കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 7:1-16

7  ആകയാൽ പ്രിയമുള്ളവരേ, ഈ വാഗ്‌ദാനങ്ങൾ നമുക്കുള്ളതിനാൽ ജഡത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ച് നമുക്കു ദൈവഭയത്തിൽ നമ്മുടെ വിശുദ്ധിയെ പരിപൂർണമാക്കാം.  നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടംതരുവിൻ. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല; ആരെയും ദുഷിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്‌തിട്ടുമില്ല.  നിങ്ങളെ കുറ്റംവിധിക്കാനല്ല ഞാൻ ഇതു പറയുന്നത്‌. ജീവിച്ചാലും മരിച്ചാലും ഒരുമിച്ചായിരിക്കേണ്ടതിന്‌ നിങ്ങളെ ഞങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ.  എനിക്കു നിങ്ങളോട്‌ എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളെപ്രതി ഞാൻ ഏറെ അഭിമാനിക്കുകയും ചെയ്യുന്നു. എനിക്ക് ആശ്വാസം ധാരാളമായി ലഭിച്ചിരിക്കുന്നു; ഞങ്ങളുടെ സകല ക്ലേശങ്ങളിലും ഞാൻ അത്യന്തം ആനന്ദിക്കുന്നു.  മാസിഡോണിയയിൽ എത്തിയപ്പോൾ ഞങ്ങൾക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല; എല്ലാവിധത്തിലും ക്ലേശങ്ങൾമാത്രം: പുറമേ സംഘർഷം; അകമേ ആശങ്കകൾ;  എന്നാൽ മനം തളർന്നവരെ സമാശ്വസിപ്പിക്കുന്ന ദൈവം തീത്തൊസിന്‍റെ സാമീപ്യത്താൽ ഞങ്ങളെ ആശ്വസിപ്പിച്ചു;  അവന്‍റെ സാമീപ്യത്താലും നിങ്ങൾമൂലം അവനു ലഭിച്ച ആശ്വാസത്താലുംതന്നെ. അനുതപിക്കാനുള്ള നിങ്ങളുടെ വാഞ്‌ഛയെയും നിങ്ങളുടെ ദുഃഖത്തെയും എന്‍റെ കാര്യത്തിൽ നിങ്ങൾക്കുള്ള താത്‌പര്യത്തെയുംകുറിച്ച് അവൻ അറിയിച്ചു. അങ്ങനെ, ഞാൻ അത്യധികം സന്തോഷിച്ചു.  എന്‍റെ കത്തിനാൽ തത്‌കാലത്തേക്കെങ്കിലും ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചുവല്ലോ. എന്നാൽ ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നില്ല. എനിക്കു ഖേദമുണ്ടായിരുന്നെങ്കിലും ഇപ്പോൾ സന്തോഷിക്കുന്നു;  നിങ്ങൾ ദുഃഖിച്ചതുകൊണ്ടല്ല, അനുതപിക്കാൻ തക്കവിധം ദുഃഖിച്ചതുകൊണ്ട്; എന്തെന്നാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകാത്തവിധം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്‌. 10  ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപം ഉളവാക്കുന്നു. അതിനെപ്രതി പിന്നെ ഖേദിക്കേണ്ടിവരുകയില്ല. ലോകപ്രകാരമുള്ള ദുഃഖമാകട്ടെ മരണത്തെ ഉളവാക്കുന്നു. 11  ദൈവഹിതപ്രകാരമുള്ള ഈ ദുഃഖം നിങ്ങളിൽ എത്രയധികം ശുഷ്‌കാന്തി ഉളവാക്കി! ശുദ്ധി പ്രാപിക്കാനുള്ള എന്തൊരു വ്യഗ്രത! എന്തൊരു ധർമരോഷം! എത്ര ഭയം! എത്ര വാഞ്‌ഛ! എന്തൊരു തീക്ഷ്ണത! എന്തൊരു നീതിബോധം! ഇക്കാര്യത്തിൽ നിങ്ങൾ നിർമലരെന്ന് എല്ലാപ്രകാരത്തിലും തെളിയിച്ചിരിക്കുന്നു. 12  ഞാൻ നിങ്ങൾക്ക് എഴുതിയത്‌ അന്യായം പ്രവർത്തിച്ചവനെപ്രതിയോ അന്യായം സഹിച്ചവനെപ്രതിയോ അല്ല; ഞങ്ങളെ ചെവിക്കൊള്ളാനുള്ള നിങ്ങളുടെ ശുഷ്‌കാന്തി ദൈവമുമ്പാകെയും നിങ്ങളുടെ ഇടയിലും വെളിപ്പെടേണ്ടതിനാണ്‌. 13  അങ്ങനെ, ഞങ്ങൾക്ക് ആശ്വാസം വന്നിരിക്കുന്നു. അതിനുംപുറമേ, തീത്തൊസിനുണ്ടായ സന്തോഷം ഞങ്ങളെ ഏറെ ആനന്ദിപ്പിക്കുകയും ചെയ്‌തു. നിങ്ങൾ ഏവരും അവന്‍റെ മനസ്സിന്‌* ഉന്മേഷം പകർന്നുവല്ലോ. 14  ഞാൻ അവനോട്‌ നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചുപറഞ്ഞിട്ടുണ്ടെങ്കിൽ എനിക്കതിൽ ലജ്ജിക്കേണ്ടിവന്നിട്ടില്ല. ഞങ്ങൾ നിങ്ങളോടു പറഞ്ഞതു സകലവും സത്യമായിരുന്നതുപോലെ തീത്തൊസിനോടു ഞങ്ങൾ പ്രശംസിച്ചുപറഞ്ഞതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. 15  നിങ്ങൾ എല്ലാവരും കാണിച്ച അനുസരണത്തെയും ഭയത്തോടും വിറയലോടുംകൂടെ അവനെ കൈക്കൊണ്ടതിനെയുംകുറിച്ച് ഓർക്കുമ്പോൾ അവനു നിങ്ങളോടുള്ള സ്‌നേഹാർദ്രത ഏറെ വർധിക്കുന്നു. 16  എല്ലാപ്രകാരത്തിലും നിങ്ങൾനിമിത്തം എനിക്കു ധൈര്യം ലഭിച്ചിരിക്കുന്നതുകൊണ്ട് ഞാൻ സന്തോഷിക്കുന്നു.

അടിക്കുറിപ്പുകള്‍

2കൊരി 7:13* അക്ഷരാർഥം, ആത്മാവിന്‌