കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 തിമൊഥെയൊസ്‌ 1:1-18

1  ദൈവേഷ്ടത്താലും ക്രിസ്‌തുയേശുവിലൂടെയുള്ള ജീവന്‍റെ വാഗ്‌ദാനപ്രകാരവും ക്രിസ്‌തുയേശുവിന്‍റെ അപ്പൊസ്‌തലനായിരിക്കുന്ന പൗലോസ്‌  പ്രിയമകനായ തിമൊഥെയൊസിന്‌ എഴുതുന്നത്‌: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിനക്ക് കൃപയും* കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.  എന്‍റെ യാചനയിൽ രാവും പകലും ഇടവിടാതെ നിന്നെ ഓർത്ത്‌ ശുദ്ധമനസ്സാക്ഷിയുള്ളവനായി, പൂർവികരെ മാതൃകയാക്കിക്കൊണ്ടു ഞാൻ സേവിക്കുന്ന* ദൈവത്തിനു നന്ദി നൽകുന്നു.  നിന്‍റെ കണ്ണുനീർ ഓർക്കുമ്പോൾ, നിന്നെ ഒന്നു കണ്ട് സന്തോഷപൂരിതനാകാൻ ഞാൻ വാഞ്‌ഛിക്കുന്നു.  നിന്‍റെ നിഷ്‌കപടമായ വിശ്വാസത്തെപ്പറ്റിയും ഞാൻ ഓർക്കുന്നു. നിന്‍റെ വലിയമ്മ ലോവീസിലും അമ്മ യൂനിക്കയിലും ഉണ്ടായിരുന്ന അതേ വിശ്വാസം ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്.  അതുകൊണ്ട് എന്‍റെ കൈവെപ്പിനാൽ ദൈവത്തിൽനിന്നു നിനക്കു ലഭിച്ച കൃപാവരം അഗ്നിനാളംപോലെ ജ്വലിപ്പിച്ചു നിറുത്തണമെന്ന് ഞാൻ നിന്നെ ഓർമിപ്പിക്കുന്നു;  ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല,* ശക്തിയുടെയും സ്‌നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നൽകിയത്‌.  ആകയാൽ നമ്മുടെ കർത്താവിനെക്കുറിച്ചു സാക്ഷ്യം നൽകുന്നതിൽ നീ ലജ്ജിക്കരുത്‌; അവനെപ്രതി തടവുകാരനായിരിക്കുന്ന എന്നെക്കുറിച്ചും നീ ലജ്ജിക്കരുത്‌; പകരം, ദൈവശക്തിയാൽ സുവിശേഷത്തിനുവേണ്ടി കഷ്ടം സഹിക്കുന്നതിൽ നീയും പങ്കുകാരനാകുക.  അവൻ നമ്മെ രക്ഷിക്കുകയും വിശുദ്ധവിളിയാൽ വിളിക്കുകയും ചെയ്‌തത്‌ നമ്മുടെ പ്രവൃത്തികൾനിമിത്തമല്ല, സ്വന്തം ഹിതപ്രകാരവും യുഗങ്ങൾക്കു മുമ്പേ ക്രിസ്‌തുയേശുവിൽ നമുക്കു നൽകപ്പെട്ടതും 10  നമ്മുടെ രക്ഷകനായ ക്രിസ്‌തുയേശുവിന്‍റെ പ്രത്യക്ഷതയാൽ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നതുമായ കൃപയ്‌ക്ക് അനുസൃതമായിട്ടുമത്രേ. ക്രിസ്‌തു മരണത്തെ നീക്കുകയും ജീവനും അക്ഷയതയും എങ്ങനെ പ്രാപിക്കാമെന്ന് സുവിശേഷത്താൽ വെളിപ്പെടുത്തിത്തരുകയും ചെയ്‌തു. 11  ആ സുവിശേഷത്തിന്‌ പ്രസംഗകനും അപ്പൊസ്‌തലനും പ്രബോധകനുമായി ഞാൻ നിയമിക്കപ്പെട്ടിരിക്കുന്നു. 12  അക്കാരണത്താലാണ്‌ ഞാൻ ഈ കഷ്ടതകൾ സഹിക്കുന്നതും. എന്നാൽ ഞാൻ അതിൽ ലജ്ജിക്കുന്നില്ല; കാരണം, ഞാൻ ആരിലാണോ വിശ്വാസമർപ്പിച്ചിരിക്കുന്നത്‌ അവനെ ഞാൻ നന്നായി അറിയുന്നു. ഞാൻ അവന്‍റെ പക്കൽ ഭരമേൽപ്പിച്ചിട്ടുള്ളതെല്ലാം ആ നാൾവരെയും ഭദ്രമായി കാക്കാൻ അവൻ പ്രാപ്‌തനെന്ന് എനിക്കുറപ്പുണ്ട്. 13  നീ എന്നിൽനിന്നു കേട്ട സത്യവചനത്തിന്‍റെ* മാതൃക ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്താലും സ്‌നേഹത്താലും മുറുകെപ്പിടിച്ചുകൊള്ളുക. 14  ഈ നല്ല നിക്ഷേപം, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ കാത്തുകൊള്ളുക. 15  ഏഷ്യാപ്രവിശ്യയിലുള്ള എല്ലാവരും എന്നെ ഉപേക്ഷിച്ചുവെന്ന് നിനക്കറിയാമല്ലോ. ഫുഗലൊസും ഹെർമൊഗനേസും അവരിൽപ്പെടുന്നു. 16  ഒനേസിഫൊരൊസിന്‍റെ കുടുംബത്തോട്‌ കർത്താവായ ദൈവം കരുണ കാണിക്കട്ടെ; എന്തെന്നാൽ അവൻ കൂടെക്കൂടെ എന്നെ വന്നുകണ്ട് ആശ്വസിപ്പിച്ചിരിക്കുന്നു; എന്‍റെ ചങ്ങലയെക്കുറിച്ച് അവൻ ലജ്ജിച്ചിട്ടുമില്ല. 17  റോമിൽ എത്തിയപ്പോൾ അവൻ വളരെ താത്‌പര്യത്തോടെ എന്നെ അന്വേഷിച്ചുകണ്ടെത്തി. 18  ആ നാളിൽ കർത്താവായ യഹോവയിൽനിന്ന് അവനു കരുണ ലഭിക്കുമാറാകട്ടെ. എഫെസൊസിൽവെച്ച് അവൻ എന്തെല്ലാം സേവനങ്ങൾ ചെയ്‌തു എന്ന് നിനക്കു നന്നായി അറിയാമല്ലോ.

അടിക്കുറിപ്പുകള്‍

2തിമൊ 1:2യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
2തിമൊ 1:3* അല്ലെങ്കിൽ, വിശുദ്ധസേവനം അനുഷ്‌ഠിക്കുന്ന
2തിമൊ 1:7* അനുബന്ധം 8 കാണുക.
2തിമൊ 1:13* അക്ഷരാർഥം, ആരോഗ്യദായകമായ വചനങ്ങളുടെ