക്ഷിക്കും. 14  അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും. 15  അവൻ നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അവനു കാഴ്‌ചയായി ലഭിക്കട്ടെ.+ അവനായി ഇടവിടാതെ പ്രാർഥനകൾ ഉയരട്ടെ. ദിവസം മുഴുവൻ അവൻ അനുഗൃഹീതനായിരിക്കട്ടെ. 16  ഭൂമിയിൽ ധാന്യം സുലഭമായിരിക്കും;+ മലമുകളിൽ അതു നിറഞ്ഞുകവിയും. അവനു ലബാനോനിലെപ്പോലെ ഫലസമൃദ്ധിയുണ്ടാകും.+ നിലത്തെ സസ്യങ്ങൾപോലെ നഗരങ്ങളിൽ ജനം നിറയും.+ 17  അവന്‍റെ പേര്‌ എന്നും നിലനിൽക്കട്ടെ;+ സൂര്യനുള്ള കാലത്തോളം അതു പ്രശസ്‌തമാകട്ടെ. അവൻ മുഖാന്തരം ജനം അനുഗ്രഹം നേടട്ടെ;+ എല്ലാ ജനതകളും അവനെ ഭാഗ്യവാനെന്നു* വിളിക്കട്ടെ. 18  ഇസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടട്ടെ;+ ആ ദൈവം മാത്രമല്ലോ അത്ഭുതകാര്യങ്ങൾ ചെയ്യുന്നത്‌.+ 19  ദൈവത്തിന്‍റെ മഹനീയനാമം എന്നെന്നും വാഴ്‌ത്തപ്പെടട്ടെ;+ ദൈവത്തിന്‍റെ മഹത്ത്വം ഭൂമി മുഴുവൻ നിറയട്ടെ.+ ആമേൻ! ആമേൻ! 20  യിശ്ശായിയുടെ മകനായ ദാവീദിന്‍റെ പ്രാർഥനകൾ ഇവിടെ അവസാനിക്കുന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “എളിയവരെ വിധിക്കട്ടെ.”
അക്ഷ. “മുളച്ചുപൊങ്ങും.”
അതായത്‌, യൂഫ്രട്ടീസ്‌.
അഥവാ “അവൻ ഭരിക്കും.”
പദാവലി കാണുക.
അഥവാ “സന്തുഷ്ടനെന്ന്.”