കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 5:1-21

5  ഞങ്ങളുടെ ഭൗമഭവനം, അതായത്‌ ഈ കൂടാരം, നശിച്ചുപോയാലും കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിൽനിന്നുള്ളതായ ഒരു കെട്ടിടം ഞങ്ങൾക്കു സ്വർഗത്തിൽ ഉണ്ടായിരിക്കുമെന്നു ഞങ്ങൾ അറിയുന്നു.  ഞങ്ങളുടെ സ്വർഗീയ വാസസ്ഥാനത്തെ ധരിക്കാൻ വാഞ്‌ഛിച്ചുകൊണ്ട് ഈ പാർപ്പിടത്തിൽ ഞങ്ങൾ ഞരങ്ങുന്നു.  അതു ധരിക്കുമ്പോൾ ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല.  ഈ കൂടാരത്തിലിരിക്കുന്നവരായ ഞങ്ങൾ ഭാരപ്പെട്ടു ഞരങ്ങുന്നത്‌ മർത്യമായതിനെ ഉരിഞ്ഞുകളയാനല്ല; മറിച്ച് അതു ജീവനാൽ ഗ്രസിക്കപ്പെടേണ്ടതിന്‌ സ്വർഗീയമായതു ധരിക്കാൻ ആഗ്രഹിക്കുന്നതിനാലാണ്‌.  ഇതിനായി ഞങ്ങളെ ഒരുക്കിയതോ അച്ചാരമായി ഞങ്ങൾക്ക് ആത്മാവിനെ നൽകിയ ദൈവമത്രേ.  ആകയാൽ ഞങ്ങൾ എല്ലായ്‌പോഴും ധൈര്യപ്പെട്ടിരിക്കുന്നു. ഈ ശരീരത്തിൽ വസിക്കുന്നിടത്തോളം ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുമെന്നു ഞങ്ങൾ അറിയുന്നു.  കാഴ്‌ചയാലല്ല, വിശ്വാസത്താലാണ്‌ ഞങ്ങൾ നടക്കുന്നത്‌.  അങ്ങനെ, ഞങ്ങൾ ധൈര്യപ്പെട്ടും ഈ ശരീരം വിട്ട് കർത്താവിനോടുകൂടെ വസിക്കാൻ ഏറെ ആഗ്രഹിച്ചും ഇരിക്കുന്നു.  എന്നാൽ അവനോടൊപ്പം വസിച്ചാലും അവനിൽനിന്ന് അകലെയായിരുന്നാലും അവനെ പ്രസാദിപ്പിക്കുകയെന്നതാണു ഞങ്ങളുടെ ലക്ഷ്യം. 10  ഓരോരുത്തനും ശരീരത്തിലിരിക്കുമ്പോൾ ചെയ്‌തുപോന്ന നന്മയ്‌ക്കോ തിന്മയ്‌ക്കോ അനുസൃതമായി പ്രതിഫലം പ്രാപിക്കേണ്ടതിന്‌ നാം ഏവരും ക്രിസ്‌തുവിന്‍റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. 11  ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ പ്രചോദിപ്പിക്കുന്നു. ഞങ്ങൾ എങ്ങനെയുള്ളവരെന്ന് ദൈവമുമ്പാകെ വെളിപ്പെട്ടിരിക്കുന്നു. ഞങ്ങൾ എങ്ങനെയുള്ളവരെന്ന് നിങ്ങളുടെ മനസ്സാക്ഷിക്കും അറിയാമെന്നു ഞാൻ കരുതുന്നു. 12  ഞങ്ങൾ പിന്നെയും നിങ്ങളുടെ മുമ്പാകെ ഞങ്ങളെത്തന്നെ പുകഴ്‌ത്തുകയല്ല, ഞങ്ങളെപ്രതി നിങ്ങൾക്ക് അഭിമാനിക്കാൻ കാരണം തരുകയത്രേ ചെയ്യുന്നത്‌; ഹൃദയം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവരോട്‌ ഉത്തരം പറയാൻ നിങ്ങൾക്കു കഴിയേണ്ടതിനുതന്നെ. 13  ഞങ്ങൾ സുബോധമില്ലാത്തവരായിരുന്നെങ്കിൽ അതു ദൈവത്തിനുവേണ്ടിയായിരുന്നു; സുബോധമുള്ളവരെങ്കിലോ, അതു നിങ്ങൾക്കുവേണ്ടിയും. 14  ക്രിസ്‌തുവിന്‍റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എന്തെന്നാൽ ആ ഒരുവൻ എല്ലാവർക്കുംവേണ്ടി മരിച്ചുവെന്നു ഞങ്ങൾ ഗ്രഹിച്ചിരിക്കുന്നു. വാസ്‌തവത്തിൽ, എല്ലാവരും മരിച്ചവരായിരുന്നല്ലോ. 15  അതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനായിട്ടുതന്നെ ജീവിക്കേണ്ടതിന്‌ അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു. 16  അതിനാൽ ഇനിമേൽ ഞങ്ങൾ ഒരു മനുഷ്യനെയും ജഡപ്രകാരം വീക്ഷിക്കുകയില്ല. ഞങ്ങൾ ക്രിസ്‌തുവിനെ ജഡപ്രകാരമാണ്‌ അറിഞ്ഞിരുന്നതെങ്കിലും ഇനിമേൽ അങ്ങനെയല്ല. 17  തന്നിമിത്തം ക്രിസ്‌തുവിനോട്‌ ഏകീഭവിച്ചിരിക്കുന്നവൻ ഒരു പുതിയ സൃഷ്ടിയാകുന്നു. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞിരിക്കുന്നു! 18  എന്നാൽ സകലവും ദൈവത്തിൽനിന്നാകുന്നു. അവൻ ഞങ്ങളെ ക്രിസ്‌തു മുഖാന്തരം താനുമായി അനുരഞ്‌ജനത്തിലേക്കു വരുത്തുകയും അനുരഞ്‌ജനത്തിന്‍റെ ശുശ്രൂഷ ഞങ്ങൾക്കു നൽകുകയും ചെയ്‌തു. 19  അങ്ങനെ, ദൈവം ലോകത്തെ ക്രിസ്‌തു മുഖാന്തരം താനുമായി അനുരഞ്‌ജിപ്പിച്ചുപോന്നു; അവരുടെ ലംഘനങ്ങൾ അവൻ കണക്കിലെടുത്തതുമില്ല. അനുരഞ്‌ജനത്തിന്‍റെ വചനം അവൻ ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നു. 20  അതുകൊണ്ട് ഞങ്ങൾ ക്രിസ്‌തുവിനുവേണ്ടിയുള്ള സ്ഥാനപതികളാകുന്നു. “ദൈവവുമായി അനുരഞ്‌ജനപ്പെടുവിൻ” എന്ന് ഞങ്ങൾ ക്രിസ്‌തുവിനുവേണ്ടി യാചിക്കുന്നു. ഇത്‌ ഞങ്ങളിലൂടെ ദൈവംതന്നെ അപേക്ഷിക്കുന്നതുപോലെയത്രേ. 21  ദൈവം പാപമില്ലാത്തവനെ നമുക്കുവേണ്ടി പാപമാക്കി; അവനിലൂടെ നാം ദൈവമുമ്പാകെ നീതീകരിക്കപ്പെടേണ്ടതിനുതന്നെ.

അടിക്കുറിപ്പുകള്‍