കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 തെസ്സലൊനീക്യർ 3:1-18

3  ഒടുവിൽ സഹോദരന്മാരേ, യഹോവയുടെ വചനം നിങ്ങളുടെ ഇടയിൽ എന്നതുപോലെ മറ്റിടങ്ങളിലും അതിവേഗം പ്രചരിച്ചു മഹത്ത്വപ്പെടേണ്ടതിന്‌ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുവിൻ;  നീചരും ദുഷ്ടരുമായ മനുഷ്യരിൽനിന്നു ഞങ്ങൾ വിടുവിക്കപ്പെടേണ്ടതിനായും പ്രാർഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.  കർത്താവു വിശ്വസ്‌തൻ; അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽനിന്നു കാത്തുകൊള്ളുകയും ചെയ്യും.  ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുവെന്നും ഇനിയും ചെയ്യുമെന്നും നിങ്ങളെക്കുറിച്ചു കർത്താവിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.  ദൈവത്തോടുള്ള സ്‌നേഹത്തിലേക്കും ക്രിസ്‌തുവിനെപ്രതിയുള്ള സഹിഷ്‌ണുതയിലേക്കും കർത്താവ്‌ നിങ്ങളുടെ ഹൃദയങ്ങളെ തുടർന്നും ശുഭകരമായി നയിക്കട്ടെ.  സഹോദരന്മാരേ, ഞങ്ങളിൽനിന്നു ലഭിച്ച ചട്ടങ്ങൾ അനുസരിക്കാതെ ക്രമംകെട്ടുനടക്കുന്ന ഏതു സഹോദരനിൽനിന്നും അകന്നുമാറണമെന്ന് കർത്താവായ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നു.  എപ്രകാരമാണു ഞങ്ങളെ അനുകരിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങളുടെ ഇടയിൽ ഞങ്ങൾ ക്രമംകെട്ടവരായി ജീവിച്ചിട്ടില്ല.  ആരുടെയും ഔദാര്യത്തിൽ ഞങ്ങൾ ഭക്ഷിച്ചിട്ടുമില്ല; ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാപകലില്ലാതെ വിയർപ്പൊഴുക്കി അധ്വാനിക്കുകയത്രേ ചെയ്‌തിട്ടുള്ളത്‌.  സഹായം സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല, നിങ്ങൾക്കു പിന്തുടരാൻ ഒരു മാതൃക നൽകേണ്ടതിനാണ്‌ ഞങ്ങൾ അങ്ങനെ ചെയ്‌തത്‌. 10  “വേല ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കുകയും അരുത്‌” എന്ന് നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഞങ്ങൾ അനുശാസിച്ചിരുന്നല്ലോ. 11  നിങ്ങളിൽ ചിലർ ഒരു ജോലിയും ചെയ്യാതെ പരകാര്യങ്ങളിൽ ഇടപെട്ട് ക്രമംകെട്ടവരായി നടക്കുന്നുവെന്നു ഞങ്ങൾ കേൾക്കുന്നു. 12  അത്തരക്കാരോട്‌ അടങ്ങിപ്പാർക്കാനും വേലചെയ്‌ത്‌ ഉപജീവനംകഴിക്കാനും കർത്താവായ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നു. 13  നിങ്ങളോ സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌. 14  ഈ ലേഖനത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൂട്ടാക്കാൻ വിസമ്മതിക്കുന്നവനെ നിരീക്ഷണത്തിൽ വെച്ചുകൊള്ളണം; അവൻ ലജ്ജിക്കേണ്ടതിന്‌ അവനുമായി ഒരു സംസർഗവും അരുത്‌; 15  എന്നാൽ അവനെ ഒരു ശത്രുവായി കണക്കാക്കാതെ സഹോദരൻ എന്ന നിലയ്‌ക്ക് ഉപദേശിച്ചു നേർവഴിക്കാക്കാൻ നോക്കുവിൻ. 16  സമാധാനത്തിന്‍റെ കർത്താവ്‌ നിങ്ങൾക്ക് എല്ലായ്‌പോഴും എല്ലാവിധത്തിലും സമാധാനം നൽകുമാറാകട്ടെ. കർത്താവ്‌ നിങ്ങളേവരോടുംകൂടെ ഇരിക്കുമാറാകട്ടെ. 17  പൗലോസ്‌ എന്ന ഞാൻ സ്വന്തകൈയാൽ എന്‍റെ ആശംസ എഴുതിയറിയിക്കുന്നു. ഈ അടയാളം എന്‍റെ എല്ലാ ലേഖനത്തിലും ഉണ്ടായിരിക്കും; ഇങ്ങനെയത്രേ ഞാൻ എഴുതുന്നത്‌. 18  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ കൃപ നിങ്ങളേവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

അടിക്കുറിപ്പുകള്‍