വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യശയ്യ 32:1-20

ഉള്ളടക്കം

  • ഒരു രാജാവും പ്രഭുക്കന്മാരും ന്യായത്തോടെ ഭരിക്കും (1-8)

  • ഉദാസീരായ സ്‌ത്രീകൾക്കുള്ള മുന്നറിയിപ്പ് (9-14)

  • ആത്മാവിനെ ചൊരിയുമ്പോൾ അനുഗ്രഹങ്ങൾ (15-20)

32  ഒരു രാജാവ്‌+ നീതിയോടെ ഭരിക്കും,+ പ്രഭുക്കന്മാർ ന്യായത്തോടെ വാഴ്‌ച നടത്തും.   അവർ ഓരോരുത്തരും കാറ്റത്ത്‌ ഒരു ഒളിയിടവും,* പെരുമഴയത്ത്‌ ഒരു അഭയസ്ഥാനവും* ആയിരിക്കും. അവർ വെള്ളമില്ലാത്ത ദേശത്ത്‌ അരുവികൾപോലെയും,+ വരണ്ടുണങ്ങിയ ദേശത്ത്‌ പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.   കാണുന്നവരുടെ കണ്ണുകൾ പിന്നെ അടഞ്ഞിരിക്കില്ല, കേൾക്കുന്നവരുടെ ചെവികൾ ശ്രദ്ധവെച്ച് കേൾക്കും.   എടുത്തുചാട്ടക്കാരുടെ ഹൃദയം ആഴമായ അറിവ്‌ നേടും, വിക്കന്മാർ ഒഴുക്കോടെ, വ്യക്തമായി സംസാരിക്കും.+   വിവരംകെട്ടവനെ ഇനി ഉദാരമതി എന്നു വിളിക്കില്ല, നേരും നെറിയും ഇല്ലാത്തവനെ മാന്യൻ എന്നും വിളിക്കില്ല.   കാരണം, വിവരംകെട്ടവൻ ബുദ്ധിശൂന്യമായി സംസാരിക്കും; വിശ്വാസത്യാഗം വളർത്താനും ധിക്കാരത്തോടെ യഹോവയെ ദുഷിച്ച് സംസാരിക്കാനും വിശക്കുന്നവനെ പട്ടിണിക്കിടാനും ദാഹിക്കുന്നവനു ദാഹജലം നിഷേധിക്കാനും വേണ്ടി അവൻ ഹൃദയത്തിൽ കുതന്ത്രങ്ങൾ മനയും.+   നേരും നെറിയും ഇല്ലാത്തവന്‍റെ തന്ത്രങ്ങൾ ദുഷ്ടമായവ;+ എളിയവൻ ന്യായമായതു സംസാരിക്കുമ്പോഴും ദ്രോഹത്തിന്‌ ഇരയായവനെ നുണകളാൽ നശിപ്പിക്കാൻ+ അവൻ നാണംകെട്ട പ്രവൃത്തികൾക്കു വളംവെക്കുന്നു.   എന്നാൽ ഉദാരമനസ്‌കൻ ഉദാരത ഇഷ്ടപ്പെടുന്നു, ഉദാരത കാട്ടുന്നതിൽ* അവൻ മടുത്തുപോകുന്നില്ല.   “ഉദാസീനരായ സ്‌ത്രീകളേ, എഴുന്നേറ്റ്‌ എന്‍റെ ശബ്ദത്തിനു ചെവി തരൂ! അലസരായ പുത്രിമാരേ,+ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ! 10  ഒരു വർഷത്തിനു ശേഷം ഉദാസീനരായ നിങ്ങൾ പേടിച്ചുവിറയ്‌ക്കും, കാരണം, വിളവെടുപ്പു കഴിഞ്ഞാലും നിങ്ങളുടെ പക്കൽ മുന്തിരിയൊന്നും കാണില്ല.+ 11  ഉദാസീനരായ സ്‌ത്രീകളേ, പേടിച്ചുവിറയ്‌ക്കുക! അലസരായ പുത്രിമാരേ, നടുങ്ങുക! വസ്‌ത്രം ഉരിഞ്ഞുകളഞ്ഞ് അരയിൽ വിലാപവസ്‌ത്രം ധരിക്കുക.+ 12  മനോഹരമായ വയലുകളെയും ഫലസമൃദ്ധമായ മുന്തിരിവള്ളികളെയും ഓർത്ത്‌ മാറത്തടിച്ച് വിലപിക്കുക! 13  എന്‍റെ ജനത്തിന്‍റെ നിലങ്ങൾ മുള്ളും മുൾച്ചെടികളും കൊണ്ട് നിറയും. ആഹ്ലാദം അലയടിച്ചിരുന്ന എല്ലാ ഭവനങ്ങളെയും അതു മൂടും; അതെ, ഉല്ലസിച്ചിരുന്ന നഗരത്തെ അതു ഗ്രസിക്കും.+ 14  കോട്ടഗോപുരങ്ങൾ വിജനമായിരിക്കുന്നു, ശബ്ദമുഖരിതമായിരുന്ന നഗരം ആളൊഴിഞ്ഞുകിടക്കുന്നു.+ ഓഫേലും+ കാവൽഗോപുരവും പാഴ്‌നിലമായി മാറിയിരിക്കുന്നു; അതു കാട്ടുകഴുതകളുടെ വിഹാരകേന്ദ്രവും ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറവും ആയിരിക്കുന്നു.+ 15  ഉന്നതങ്ങളിൽനിന്ന് നമ്മുടെ മേൽ ദൈവാത്മാവിനെ ചൊരിയുന്ന കാലത്തോളം,+ വിജനഭൂമി ഫലവൃക്ഷത്തോപ്പായിത്തീരുകയും ഫലവൃക്ഷത്തോപ്പിനെ ഒരു വനമായി കരുതുകയും ചെയ്യുന്ന കാലത്തോളം, അവ അങ്ങനെ കിടക്കും.+ 16  പിന്നെ വിജനഭൂമിയിൽ നീതി വസിക്കും, ഫലവൃക്ഷത്തോപ്പിൽ ന്യായം കുടികൊള്ളും.+ 17  യഥാർഥനീതി സമാധാനം വിളയിക്കും,+ യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.+ 18  എന്‍റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും, സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.+ 19  എന്നാൽ ആലിപ്പഴവർഷം വനത്തെ നശിപ്പിക്കും, നഗരം അപ്പാടേ നിലംപരിചാകും. 20  ജലാശയങ്ങൾക്കരികെ വിത്തു വിതയ്‌ക്കുകയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും+ ചെയ്യുന്ന നിങ്ങൾ സന്തുഷ്ടർ.”

അടിക്കുറിപ്പുകള്‍

അഥവാ “സുരക്ഷിസ്ഥാവും.”
അഥവാ “മറവിവും.”
അഥവാ “ഉത്തമമായ കാര്യങ്ങൾ ചെയ്യുന്നതിൽ.”