കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 പത്രൊസ്‌ 3:1-18

3  പ്രിയരേ, ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാം ലേഖനമാണല്ലോ ഇത്‌. ഈ രണ്ടുലേഖനത്തിലൂടെയും ചില കാര്യങ്ങൾ നിങ്ങളെ അനുസ്‌മരിപ്പിച്ചുകൊണ്ട് നിങ്ങളുടെ കാര്യവിവേചനശേഷിയെ ഉണർത്താനത്രേ ഞാൻ ശ്രമിക്കുന്നത്‌;  വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും കർത്താവും രക്ഷകനുമായവൻ നിങ്ങളുടെ അപ്പൊസ്‌തലന്മാർ മുഖാന്തരം നൽകിയ കൽപ്പനയും നിങ്ങൾ ഓർത്തുകൊള്ളേണ്ടതിനുതന്നെ.  അന്ത്യകാലത്ത്‌, സ്വന്തം മോഹങ്ങൾ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ വരുമെന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുവിൻ.  “തന്‍റെ ആഗമനത്തെക്കുറിച്ച് * അവൻ വാഗ്‌ദാനം ചെയ്‌തിട്ടെന്ത്? നമ്മുടെ പിതാക്കന്മാരുടെ കാലംമുതലേ സകലതും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നുവല്ലോ” എന്ന് അവർ പറയും.  ദൈവത്തിന്‍റെ വചനത്താൽ, പണ്ട് ആകാശവും വെള്ളത്തിൽനിന്നുള്ളതായി വെള്ളത്താൽ ചുറ്റപ്പെട്ട ഭൂമിയും ഉളവായി എന്നും  പ്രളയമുണ്ടായപ്പോൾ അന്നത്തെ ലോകം ആ വെള്ളത്താൽ നശിച്ചു എന്നും അവർ മനഃപൂർവം മറന്നുകളയുന്നു.  ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്‍റെയും ദിവസത്തിലേക്കുതന്നെ.  എന്നാൽ പ്രിയരേ, ഒരുകാര്യം നിങ്ങൾ വിസ്‌മരിക്കരുത്‌; യഹോവയ്‌ക്ക് ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ആകുന്നു.  ചിലർ കരുതുന്നതുപോലെ യഹോവ തന്‍റെ വാഗ്‌ദാനം നിവർത്തിക്കാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ ഇച്ഛിക്കുന്നതുകൊണ്ട് അവൻ നിങ്ങളോടു ദീർഘക്ഷമ കാണിക്കുകയത്രേ ചെയ്യുന്നത്‌. 10  യഹോവയുടെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ വെന്തഴിയും; ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടുകയും ചെയ്യും. 11  ഇവയൊക്കെയും ഇങ്ങനെ അഴിഞ്ഞുപോകാനുള്ളതാകയാൽ യഹോവയുടെ ദിവസത്തിന്‍റെ വരവിനായി * കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് 12  വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം! അന്ന് ആകാശം കത്തിയഴിയുകയും മൂലപദാർഥങ്ങൾ വെന്തുരുകുകയും ചെയ്യുമല്ലോ. 13  എന്നാൽ നാം അവന്‍റെ വാഗ്‌ദാനപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു. 14  ആകയാൽ പ്രിയരേ, നിങ്ങൾ ഇവയ്‌ക്കായി കാത്തിരിക്കുകയാൽ കറയും കളങ്കവും ഇല്ലാതെ സമാധാനത്തിൽ വസിക്കുന്നവരായി അവനു നിങ്ങൾ കാണപ്പെടേണ്ടതിന്‌ നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ. 15  നമ്മുടെ കർത്താവിന്‍റെ ദീർഘക്ഷമയെ രക്ഷ എന്നു കരുതിക്കൊള്ളുവിൻ. ഇങ്ങനെതന്നെ, നമ്മുടെ പ്രിയ സഹോദരനായ പൗലോസും തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. 16  അവൻ തന്‍റെ എല്ലാ ലേഖനങ്ങളിലും ഇക്കാര്യങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്. അവയിൽ ചിലത്‌ ഗ്രഹിക്കാൻ പ്രയാസമുള്ളവയത്രേ. അജ്ഞാനികളും അസ്ഥിരരുമായ ചിലർ മറ്റു തിരുവെഴുത്തുകളെപ്പോലെ ഇവയെയും സ്വന്തം നാശത്തിനായി വളച്ചൊടിക്കുന്നു. 17  അതുകൊണ്ട് പ്രിയരേ, നിങ്ങൾ ഇതു മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ ഈവകക്കാരായ അധർമികളുടെ വഞ്ചനയിൽ കുടുങ്ങി അവരുടെ വഴിയിൽ നടന്നു സ്വന്തം സ്ഥിരത വിട്ട് വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. 18  ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവിലും വളരുവിൻ. അവന്‌ ഇപ്പോഴും എന്നെന്നേക്കും മഹത്ത്വം!

അടിക്കുറിപ്പുകള്‍

2പത്രോ 3:4 * അക്ഷരാർഥം, സാന്നിധ്യം
2പത്രോ 3:11 * അക്ഷരാർഥം, സാന്നിധ്യം