വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

സങ്കീർത്തനം 115:1-18

ഉള്ളടക്കം

  • മഹത്ത്വം ദൈവത്തിനു മാത്രം കൊടുക്കേണ്ടത്‌

    • ജീവനില്ലാത്ത വിഗ്രഹങ്ങൾ (4-8)

    • ഭൂമി മനുഷ്യർക്കു കൊടുത്തിരിക്കുന്നു (16)

    • “മരിച്ചവർ യാഹിനെ സ്‌തുതിക്കുന്നില്ല” (17)

115  ഞങ്ങൾക്കല്ല, യഹോവേ ഞങ്ങൾക്കല്ല, അങ്ങയുടെ പേരിനു മഹത്ത്വം കൈവരട്ടെ;+ കാരണം, അങ്ങ് അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും ഉള്ളവനല്ലോ.+   “അവരുടെ ദൈവം എവിടെപ്പോയി” എന്നു ജനതകളെക്കൊണ്ട് എന്തിനു പറയിക്കണം?+   നമ്മുടെ ദൈവം സ്വർഗത്തിലാണ്‌; ഇഷ്ടമുള്ളതെല്ലാം ദൈവം ചെയ്യുന്നു.   അവരുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും, മനുഷ്യന്‍റെ കരവിരുത്‌.+   അവയ്‌ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല;+ കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല.   ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയില്ല. മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയില്ല.   കൈയുണ്ടെങ്കിലും തൊട്ടറിയാൻ കഴിയില്ല; കാലുണ്ടെങ്കിലും നടക്കാൻ കഴിയില്ല;+ അവയുടെ തൊണ്ടയിൽനിന്ന് ശബ്ദം പുറത്ത്‌ വരുന്നില്ല.+   അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും;+ അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.+   ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക.+ —ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+ 10  അഹരോൻഗൃഹമേ,+ യഹോവയിൽ ആശ്രയിക്കുക. —ദൈവമാണല്ലോ അവരുടെ സഹായവും പരിചയും. 11  യഹോവയെ ഭയപ്പെടുന്നവരേ, യഹോവയിൽ ആശ്രയിക്കുക.+ —ദൈവമാണല്ലോ അവരുടെ സഹായവും പരിചയും.+ 12  യഹോവ നമ്മെ ഓർക്കുന്നു; ദൈവം നമ്മെ അനുഗ്രഹിക്കും; ഇസ്രായേൽഗൃഹത്തെ ദൈവം അനുഗ്രഹിക്കും;+ അഹരോൻഗൃഹത്തെ ദൈവം അനുഗ്രഹിക്കും. 13  തന്നെ ഭയപ്പെടുന്നവരെ, ചെറിയവനെയും വലിയവനെയും, യഹോവ അനുഗ്രഹിക്കും. 14  യഹോവ നിങ്ങളെ വർധിപ്പിക്കും; നിങ്ങളും നിങ്ങളുടെ മക്കളും* അഭിവൃദ്ധി പ്രാപിക്കും.+ 15  ആകാശവും ഭൂമിയും സൃഷ്ടിച്ച+ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ.+ 16  സ്വർഗം യഹോവയുടേത്‌;+ ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.+ 17  മരിച്ചവർ യാഹിനെ സ്‌തുതിക്കുന്നില്ല;+ മരണത്തിൻമൂകതയിൽ* ഇറങ്ങുന്നവരും ദൈവത്തെ വാഴ്‌ത്തുന്നില്ല.+ 18  എന്നാൽ, ഇന്നുമുതൽ എന്നെന്നും ഞങ്ങൾ യാഹിനെ സ്‌തുതിക്കും. യാഹിനെ സ്‌തുതിപ്പിൻ!*

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്രന്മാരും.”
അക്ഷ. “മൂകതയിൽ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്‍റെ ഹ്രസ്വരൂമാണ്‌ “യാഹ്‌.”