കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 പത്രൊസ്‌ 1:1-21

1  യേശുക്രിസ്‌തുവിന്‍റെ അടിമയും അപ്പൊസ്‌തലനുമായ ശിമോൻ പത്രോസ്‌, നമ്മുടെ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്‌തുവിന്‍റെയും നീതിനിമിത്തമുള്ള വിശ്വാസത്താൽ ഞങ്ങളുടേതിനു തുല്യമായ പദവിക്കു യോഗ്യരായിത്തീർന്നവർക്ക് എഴുതുന്നത്‌:  ദൈവത്തിന്‍റെയും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെയും പരിജ്ഞാനത്താൽ നിങ്ങൾക്ക് കൃപയും * സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.  തന്‍റെ മഹത്ത്വത്താലും ശ്രേഷ്‌ഠതയാലും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെ, ദൈവഭക്തിയോടെയുള്ള ജീവിതം നയിക്കാൻ ആവശ്യമായതൊക്കെയും അവന്‍റെ ദിവ്യശക്തിയാൽ നമുക്കു ദാനമായി ലഭിച്ചിരിക്കുന്നുവല്ലോ.  അതേ മഹത്ത്വത്താലും ശ്രേഷ്‌ഠതയാലും അവൻ അമൂല്യവും മഹനീയവുമായ വാഗ്‌ദാനങ്ങളും നമുക്കു ദാനമായി നൽകിയിരിക്കുന്നു; അവയാൽ നിങ്ങൾ, ദുഷ്‌കാമത്താൽ ലോകത്തിലുണ്ടായിരിക്കുന്ന അധർമങ്ങളിൽനിന്ന് അകന്നുമാറി ദൈവപ്രകൃതിയിൽ പങ്കുകാരാകേണ്ടതിനുതന്നെ.  ഇക്കാരണത്താൽ, നിങ്ങൾ സകല പ്രയത്‌നവുംചെയ്‌ത്‌ നിങ്ങളുടെ വിശ്വാസത്തോടു സ്വഭാവശ്രേഷ്‌ഠതയും സ്വഭാവശ്രേഷ്‌ഠതയോട്‌ അറിവും  അറിവിനോട്‌ ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു സഹിഷ്‌ണുതയും സഹിഷ്‌ണുതയോട്‌ ദൈവഭക്തിയും  ദൈവഭക്തിയോട്‌ സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും ചേർത്തുകൊള്ളുവിൻ.  ഇതൊക്കെയും നിങ്ങളിൽ സമൃദ്ധമായി ഉണ്ടായിരുന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സംബന്ധിച്ച് നിങ്ങൾ ഉദാസീനരോ ഫലശൂന്യരോ ആകാൻ ഇടവരുകയില്ല.  ഇവ ഇല്ലാത്തവൻ അന്ധനാകുന്നു; വെളിച്ചത്തിനുനേരെ കണ്ണടച്ചുകളയുന്നവൻതന്നെ; തന്‍റെ മുൻകാല പാപങ്ങളുടെ ശുദ്ധീകരണം അവൻ മറന്നിരിക്കുന്നു. 10  അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും സുനിശ്ചിതമാക്കുവാൻ നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ. ഇങ്ങനെചെയ്‌താൽ നിങ്ങൾ ഒരിക്കലും വീണുപോകുകയില്ല. 11  അങ്ങനെ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തുവിന്‍റെ നിത്യരാജ്യത്തിലേക്ക് മഹനീയമായൊരു പ്രവേശനം നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. 12  അതുകൊണ്ട് നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങൾക്കു ലഭിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നുവെങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ ഓർമിപ്പിക്കുവാൻ ഞാൻ സദാ സന്നദ്ധനായിരിക്കും. 13  ഞാൻ ഈ കൂടാരത്തിൽ ആയിരിക്കുന്നിടത്തോളംകാലം നിങ്ങളെ ഓർമിപ്പിച്ചുണർത്തുന്നത്‌ യുക്തം എന്നു വിചാരിക്കുന്നു; 14  എന്തെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്‌തു എനിക്കു വെളിപ്പെടുത്തിത്തന്നതുപോലെ എന്‍റെ കൂടാരം വെടിയുവാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് ഞാൻ അറിയുന്നു. 15  ആകയാൽ എന്‍റെ വേർപാടിനുശേഷവും ഈ കാര്യങ്ങൾ നിങ്ങൾക്ക് എപ്പോഴും ഓർമിക്കാൻ കഴിയേണ്ടതിന്‌ ഇപ്പോൾ എന്നാലാകുന്നതു ഞാൻ ചെയ്യും. 16  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളെ അറിയിച്ചത്‌ കൗശലപൂർവം മെനഞ്ഞെടുത്ത കെട്ടുകഥകളെ ആധാരമാക്കിയല്ല; പിന്നെയോ അവന്‍റെ മഹത്ത്വത്തിന്‌ ദൃക്‌സാക്ഷികളായിത്തീർന്നിട്ടത്രേ. 17  “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം മഹനീയതേജസ്സിൽനിന്ന് അവന്‍റെയടുക്കൽ എത്തിയപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു. 18  സ്വർഗത്തിൽനിന്നുണ്ടായ ഈ ശബ്ദം ഞങ്ങളും കേട്ടു; കാരണം, ഞങ്ങൾ അവനോടൊപ്പം ആ വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്നു. 19  ഇങ്ങനെ, പ്രവാചകവചനത്തെക്കുറിച്ച് നമുക്കു കൂടുതൽ ഉറപ്പുലഭിച്ചിരിക്കുന്നു. ഉഷസ്സാകുകയും പ്രഭാതനക്ഷത്രം ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുണ്ടസ്ഥലത്തു പ്രകാശിക്കുന്ന ഒരു വിളക്കുപോലെ അതു നിങ്ങളുടെ ഹൃദയങ്ങളിൽ കരുതിക്കൊണ്ടാൽ നന്ന്. 20  തിരുവെഴുത്തിലെ പ്രവചനമൊന്നും ആരുടെയും സ്വന്തമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യംതന്നെ അറിഞ്ഞുകൊള്ളുക. 21  പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ ഉണ്ടായതല്ല; പിന്നെയോ പരിശുദ്ധാത്മാവിനാൽ * പ്രചോദിതരായി ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്‌താവിച്ചതത്രേ.

അടിക്കുറിപ്പുകള്‍

2പത്രോ 1:2 * യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
2പത്രോ 1:21 * അനുബന്ധം 8 കാണുക.