വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

റോമർ 2:1-29

ഉള്ളടക്കം

  • ജൂതന്മാരെയും ഗ്രീക്കുകാരെയും ദൈവം വിധിക്കുന്നു (1-16)

    • മനസ്സാക്ഷി പ്രവർത്തിക്കുന്ന വിധം (14, 15)

  • ജൂതന്മാരും നിയമവും (17-24)

  • ഹൃദയത്തിലെ പരിച്ഛേദന (25-29)

2  മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ,+ നീ മറ്റൊരാളെ വിധിക്കുന്നെങ്കിൽ നിനക്ക് ഒരു ഒഴികഴിവും പറയാനില്ല. മറ്റൊരാളെ വിധിക്കുമ്പോൾ നീ നിന്നെത്തന്നെയാണു കുറ്റം വിധിക്കുന്നത്‌. കാരണം, വിധിക്കുന്ന നീയും അതേ കാര്യങ്ങൾതന്നെ ചെയ്യുന്നുണ്ടല്ലോ.+  ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയുള്ള ദൈവത്തിന്‍റെ ന്യായവിധി സത്യത്തിനു ചേർച്ചയിലാണെന്നു നമുക്ക് അറിയാം.  മറ്റുള്ളവരെ വിധിച്ചിട്ട് അതേ കാര്യങ്ങൾതന്നെ ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്‍റെ ന്യായവിധിയിൽനിന്ന് രക്ഷപ്പെടാമെന്നാണോ നിന്‍റെ വിചാരം?  ദൈവം കനിവ്‌ കാണിക്കുന്നതു നിന്നെ മാനസാന്തരത്തിലേക്കു നയിക്കാനാണെന്ന്+ അറിയാതെ നീ ദൈവത്തിന്‍റെ അളവറ്റ ദയയെയും+ സംയമനത്തെയും*+ ക്ഷമയെയും+ പുച്ഛിക്കുന്നോ?  നിന്‍റെ ശാഠ്യവും മാനസാന്തരമില്ലാത്ത ഹൃദയവും കാരണം ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധി+ വെളിപ്പെടുന്ന ക്രോധദിവസത്തിലേക്കു നിനക്കുവേണ്ടിത്തന്നെ നീ ക്രോധം ശേഖരിച്ചുവെക്കുന്നു.  ഓരോരുത്തനും അവനവന്‍റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+  മടുത്തുപോകാതെ നല്ലതു ചെയ്‌തുകൊണ്ട് മഹത്ത്വത്തിനും മാനത്തിനും അനശ്വരതയ്‌ക്കും+ വേണ്ടി ശ്രമിക്കുന്നവർക്കു നിത്യജീവൻ കിട്ടും.  എന്നാൽ, സത്യം അനുസരിക്കാതെ ശണ്‌ഠകൂടി അനീതിയുടെ വഴിയേ നടക്കുന്നവരുടെ മേൽ കോപവും ക്രോധവും വരും.+  മോശമായ കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും,* ആദ്യം ജൂതനും പിന്നെ ഗ്രീക്കുകാരനും, കഷ്ടതയും യാതനയും ഉണ്ടാകും. 10  എന്നാൽ നല്ല കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും, ആദ്യം ജൂതനും+ പിന്നെ ഗ്രീക്കുകാരനും,+ മഹത്ത്വവും മാനവും സമാധാനവും ലഭിക്കും. 11  കാരണം, ദൈവത്തിനു പക്ഷപാതമില്ല.+ 12  നിയമത്തിനു* കീഴിലല്ലാതിരിക്കെ പാപം ചെയ്‌തവരെല്ലാം നിയമമില്ലെങ്കിലും+ മരിക്കും. എന്നാൽ നിയമത്തിനു കീഴിലായിരുന്നിട്ടും പാപം ചെയ്‌തവരെയെല്ലാം നിയമത്തിന്‍റെ അടിസ്ഥാനത്തിൽ വിധിക്കും.+ 13  നിയമം വെറുതേ കേൾക്കുന്നവരല്ല ദൈവമുമ്പാകെ നീതിമാന്മാർ. നിയമമനുസരിച്ച് പ്രവർത്തിക്കുന്നവരെയാണു നീതിമാന്മാരായി പ്രഖ്യാപിക്കുന്നത്‌.+ 14  നിയമമില്ലാത്ത ജനതകൾ+ നിയമത്തിൽ പറയുന്ന അതേ കാര്യങ്ങൾ സഹജമായിത്തന്നെ ചെയ്യുന്നുണ്ട്. അവർ നിയമമില്ലാത്തവരാണെങ്കിലും അവർ തങ്ങൾക്കുതന്നെ ഒരു നിയമമാണ്‌. 15  അവരോടൊപ്പം അവരുടെ മനസ്സാക്ഷിയും സാക്ഷി പറയുന്നു. അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റപ്പെടുത്തുന്നു അല്ലെങ്കിൽ അവരെ ന്യായീകരിക്കുന്നു. ഇങ്ങനെ, നിയമത്തിലുള്ളത്‌ അവരുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ടെന്ന് അവർ തെളിയിക്കുന്നു. 16  ദൈവം ക്രിസ്‌തുയേശുവിനെ ഉപയോഗിച്ച് മനുഷ്യരുടെ രഹസ്യങ്ങളെ ന്യായം വിധിക്കുന്ന ദിവസത്തിൽ ഇതു സംഭവിക്കും.+ ഞാൻ പ്രസംഗിക്കുന്ന സന്തോഷവാർത്തയിൽ ഇതും ഉൾപ്പെട്ടിട്ടുണ്ട്. 17  ഒരു ജൂതനായി അറിയപ്പെടുന്ന നീ+ നിയമത്തിൽ ആശ്രയിക്കുകയും ദൈവവുമായുള്ള ബന്ധത്തെക്കുറിച്ച് അഭിമാനംകൊള്ളുകയും ചെയ്യുന്നു. 18  നിയമം നന്നായി പഠിച്ചതുകൊണ്ട്*+ നീ ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കുകയും ശ്രേഷ്‌ഠമായ കാര്യങ്ങൾ വിവേചിച്ചറിയുകയും ചെയ്യുന്നു. 19  നീ അന്ധന്മാർക്കു വഴികാട്ടിയും ഇരുട്ടിലുള്ളവർക്കു വെളിച്ചവും 20  മൂഢന്മാരെ ഉപദേശിക്കുന്നവനും കുട്ടികളുടെ അധ്യാപകനും നിയമത്തിൽനിന്ന് ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും രൂപരേഖ ലഭിച്ചവനും ആണെന്നു നിനക്ക് ഉറച്ച വിശ്വാസമുണ്ട്. 21  എന്നാൽ, മറ്റുള്ളവരെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത്‌ എന്താണ്‌?+ “മോഷ്ടിക്കരുത്‌”+ എന്നു പ്രസംഗിച്ചിട്ട് നീതന്നെ മോഷ്ടിക്കുന്നോ? 22  “വ്യഭിചാരം ചെയ്യരുത്‌”+ എന്നു പറഞ്ഞിട്ട് നീതന്നെ വ്യഭിചാരം ചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കവർച്ച ചെയ്യുന്നോ? 23  നിയമത്തിൽ അഭിമാനംകൊള്ളുന്ന നീ നിയമം ലംഘിച്ചുകൊണ്ട് ദൈവത്തെ അപമാനിക്കുന്നോ? 24  അതെ, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ, “നിങ്ങൾ കാരണം ദൈവനാമം ജനതകൾക്കിടയിൽ നിന്ദിക്കപ്പെടുകയാണ്‌.”+ 25  നീ നിയമം അനുസരിക്കുന്നെങ്കിൽ മാത്രമേ+ പരിച്ഛേദനകൊണ്ട്*+ പ്രയോജനമുള്ളൂ. നിയമം ലംഘിക്കുന്നെങ്കിൽ നിന്‍റെ പരിച്ഛേദന പരിച്ഛേദനയല്ലാതായി മാറുന്നു. 26  അങ്ങനെയെങ്കിൽ, പരിച്ഛേദനയേൽക്കാത്ത ഒരാൾ+ നിയമത്തിലെ നീതിയുള്ള വ്യവസ്ഥകൾ അനുസരിക്കുന്നെങ്കിൽ അയാളുടെ അഗ്രചർമം പരിച്ഛേദന ചെയ്‌തതായി കണക്കാക്കിക്കൂടേ?+ 27  അങ്ങനെ, ശരീരംകൊണ്ട് അഗ്രചർമിയെങ്കിലും നിയമം പാലിക്കുന്ന ഒരാൾ, എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനയും ഉണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ വിധിക്കുകയാണ്‌. 28  കാരണം പുറമേ ജൂതനായവൻ ജൂതനല്ല.+ ശരീരത്തിലെ പരിച്ഛേദന പരിച്ഛേദനയുമല്ല.+ 29  അകമേ ജൂതനായിരിക്കുന്നവനാണു ജൂതൻ.+ അയാളുടെ പരിച്ഛേദന എഴുതപ്പെട്ട നിയമസംഹിതയനുസരിച്ചുള്ളതല്ല,+ പകരം ദൈവാത്മാവിനാൽ ഹൃദയത്തിൽ ചെയ്യുന്നതാണ്‌.+ അങ്ങനെയുള്ളവനു മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്ന് പ്രശംസ ലഭിക്കും.+

അടിക്കുറിപ്പുകള്‍

അഥവാ “സഹിഷ്‌ണുയെയും.”
അഥവാ “ഏതൊരു മനുഷ്യന്‍റെ ദേഹിക്കും.”
പദാവലി കാണുക.
അഥവാ “വാമൊഴിയായി കേട്ടുഠിച്ചതുകൊണ്ട്.”
പദാവലി കാണുക.