കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 6:1-18

6  നിങ്ങൾക്കു ലഭിച്ച ദൈവകൃപ വ്യർഥമാക്കിക്കളയരുതെന്നും ദൈവത്തിന്‍റെ കൂട്ടുവേലക്കാരായ ഞങ്ങൾ നിങ്ങളോട്‌ അപേക്ഷിക്കുന്നു.  “പ്രസാദകാലത്ത്‌ ഞാൻ നിനക്കു ചെവിചായ്‌ച്ചു; രക്ഷാദിവസത്തിൽ ഞാൻ നിനക്കു സഹായമരുളി” എന്ന് അവൻ പറയുന്നുവല്ലോ. ഇതാ, ഇപ്പോഴാകുന്നു ആ സുപ്രസാദകാലം! ഇപ്പോഴാകുന്നു രക്ഷാദിവസം!  ഞങ്ങളുടെ ശുശ്രൂഷയ്‌ക്ക് ആക്ഷേപം വരാതിരിക്കാൻ ഒരുതരത്തിലും ഞങ്ങൾ ഇടർച്ചയ്‌ക്കു കാരണമുണ്ടാക്കുന്നില്ല;  പിന്നെയോ എല്ലാവിധത്തിലും ദൈവത്തിന്‍റെ ശുശ്രൂഷകരാണെന്നു ഞങ്ങൾ തെളിയിക്കുന്നു; ബഹുസഹിഷ്‌ണുതയാലും കഷ്ടങ്ങൾ, ഞെരുക്കങ്ങൾ, ബുദ്ധിമുട്ടുകൾ,  തല്ല്, തടവ്‌, കലഹങ്ങൾ, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി,  ശുദ്ധത, അറിവ്‌, ദീർഘക്ഷമ, ദയ എന്നിവയാലും പരിശുദ്ധാത്മാവിനാലും നിർവ്യാജസ്‌നേഹത്താലും  സത്യസന്ധമായ സംസാരം, ദൈവശക്തി എന്നിവയാലുംതന്നെ. വലങ്കൈയിലും ഇടങ്കൈയിലുമുള്ള നീതിയുടെ ആയുധങ്ങളാലും  മാനാപമാനങ്ങളാലും ദുഷ്‌കീർത്തിസത്‌കീർത്തികളാലും ഞങ്ങൾ അതു തെളിയിക്കുന്നു. ഞങ്ങൾ വഞ്ചകരെന്നു കണക്കാക്കപ്പെടുന്നെങ്കിലും സത്യസന്ധർ;  അറിയപ്പെടാത്തവരായി ഗണിക്കപ്പെടുന്നെങ്കിലും നല്ലവണ്ണം അറിയപ്പെടുന്നവർ. മരിക്കുന്നെങ്കിലും ഇതാ, ഞങ്ങൾ ജീവിക്കുന്നു! ശിക്ഷിക്കപ്പെടുന്നെങ്കിലും ഞങ്ങൾ മരണത്തിന്‌ ഏൽപ്പിക്കപ്പെടുന്നില്ല. 10  ഞങ്ങൾ ദുഃഖിതരെങ്കിലും സദാ സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും അനേകരെ സമ്പന്നരാക്കുന്നവർ; ഒന്നുമില്ലാത്തവരെങ്കിലും എല്ലാം ഉള്ളവർ. 11  കൊരിന്ത്യരേ, ഞങ്ങൾ നിങ്ങളോടു തുറന്നു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം ഞങ്ങൾ വിശാലമാക്കിയിരിക്കുന്നു. 12  സ്‌നേഹാർദ്രത കാണിക്കുന്നതിൽ ഞങ്ങൾ പരിധിവെച്ചിട്ടില്ല; അങ്ങനെ ചെയ്‌തിരിക്കുന്നത്‌ നിങ്ങളത്രേ. 13  അതുകൊണ്ട് മക്കളോടെന്നപോലെ ഞാൻ പറയുന്നു: നിങ്ങളും ഞങ്ങൾക്കായി ഹൃദയം വിശാലമാക്കുവിൻ. 14  അവിശ്വാസികളുമായി ചേർച്ചയില്ലാത്ത പങ്കാളിത്തം അരുത്‌.* നീതിക്കും അധർമത്തിനും തമ്മിൽ എന്തു കൂട്ടായ്‌മ? വെളിച്ചത്തിന്‌ ഇരുളുമായി എന്തു പങ്കാളിത്തം? 15  ക്രിസ്‌തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? 16  ദൈവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ. “ഞാൻ അവരുടെ ഇടയിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്‍റെ ജനവും ആയിരിക്കും” എന്ന് ദൈവം അരുളിച്ചെയ്‌തിരിക്കുന്നു. 17  “ ‘ആകയാൽ അവരുടെ ഇടയിൽനിന്നു പുറത്തുകടന്നു വേർപെട്ടിരിക്കുവിൻ.’ ‘അശുദ്ധമായതു തൊടരുത്‌;’ ” “ ‘എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” 18  “ ‘ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും’ എന്ന് സർവശക്തനായ യഹോവ അരുളിച്ചെയ്യുന്നു.”

അടിക്കുറിപ്പുകള്‍

2കൊരി 6:14* അല്ലെങ്കിൽ, ഒരേ നുകത്തിൻകീഴിൽ അമിക്കപ്പെടരുത്‌.