വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

സങ്കീർത്തനം 34:1-22

ഉള്ളടക്കം

  • യഹോവ തന്‍റെ ദാസന്മാരെ രക്ഷിക്കുന്നു

    • “നമുക്ക് ഒരുമിച്ച് തിരുനാമത്തെ വാഴ്‌ത്താം” (3)

    • യഹോയുടെ ദൂതൻ സംരക്ഷിക്കുന്നു (7)

    • “യഹോവ നല്ലവനെന്നു രുചിച്ചറിയൂ” (8)

    • ‘അവന്‍റെ അസ്ഥികളിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല’ (20)

ദാവീദിന്‍റേത്‌. തന്‍റെ മുന്നിൽ സുബോധം നഷ്ടപ്പെട്ടവനായി നടിച്ചപ്പോൾ+ അബീമേലെക്ക് ദാവീദിനെ ഓടിച്ചുകളഞ്ഞ സമയത്തേത്‌. א (ആലേഫ്‌) 34  ഞാൻ എപ്പോഴും യഹോവയെ സ്‌തുതിക്കും; എന്‍റെ നാവിൽ എപ്പോഴും ദൈവസ്‌തുതികളുണ്ടായിരിക്കും. ב (ബേത്ത്‌)   ഞാൻ യഹോവയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കും;+ സൗമ്യർ അതു കേട്ട് സന്തോഷിക്കും. ג (ഗീമെൽ)   എന്നോടൊപ്പം യഹോവയെ മഹത്ത്വപ്പെടുത്തുവിൻ;+ നമുക്ക് ഒരുമിച്ച് തിരുനാമത്തെ വാഴ്‌ത്താം. ד (ദാലെത്ത്‌)   ഞാൻ യഹോവയോടു ചോദിച്ചു; ദൈവം എനിക്ക് ഉത്തരം തന്നു.+ എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചു.+ ה (ഹേ)   ദൈവത്തെ നോക്കിയവരുടെ മുഖം പ്രകാശിച്ചു; അവർ ലജ്ജിതരാകില്ല. ז (സയിൻ)   ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+ ח (ഹേത്ത്‌)   യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു;+ അവൻ അവരെ രക്ഷിക്കുന്നു.+ ט (തേത്ത്‌)   യഹോവ നല്ലവനെന്നു രുചിച്ചറിയൂ!+ ദൈവത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ. י (യോദ്‌)   യഹോവയുടെ വിശുദ്ധരേ, ദൈവത്തെ ഭയപ്പെടൂ! ദൈവത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവില്ലല്ലോ.+ כ (കഫ്‌) 10  കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നുവലയുന്നു; എന്നാൽ, യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്‌ക്കും കുറവുണ്ടാകില്ല.+ ל (ലാമെദ്‌) 11  എന്‍റെ മക്കളേ വരൂ, വന്ന് ഞാൻ പറയുന്നതു കേൾക്കൂ; യഹോവയോടുള്ള ഭയഭക്തി എന്താണെന്നു ഞാൻ പഠിപ്പിക്കാം.+ מ (മേം) 12  ജീവിതത്തെ ഇഷ്ടപ്പെടുന്ന, സന്തോഷത്തോടെ ദീർഘനാൾ ജീവിക്കാൻ ആഗ്രഹിക്കുന്ന, ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടോ?+ נ (നൂൻ) 13  എങ്കിൽ, മോശമായതു സംസാരിക്കാതെ നാവിനെയും+ വഞ്ചകമായ കാര്യങ്ങൾ സംസാരിക്കാതെ ചുണ്ടുകളെയും സൂക്ഷിക്കുക.+ ס (സാമെക്‌) 14  മോശമായ കാര്യങ്ങൾ വിട്ടകന്ന് നല്ലതു ചെയ്യുക;+ സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരുക.+ ע (അയിൻ) 15  യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്;+ ദൈവത്തിന്‍റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.+ פ (പേ) 16  അതേസമയം, യഹോവ* മോശമായതു ചെയ്യുന്നവർക്കെതിരാണ്‌. അവരെക്കുറിച്ചുള്ള സകല ഓർമകളും ദൈവം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+ צ (സാദെ) 17  അവർ വിളിച്ചപേക്ഷിച്ചു, യഹോവ അതു കേട്ടു;+ അവരുടെ സകല കഷ്ടതകളിൽനിന്നും അവരെ രക്ഷിച്ചു.+ ק (കോഫ്‌) 18  യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്;+ മനസ്സു തകർന്നവരെ* ദൈവം രക്ഷിക്കുന്നു.+ ר (രേശ്‌) 19  നീതിമാന്‌ അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു;+ അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.+ ש (ശീൻ) 20  ദൈവം അവന്‍റെ അസ്ഥികളെല്ലാം കാക്കുന്നു; അവയിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല.+ ת (തൗ) 21  ദുരന്തം ദുഷ്ടനെ കൊല്ലും; നീതിമാനെ വെറുക്കുന്നവനെ കുറ്റക്കാരനായി കണക്കാക്കും. 22  യഹോവ തന്‍റെ ദാസന്മാരുടെ ജീവനെ വീണ്ടെടുക്കുന്നു; ദൈവത്തെ അഭയമാക്കുന്ന ആരെയും കുറ്റക്കാരായി കണക്കാക്കില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾപോലും.”
അഥവാ “യഹോയുടെ മുഖം.”
അഥവാ “നിരുത്സാഹിതരെ.”