വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ലൂക്കോസ്‌ 10:1-42

ഉള്ളടക്കം

  • യേശു 70 പേരെ അയയ്‌ക്കുന്നു (1-12)

  • മാനസാന്തപ്പെടാത്ത നഗരങ്ങളുടെ കാര്യം കഷ്ടം (13-16)

  • 70 പേർ മടങ്ങിരുന്നു (17-20)

  • താഴ്‌മയുള്ളവരെ പരിഗണിച്ചതിനു യേശു പിതാവിനെ സ്‌തുതിക്കുന്നു (21-24)

  • ഒരു നല്ല അയൽക്കാനായ ശമര്യക്കാരന്‍റെ ദൃഷ്ടാന്തം (25-37)

  • യേശു മാർത്തയെയും മറിയയെയും സന്ദർശിക്കുന്നു (38-42)

10  ഇതിനു ശേഷം കർത്താവ്‌ വേറെ 70 പേരെ തിരഞ്ഞെടുത്ത്‌ ഈരണ്ടു പേരെ വീതം+ താൻ പോകാനിരുന്ന നഗരങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തനിക്കു മുമ്പേ അയച്ചു.  യേശു അവരോടു പറഞ്ഞു: “വിളവ്‌ ധാരാളമുണ്ട്. പക്ഷേ പണിക്കാർ കുറവാണ്‌. അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്‌ക്കാൻ വിളവെടുപ്പിന്‍റെ അധികാരിയോടു യാചിക്കുക.+  പോകൂ! ചെന്നായ്‌ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്‌ക്കുന്നു.+  പണസ്സഞ്ചിയോ ഭക്ഷണസഞ്ചിയോ ചെരിപ്പോ എടുക്കരുത്‌.+ വഴിയിൽവെച്ച് ആരെയെങ്കിലും അഭിവാദനം ചെയ്യാൻവേണ്ടി സമയം കളയുകയുമരുത്‌.*  നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യംതന്നെ, ‘ഈ വീടിനു സമാധാനം!’+ എന്നു പറയണം.  സമാധാനം പ്രിയപ്പെടുന്ന ഒരാൾ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അയാളുടെ മേൽ ഇരിക്കും. ഇല്ലെങ്കിലോ അതു നിങ്ങളിലേക്കു മടങ്ങിപ്പോരും.  അവർ തരുന്നതു തിന്നുകയും കുടിക്കുകയും ചെയ്‌ത്‌+ ആ വീട്ടിൽത്തന്നെ താമസിക്കുക.+ പണിക്കാരൻ കൂലിക്ക് അർഹനാണല്ലോ.+ വീടുകൾ മാറിമാറി താമസിക്കരുത്‌.  “ഏതെങ്കിലും ഒരു നഗരത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കുന്നെങ്കിൽ നിങ്ങൾക്കു മുന്നിൽ വിളമ്പുന്നത്‌ എന്തോ അതു കഴിക്കുക.  അവിടെയുള്ള രോഗികളെ സുഖപ്പെടുത്തണം. ‘ദൈവരാജ്യം നിങ്ങളുടെ അടുത്ത്‌ എത്തിയിരിക്കുന്നു’+ എന്ന് അവരോടു പറയുകയും വേണം. 10  എന്നാൽ ഏതെങ്കിലും ഒരു നഗരത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ അവിടത്തെ പ്രധാനതെരുവുകളിൽ ചെന്ന് ഇങ്ങനെ പറയുക: 11  ‘നിങ്ങളുടെ നഗരത്തിൽനിന്ന് ഞങ്ങളുടെ കാലിൽ പറ്റിയ പൊടിപോലും ഞങ്ങൾ നിങ്ങളുടെ നേരെ തട്ടിക്കളഞ്ഞിട്ട് പോകുന്നു.+ എന്നാൽ ഒരു കാര്യം അറിഞ്ഞുകൊള്ളൂ: ദൈവരാജ്യം അടുത്ത്‌ എത്തിയിരിക്കുന്നു.’ 12  സൊദോമിനു ലഭിക്കുന്ന ന്യായവിധിയെക്കാൾ കടുത്തതായിരിക്കും ആ നഗരത്തിന്‍റേത്‌ എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 13  “കോരസീനേ, ബേത്ത്‌സയിദേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ പണ്ടേ വിലാപവസ്‌ത്രം ധരിച്ച് ചാരത്തിൽ ഇരുന്ന് പശ്ചാത്തപിച്ചേനേ.+ 14  അതുകൊണ്ട് സോരിനും സീദോനും ലഭിക്കുന്ന ന്യായവിധിയെക്കാൾ കടുത്തതായിരിക്കും നിങ്ങളുടേത്‌. 15  കഫർന്നഹൂമേ, നീ ആകാശത്തോളം ഉയരുമോ? നിന്നെ ശവക്കുഴിയോളം* താഴ്‌ത്തും! 16  “നിങ്ങളുടെ വാക്കു ശ്രദ്ധിക്കുന്നവൻ എന്‍റെ വാക്കു ശ്രദ്ധിക്കുന്നു.+ നിങ്ങളെ തള്ളിക്കളയുന്നവൻ എന്നെ തള്ളിക്കളയുന്നു. എന്നെ തള്ളിക്കളയുന്നവൻ എന്നെ അയച്ച വ്യക്തിയെയും തള്ളിക്കളയുന്നു.”+ 17  പിന്നെ ആ 70 പേർ സന്തോഷത്തോടെ മടങ്ങിവന്ന്, “കർത്താവേ, അങ്ങയുടെ പേര്‌ ഉപയോഗിക്കുമ്പോൾ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.+ 18  അപ്പോൾ യേശു അവരോടു പറഞ്ഞു: “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാൻ കാണുന്നു.+ 19  ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവിട്ടിമെതിക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു. ശത്രുവിന്‍റെ എല്ലാ ശക്തിയെയും വെല്ലുന്ന അധികാരവും ഞാൻ തന്നിരിക്കുന്നു.+ നിങ്ങൾക്കു ദ്രോഹം ചെയ്യാൻ ഒന്നിനും കഴിയില്ല. 20  എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതുകൊണ്ടല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക.”+ 21  ആ സമയത്ത്‌ യേശു പരിശുദ്ധാത്മാവ്‌ നിറഞ്ഞ് അതിയായ സന്തോഷത്തോടെ ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗത്തിന്‍റെയും ഭൂമിയുടെയും നാഥാ, അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും+ മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ അങ്ങയെ പരസ്യമായി സ്‌തുതിക്കുന്നു. അതെ പിതാവേ, അങ്ങനെ ചെയ്യാനാണല്ലോ അങ്ങ് തീരുമാനിച്ചത്‌.+ 22  പിതാവ്‌ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു. പുത്രൻ ആരാണെന്നു പിതാവല്ലാതെ ആരും അറിയുന്നില്ല. പിതാവ്‌ ആരാണെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്‌പര്യപ്പെടുന്നവനും അല്ലാതെ ആരും അറിയുന്നില്ല.”+ 23  പിന്നെ യേശു ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: “നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾക്കു സന്തോഷിക്കാം.+ 24  കാരണം അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 25  അപ്പോൾ ഒരു നിയമപണ്ഡിതൻ എഴുന്നേറ്റ്‌ യേശുവിനെ പരീക്ഷിക്കാൻവേണ്ടി ചോദിച്ചു: “ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?”+ 26  യേശു പണ്ഡിതനോടു ചോദിച്ചു: “നിയമത്തിൽ എന്താണ്‌ എഴുതിയിരിക്കുന്നത്‌, താങ്കൾക്ക് എന്താണു മനസ്സിലായിട്ടുള്ളത്‌?” 27  അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്‍റെ ദൈവമായ യഹോവയെ* നീ നിന്‍റെ മുഴുഹൃദയത്തോടും നിന്‍റെ മുഴുദേഹിയോടും* നിന്‍റെ മുഴുശക്തിയോടും നിന്‍റെ മുഴുമനസ്സോടും കൂടെ സ്‌നേഹിക്കണം.’+ ‘നിന്‍റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.’”+ 28  യേശു പണ്ഡിതനോടു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാണ്‌. അങ്ങനെ ചെയ്‌തുകൊണ്ടിരിക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.”+ 29  എന്നാൽ താൻ നീതിമാനാണെന്നു വരുത്താൻ+ ആഗ്രഹിച്ച ആ പണ്ഡിതൻ, “ആരാണ്‌ യഥാർഥത്തിൽ എന്‍റെ അയൽക്കാരൻ” എന്നു ചോദിച്ചു. 30  അപ്പോൾ യേശു പറഞ്ഞു: “ഒരു മനുഷ്യൻ യരുശലേമിൽനിന്ന് യരീഹൊയിലേക്കു പോകുകയായിരുന്നു. അയാൾ കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ടു. അവർ അയാളുടെ വസ്‌ത്രം ഉൾപ്പെടെ എല്ലാം കൊള്ളയടിച്ചു. എന്നിട്ട് അയാളെ അടിച്ച് പാതി മരിച്ചവനായി അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 31  അപ്പോൾ യാദൃച്ഛികമായി ഒരു പുരോഹിതൻ അതുവഴി വന്നു. എന്നാൽ അയാളെ കണ്ടപ്പോൾ ആ പുരോഹിതൻ മറുവശത്തുകൂടെ പോയി. 32  ഒരു ലേവ്യനും അതുവഴി വന്നു. അയാളെ കണ്ടിട്ട് ലേവ്യനും മറുവശത്തുകൂടെ പൊയ്‌ക്കളഞ്ഞു. 33  എന്നാൽ ആ വഴിയേ യാത്ര ചെയ്യുകയായിരുന്ന ഒരു ശമര്യക്കാരൻ+ അവിടെ എത്തി. അയാളുടെ അവസ്ഥ കണ്ട് ശമര്യക്കാരന്‍റെ മനസ്സ് അലിഞ്ഞു. 34  അയാളുടെ അടുത്ത്‌ ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി. പിന്നെ അയാളെ തന്‍റെ മൃഗത്തിന്‍റെ പുറത്ത്‌ കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് പരിചരിച്ചു. 35  പിറ്റേന്ന് ആ ശമര്യക്കാരൻ രണ്ടു ദിനാറെ* എടുത്ത്‌ സത്രക്കാരനു കൊടുത്തിട്ട് പറഞ്ഞു: ‘ഇയാളെ നന്നായി നോക്കണം. കൂടുതലായി എന്തെങ്കിലും ചെലവായാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം.’ 36  താങ്കൾക്ക് എന്തു തോന്നുന്നു, കവർച്ചക്കാരുടെ കൈയിൽ അകപ്പെട്ട മനുഷ്യന്‌ ഈ മൂന്നു പേരിൽ ആരാണ്‌ അയൽക്കാരനായത്‌?”+ 37  പണ്ഡിതൻ പറഞ്ഞു: “അയാളോടു കരുണ കാണിച്ചയാൾ.”+ അപ്പോൾ യേശു പണ്ഡിതനോട്‌, “താങ്കളും പോയി അങ്ങനെതന്നെ ചെയ്യുക”+ എന്നു പറഞ്ഞു. 38  അവർ പോകുന്ന വഴി യേശു ഒരു ഗ്രാമത്തിൽ ചെന്നു. അവിടെ മാർത്ത+ എന്നു പേരുള്ള ഒരു സ്‌ത്രീ യേശുവിനെ വീട്ടിൽ അതിഥിയായി സ്വീകരിച്ചു. 39  മാർത്തയ്‌ക്കു മറിയ എന്നൊരു സഹോദരിയുണ്ടായിരുന്നു. മറിയ കർത്താവിന്‍റെ കാൽക്കൽ ഇരുന്ന് കർത്താവ്‌ പറയുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്നു. 40  എന്നാൽ മാർത്ത, യേശുവിനുവേണ്ടി പലപല കാര്യങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു. മാർത്ത യേശുവിന്‍റെ അടുത്ത്‌ വന്ന് പറഞ്ഞു: “കർത്താവേ, ഇതൊക്കെ ചെയ്യാൻ എന്‍റെ സഹോദരി എന്നെ തനിച്ചു വിട്ടിരിക്കുന്നത്‌ അങ്ങ് കാണുന്നില്ലേ? വന്ന് എന്നെ സഹായിക്കാൻ അവളോടു പറയൂ.” 41  അപ്പോൾ കർത്താവ്‌ മാർത്തയോടു പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പല കാര്യങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠപ്പെട്ട് ആകെ അസ്വസ്ഥയാണ്‌. 42  അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി. എന്നാൽ മറിയ നല്ല പങ്കു* തിരഞ്ഞെടുത്തിരിക്കുന്നു.+ അത്‌ അവളിൽനിന്ന് ആരും എടുത്തുകളയില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “അഭിവാത്തിന്‍റെ ഭാഗമായി ആലിംഗനം ചെയ്യുയുരുത്‌.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അനു. ബി14 കാണുക.
അഥവാ “ഏറ്റവും വിശിഷ്ടമായ പങ്ക്.”