കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 യോഹന്നാൻ 1:1-13

 തിരഞ്ഞെടുക്കപ്പെട്ടവൾക്കും അവളുടെ മക്കൾക്കും മൂപ്പനായ * ഞാൻ എഴുതുന്നത്‌:  നമ്മിൽ വസിക്കുന്നതും നമ്മോടൊപ്പം എക്കാലവും ഉണ്ടായിരിക്കുന്നതുമായ സത്യംനിമിത്തം, ഞാൻ നിങ്ങളെ യഥാർഥമായി സ്‌നേഹിക്കുന്നു; ഞാൻ മാത്രമല്ല, സത്യം അറിഞ്ഞിരിക്കുന്ന സകലരുംതന്നെ.  നാം സത്യത്തിൽ നിലനിൽക്കുകയും സ്‌നേഹത്തിൽ വസിക്കുകയും ചെയ്യുന്നെങ്കിൽ പിതാവായ ദൈവവും അവന്‍റെ പുത്രനായ യേശുക്രിസ്‌തുവും കൃപയും * കരുണയും സമാധാനവും നമ്മുടെമേൽ ചൊരിയും.  പിതാവിൽനിന്നു നമുക്കു ലഭിച്ച കൽപ്പനയ്‌ക്ക് അനുസൃതമായി നിന്‍റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു കണ്ട് ഞാൻ അത്യധികം സന്തോഷിക്കുന്നു.  അല്ലയോ മഹതീ, നിങ്ങളെല്ലാവരും പരസ്‌പരം സ്‌നേഹിക്കണം എന്നു ഞാൻ അഭ്യർഥിക്കുന്നു; ഞാൻ നിനക്ക് എഴുതുന്നത്‌ ഒരു പുതിയ കൽപ്പനയല്ല, ആദിമുതൽ നമുക്കുണ്ടായിരുന്ന കൽപ്പനതന്നെയാണ്‌.  സ്‌നേഹം എന്നതോ, നാം അവന്‍റെ കൽപ്പന അനുസരിച്ചു നടക്കുന്നതാകുന്നു. നിങ്ങൾ ആദിമുതൽ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്‌നേഹത്തിൽ നടക്കണം എന്നതത്രേ ആ കൽപ്പന.  യേശുക്രിസ്‌തു ജഡത്തിൽ വന്നുവെന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകർ ലോകത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവനത്രേ വഞ്ചകനും എതിർക്രിസ്‌തുവും.  ഞങ്ങളുടെ പ്രയത്‌നഫലം നഷ്ടമാക്കാതെ പൂർണമായ പ്രതിഫലം പ്രാപിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ.  ക്രിസ്‌തുവിന്‍റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിരുകടന്നുപോകുന്ന ഒരുവനും ദൈവം ഇല്ല. ആ ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവുമുണ്ട്, പുത്രനുമുണ്ട്. 10  ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ വീട്ടിൽ സ്വീകരിക്കുകയോ അവനു വന്ദനം പറയുകയോ അരുത്‌. 11  അവനു വന്ദനം പറയുന്നവൻ അവന്‍റെ ദുഷ്‌ചെയ്‌തികളിൽ പങ്കാളിയാകുന്നു. 12  ഇനിയും പലതും നിങ്ങൾക്ക് എഴുതുവാനുണ്ട്. എന്നാൽ കടലാസും മഷിയുംകൊണ്ട് എഴുതുവാൻ എനിക്കു താത്‌പര്യമില്ല. നിങ്ങളുടെ ആനന്ദം പൂർണമാകേണ്ടതിന്‌ നിങ്ങളുടെ അടുക്കൽ വന്ന് മുഖാമുഖമായി സംസാരിക്കാമെന്നു ഞാൻ ആശിക്കുന്നു. 13  നിന്‍റെ സഹോദരിയും തിരഞ്ഞെടുക്കപ്പെട്ടവളുമായവളുടെ മക്കൾ നിന്നെ സ്‌നേഹം അറിയിക്കുന്നു.

അടിക്കുറിപ്പുകള്‍

2യോഹ 1 * അഥവാ, വയോധികനായ
2യോഹ 3 * യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.