വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍ | വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ആവർത്തനം 6:1-25

ഉള്ളടക്കം

  • യഹോവയെ മുഴുഹൃത്തോടെ സ്‌നേഹിക്കുക (1-9)

    • “ഇസ്രായേലേ, കേൾക്കുക ” (4)

    • മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം (6, 7)

  • യഹോവയെ മറക്കരുത്‌ (10-15)

  • യഹോവയെ പരീക്ഷിക്കരുത്‌ (16-19)

  • അടുത്ത തലമുയ്‌ക്കു പറഞ്ഞുകൊടുക്കുക (20-25)

6  “നിങ്ങളെ പഠിപ്പിക്കാൻ നിങ്ങളുടെ ദൈവമായ യഹോവ നൽകിയ കല്‌പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഇവയാണ്‌. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത്‌ ഇവയെല്ലാം നിങ്ങൾ പാലിക്കണം.  നിങ്ങൾ ദീർഘായുസ്സോടിരിക്കാൻ ആയുഷ്‌കാലം മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ഞാൻ കല്‌പിക്കുന്ന ദൈവനിയമങ്ങളും കല്‌പനകളും നിങ്ങളും നിങ്ങളുടെ മക്കളും അവരുടെ മക്കളും+ പാലിക്കുകയും വേണം.  നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്‌ദാനം ചെയ്‌തതുപോലെ പാലും തേനും ഒഴുകുന്ന ആ ദേശത്ത്‌ നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകാനും നിങ്ങൾ അനേകമനേകമായി വർധിക്കാനും വേണ്ടി, ഇസ്രായേലേ, ഇവയെല്ലാം കേട്ട് ശ്രദ്ധാപൂർവം പിൻപറ്റണം.  “ഇസ്രായേലേ, കേൾക്കുക: യഹോവ, നമ്മുടെ ദൈവമായ യഹോവ, ഒരുവനേ ഉള്ളൂ.+  നിന്‍റെ ദൈവമായ യഹോവയെ നീ നിന്‍റെ മുഴുഹൃദയത്തോടും നിന്‍റെ മുഴുദേഹിയോടും*+ നിന്‍റെ മുഴുശക്തിയോടും* കൂടെ സ്‌നേഹിക്കണം.+  ഞാൻ ഇന്നു നിന്നോടു കല്‌പിക്കുന്ന ഈ വാക്കുകൾ നിന്‍റെ ഹൃദയത്തിലുണ്ടായിരിക്കണം.  നീ അവ ആവർത്തിച്ചുപറഞ്ഞ് നിന്‍റെ മക്കളുടെ മനസ്സിൽ പതിപ്പിക്കണം.+ നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.+  എപ്പോഴും ഓർക്കാനായി നീ അവ നിന്‍റെ കൈയിൽ കെട്ടണം; ഒരു പട്ടപോലെ അവ നിന്‍റെ നെറ്റിയിലുണ്ടായിരിക്കണം.*+  നിന്‍റെ വീടിന്‍റെ കട്ടിളക്കാലുകളിലും നിങ്ങളുടെ കവാടങ്ങളിലും നീ അവ എഴുതിവെക്കണം. 10  “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുമെന്നു നിന്‍റെ പൂർവികരായ അബ്രാഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവരോടു സത്യം ചെയ്‌ത ദേശത്തേക്കു നിന്നെ കൊണ്ടുപോയി,+ നീ പണിയാത്ത വലുതും ശ്രേഷ്‌ഠവും ആയ നഗരങ്ങളും+ 11  നീ അധ്വാനിച്ചുണ്ടാക്കാത്ത നല്ല വസ്‌തുക്കളെല്ലാം നിറഞ്ഞ വീടുകളും നീ വെട്ടിയുണ്ടാക്കാത്ത ജലസംഭരണികളും* നീ നട്ടുവളർത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവ്‌ മരങ്ങളും നിനക്കു തരുകയും നീ തിന്ന് തൃപ്‌തനാകുകയും ചെയ്യുമ്പോൾ+ 12  അടിമവീടായ ഈജിപ്‌ത്‌ ദേശത്തുനിന്ന് നിന്നെ വിടുവിച്ച് കൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.+ 13  നിന്‍റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം;+ ഈ ദൈവത്തെയാണു നീ സേവിക്കേണ്ടത്‌;+ ഈ ദൈവത്തിന്‍റെ പേര്‌ പറഞ്ഞാണു നീ സത്യം ചെയ്യേണ്ടത്‌.+ 14  അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്‌. നിനക്കു ചുറ്റുമുള്ള ജനങ്ങൾ സേവിക്കുന്ന ഏതെങ്കിലും ദൈവങ്ങളെ നീ സേവിച്ചാൽ+ 15  നിന്‍റെ ദൈവമായ യഹോവയുടെ കോപം നിനക്ക് എതിരെ ജ്വലിക്കുകയും+ ഭൂമുഖത്തുനിന്ന് ദൈവം നിന്നെ തുടച്ചുനീക്കുകയും ചെയ്യും.+ കാരണം നിന്‍റെ മധ്യേ വസിക്കുന്ന നിന്‍റെ ദൈവമായ യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്‌.+ 16  “മസ്സയിൽവെച്ച് നിങ്ങൾ ചെയ്‌തതുപോലെ+ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്‌.+ 17  അനുസരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ച കല്‌പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും നിങ്ങൾ ഉത്സാഹത്തോടെ പാലിക്കണം. 18  നിങ്ങൾ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യണം. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും; നിങ്ങളുടെ പൂർവികരോട്‌ യഹോവ സത്യം ചെയ്‌ത ആ നല്ല ദേശത്ത്‌ നിങ്ങൾ പ്രവേശിക്കുകയും+ 19  യഹോവ വാഗ്‌ദാനം ചെയ്‌തതുപോലെ ശത്രുക്കളെയെല്ലാം നിങ്ങളുടെ മുന്നിൽനിന്ന് തുരത്തി, നിങ്ങൾ അത്‌ അവകാശമാക്കുകയും ചെയ്യും.+ 20  “ഭാവിയിൽ നിന്‍റെ മകൻ നിന്നോട്‌, ‘നമ്മുടെ ദൈവമായ യഹോവ കല്‌പിച്ച ഈ ഓർമിപ്പിക്കലുകളുടെയും ചട്ടങ്ങളുടെയും ന്യായത്തീർപ്പുകളുടെയും ഉദ്ദേശ്യം എന്താണ്‌’ എന്നു ചോദിക്കുമ്പോൾ 21  നീ അവന്‌ ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘നമ്മൾ ഈജിപ്‌തിൽ ഫറവോന്‌ അടിമകളായിരുന്നു. എന്നാൽ യഹോവ തന്‍റെ ബലമുള്ള കൈകൊണ്ട് അവിടെനിന്ന് നമ്മളെ പുറത്ത്‌ കൊണ്ടുവന്നു. 22  നമ്മൾ കാൺകെ യഹോവ ഈജിപ്‌തിന്‍റെ മേലും ഫറവോന്‍റെ മേലും ഫറവോന്‍റെ വീട്ടിലുള്ള എല്ലാവരുടെ മേലും+ ഒന്നിനു പുറകേ ഒന്നായി ഉഗ്രമായ, വിനാശകരമായ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു.+ 23  അങ്ങനെ, നമ്മുടെ പൂർവികരോടു സത്യം ചെയ്‌ത ഈ ദേശം നമുക്കു തരാനായി ദൈവം നമ്മളെ അവിടെനിന്ന് ഇവിടേക്കു കൊണ്ടുവന്നു.+ 24  എല്ലാ കാലത്തും നമുക്കു നന്മ വരാനും ഇന്നത്തെപ്പോലെ ജീവനോടിരിക്കാനും+ വേണ്ടി ഈ ചട്ടങ്ങളെല്ലാം പാലിക്കണമെന്നും നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടണമെന്നും യഹോവ നമ്മളോടു കല്‌പിച്ചു.+ 25  നമ്മുടെ ദൈവമായ യഹോവ നമ്മളോടു കല്‌പിച്ചതുപോലെ, ദൈവത്തെ അനുസരിച്ച് ഈ കല്‌പനകളെല്ലാം നമ്മൾ ശ്രദ്ധാപൂർവം അനുസരിക്കുന്നെങ്കിൽ ദൈവം നമ്മളെ നീതിമാന്മാരായി കണക്കാക്കും.’+

അടിക്കുറിപ്പുകള്‍

പദാവലിയിൽ “ദേഹി” കാണുക.
അഥവാ “മുഴുവൻ ഓജസ്സോടും; മുഴുവൻ വിഭവങ്ങളോടും.”
അക്ഷ. “കണ്ണുകൾക്കു മധ്യേ ഉണ്ടായിരിക്കണം.”
പദാവലി കാണുക.