വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

വെളിപാട്‌ 16:1-21

ഉള്ളടക്കം

  • ദൈവകോത്തിന്‍റെ ഏഴു പാത്രങ്ങൾ (1-21)

    • പാത്രത്തിലുള്ളത്‌ ഒഴിക്കുന്നു: ഭൂമിയിൽ (2), സമുദ്രത്തിൽ (3), നദികളിലും നീരുളിലും (4-7), സൂര്യനിൽ (8, 9), കാട്ടുമൃത്തിന്‍റെ സിംഹാത്തിൽ (10, 11), യൂഫ്രട്ടീസിൽ (12-16), വായുവിൽ (17-21)

    • അർമഗെദോനിൽ ദൈവത്തിന്‍റെ യുദ്ധം (14, 16)

16  “നിങ്ങൾ പോയി ആ ഏഴു പാത്രങ്ങളിലുള്ള ദൈവകോപം ഭൂമിയുടെ മേൽ ഒഴിക്കുക”+ എന്ന് ഒരു ശബ്ദം വിശുദ്ധമന്ദിരത്തിൽനിന്ന് ഏഴു ദൂതന്മാരോട്‌ ഉറക്കെ പറയുന്നതു ഞാൻ കേട്ടു.+  ഒന്നാമൻ ചെന്ന് തന്‍റെ പാത്രത്തിലുള്ളതു ഭൂമിയിൽ ഒഴിച്ചു.+ അപ്പോൾ കാട്ടുമൃഗത്തിന്‍റെ മുദ്രയുള്ള,+ അതിന്‍റെ പ്രതിമയെ ആരാധിക്കുന്ന+ മനുഷ്യർക്കു വേദനാകരമായ മാരകവ്രണങ്ങൾ ഉണ്ടായി.+  രണ്ടാമൻ തന്‍റെ പാത്രത്തിലുള്ളതു സമുദ്രത്തിൽ ഒഴിച്ചു.+ അപ്പോൾ സമുദ്രം, മരിച്ച ഒരാളുടെ രക്തംപോലെയായി.+ സമുദ്രത്തിലെ+ ജീവികളെല്ലാം ചത്തുപോയി.  മൂന്നാമൻ തന്‍റെ പാത്രത്തിലുള്ളതു നദികളിലും ഉറവകളിലും ഒഴിച്ചു.+ അവ രക്തമായിത്തീർന്നു.+  അപ്പോൾ വെള്ളത്തിന്‍റെ മേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഉണ്ടായിരുന്നവനും ഉള്ളവനും+ വിശ്വസ്‌തനും+ ആയ ദൈവമേ, ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ട് അങ്ങ് നീതിമാനാണ്‌.+  കാരണം വിശുദ്ധരുടെയും പ്രവാചകന്മാരുടെയും രക്തം ചൊരിഞ്ഞവർക്ക്+ അങ്ങ് രക്തം കുടിക്കാൻ കൊടുത്തിരിക്കുന്നു;+ അവർ അത്‌ അർഹിക്കുന്നു.”+  യാഗപീഠം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “അതെ, സർവശക്തനാം ദൈവമായ യഹോവേ,*+ അങ്ങയുടെ ന്യായവിധികൾ സത്യത്തിനും നീതിക്കും നിരക്കുന്നവ!”+  നാലാമൻ തന്‍റെ പാത്രത്തിലുള്ളതു സൂര്യനിൽ ഒഴിച്ചു.+ തീകൊണ്ട് മനുഷ്യരെ പൊള്ളിക്കാൻ സൂര്യന്‌ അനുവാദം ലഭിച്ചു.  കൊടുംചൂടിൽ ആളുകൾക്കു പൊള്ളലേറ്റു. പക്ഷേ ഈ ബാധകളുടെ മേൽ അധികാരമുള്ള ദൈവത്തിന്‍റെ പേര്‌ നിന്ദിച്ചതല്ലാതെ മാനസാന്തരപ്പെട്ട് ദൈവത്തെ മഹത്ത്വപ്പെടുത്താൻ അവർക്കു മനസ്സില്ലായിരുന്നു. 10  അഞ്ചാമൻ തന്‍റെ പാത്രത്തിലുള്ളതു കാട്ടുമൃഗത്തിന്‍റെ സിംഹാസനത്തിൽ ഒഴിച്ചു. അപ്പോൾ അതിന്‍റെ രാജ്യം ഇരുട്ടിലായി.+ ആളുകൾ വേദനകൊണ്ട് നാക്കു കടിച്ചു. 11  എന്നിട്ടും, വേദനയും വ്രണങ്ങളും കാരണം സ്വർഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അവർ അവരുടെ ചെയ്‌തികളെക്കുറിച്ച് പശ്ചാത്തപിച്ചില്ല. 12  ആറാമൻ തന്‍റെ പാത്രത്തിലുള്ളതു മഹാനദിയായ യൂഫ്രട്ടീസിൽ ഒഴിച്ചു;+ അതിലെ വെള്ളം വറ്റിപ്പോയി.+ അങ്ങനെ സൂര്യോദയത്തിൽനിന്നുള്ള* രാജാക്കന്മാർക്കു വഴി ഒരുങ്ങി.+ 13  ഭീകരസർപ്പത്തിന്‍റെ+ വായിൽനിന്നും കാട്ടുമൃഗത്തിന്‍റെ വായിൽനിന്നും കള്ളപ്രവാചകന്‍റെ വായിൽനിന്നും അശുദ്ധമായ മൂന്ന് അരുളപ്പാടുകൾ* തവളകളുടെ രൂപത്തിൽ വരുന്നതു ഞാൻ കണ്ടു. 14  വാസ്‌തവത്തിൽ ആ അരുളപ്പാടുകൾ ഭൂതങ്ങളിൽനിന്നുള്ളവയാണ്‌. ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ+ യുദ്ധത്തിനു കൂട്ടിച്ചേർക്കാനായി+ അവ അടയാളങ്ങൾ കാണിച്ചുകൊണ്ട്+ ആ രാജാക്കന്മാരുടെ അടുത്തേക്കു പോകുന്നു. 15  “ഇതാ, ഞാൻ കള്ളനെപ്പോലെ വരുന്നു.+ ഉണർന്നിരുന്ന്+ സ്വന്തം ഉടുപ്പു കാത്തുസൂക്ഷിക്കുന്നയാൾ സന്തുഷ്ടൻ. അയാൾ നഗ്നനായി നടക്കേണ്ടിവരില്ല, മറ്റുള്ളവർ അയാളുടെ നാണക്കേടു കാണുകയുമില്ല.”+ 16  അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ*+ എന്ന് അറിയപ്പെടുന്ന സ്ഥലത്ത്‌ കൂട്ടിച്ചേർത്തു. 17  ഏഴാമൻ തന്‍റെ പാത്രത്തിലുള്ളതു വായുവിൽ ഒഴിച്ചു. അപ്പോൾ, “എല്ലാം കഴിഞ്ഞിരിക്കുന്നു” എന്നു വിശുദ്ധമന്ദിരത്തിൽനിന്ന്, സിംഹാസനത്തിൽനിന്ന്, ഒരു വലിയ ശബ്ദം കേട്ടു.+ 18  മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തത്ര വലുതും ശക്തവും ആയ ഒരു ഭൂകമ്പവും ഉണ്ടായി.+ 19  മഹാനഗരം+ മൂന്നായി പിളർന്നു; ജനതകളുടെ നഗരങ്ങളും നശിച്ചുപോയി. ദൈവം തന്‍റെ ഉഗ്രകോപം എന്ന വീഞ്ഞു നിറച്ച പാനപാത്രം+ ബാബിലോൺ എന്ന മഹതിക്കു+ കൊടുക്കാൻവേണ്ടി അവളെ ഓർത്തു. 20  ദ്വീപുകളെല്ലാം ഓടിപ്പോയി; പർവതങ്ങൾ അപ്രത്യക്ഷമായി.+ 21  ആകാശത്തുനിന്ന് വലിയ ആലിപ്പഴങ്ങൾ വീഴാൻതുടങ്ങി;+ ഓരോന്നിനും ഏകദേശം ഒരു താലന്തു* ഭാരമുണ്ടായിരുന്നു. അവ മനുഷ്യരുടെ മേൽ വീണു. ഈ ബാധ വളരെയധികം നാശം വിതച്ചു. ആലിപ്പഴവർഷം+ കാരണം മനുഷ്യർ ദൈവത്തെ നിന്ദിച്ചു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “കിഴക്കുനിന്നുള്ള.”
അക്ഷ. “മൂന്ന് അശുദ്ധാത്മാക്കൾ.”
ഗ്രീക്കിൽ ഹർ മഗെദോൻ. “മെഗിദ്ദോപർവതം” എന്ന് അർഥം വരുന്ന എബ്രായ പദപ്രയോത്തിൽനിന്ന് ഉത്ഭവിച്ചത്‌.
ഒരു ഗ്രീക്കുതാലന്ത് = 20.4 കി.ഗ്രാം. അനു. ബി14 കാണുക.