കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 4:1-18

4  അങ്ങനെ, ഞങ്ങൾക്ക് ഈ ശുശ്രൂഷ ലഭിച്ചിരിക്കുന്നത്‌ ദൈവത്തിന്‍റെ കരുണനിമിത്തമാകയാൽ ഞങ്ങൾ മടുത്തുപിന്മാറുന്നില്ല.  ലജ്ജാകരമായ കുത്സിതമാർഗങ്ങൾ ഞങ്ങൾ വർജിക്കുന്നു; കൗശലംപ്രയോഗിക്കാനോ ദൈവവചനത്തിൽ മായം ചേർക്കാനോ ഞങ്ങൾ തയ്യാറല്ല; പകരം, സത്യം വെളിപ്പെടുത്തിക്കൊണ്ട് ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു സ്വീകാര്യരായി ഞങ്ങൾ ഞങ്ങളെത്തന്നെ സമർപ്പിക്കുന്നു.  ഞങ്ങൾ ഘോഷിക്കുന്ന സുവിശേഷം മൂടുപടംകൊണ്ടു മറഞ്ഞിരിക്കുന്നെങ്കിൽ, നശിച്ചുകൊണ്ടിരിക്കുന്നവർക്കാണ്‌ അതു മറഞ്ഞിരിക്കുന്നത്‌;  ഈ ലോകത്തിന്‍റെ* ദൈവം അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുന്നു; ദൈവത്തിന്‍റെ പ്രതിരൂപമായ ക്രിസ്‌തുവിന്‍റെ മഹത്ത്വമാർന്ന സുവിശേഷത്തിന്‍റെ വെളിച്ചം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനുതന്നെ.  ഞങ്ങൾ പ്രസംഗിക്കുന്നതു ഞങ്ങളെക്കുറിച്ചല്ല; ക്രിസ്‌തുയേശുവിനെക്കുറിച്ചാണ്‌. അവൻ കർത്താവാണെന്നും ഞങ്ങൾ യേശുവിനെപ്രതി നിങ്ങളുടെ അടിമകളാണെന്നുമത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്‌.  “ഇരുളിൽനിന്നു വെളിച്ചം പ്രകാശിക്കട്ടെ” എന്ന് അരുളിച്ചെയ്‌ത ദൈവം ക്രിസ്‌തുവിന്‍റെ മുഖത്തു പ്രതിഫലിക്കുന്ന തേജസ്സാർന്ന ദൈവപരിജ്ഞാനത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നു.  എന്നാൽ ഈ നിക്ഷേപം ഞങ്ങൾക്ക് മൺപാത്രങ്ങളിലാണുള്ളത്‌; അത്‌ ഞങ്ങൾക്കുള്ള അസാമാന്യശക്തി ഞങ്ങളുടെ സ്വന്തമല്ല, ദൈവത്തിൽനിന്നുള്ളതാണ്‌ എന്നുവരേണ്ടതിനത്രേ.  ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നെങ്കിലും തകർന്നുപോകുന്നില്ല; ആശങ്കാകുലരെങ്കിലും ആശയറ്റവരാകുന്നില്ല;  പീഡിതരെങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. 10  യേശുവിന്‍റെ ജീവിതം ഞങ്ങളുടെ ജഡശരീരങ്ങളിലൂടെ വെളിപ്പെടേണ്ടതിന്‌ അവന്‍റെ പീഡാനുഭവം ഞങ്ങൾ സദാ ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു. 11  ഞങ്ങളുടെ മർത്യശരീരങ്ങളിലൂടെ യേശുവിന്‍റെ ജീവിതം വെളിപ്പെടേണ്ടതിന്‌ യേശുവിനെപ്രതി ഞങ്ങൾ സദാ മരണത്തെ മുന്നിൽക്കണ്ട് ജീവിക്കുന്നു. 12  അങ്ങനെ, ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു. 13  “ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നു. വിശ്വാസത്തിന്‍റെ അതേ ആത്മാവുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു; 14  എന്തെന്നാൽ യേശുവിനെ ഉയിർപ്പിച്ചവൻ യേശുവിനോടൊപ്പം ഞങ്ങളെയും ഉയിർപ്പിക്കുമെന്നും നിങ്ങളോടുകൂടെ ഞങ്ങളെയും അവന്‍റെ മുമ്പാകെ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. 15  എല്ലാം നിങ്ങൾക്കുവേണ്ടിത്തന്നെ. അങ്ങനെ, അധികമധികം ആളുകളുടെ കൃതജ്ഞതാസ്‌തോത്രംവഴി ദൈവമഹത്ത്വത്തിനായി കൃപ ഇനിയും പെരുകി നിറഞ്ഞുകവിയാൻ ഇടയാകും. 16  അതുകൊണ്ട് ഞങ്ങൾ മടുത്തുപിന്മാറുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ നാൾക്കുനാൾ പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുന്നു. 17  ഞങ്ങളുടെ ക്ഷണികവും നിസ്സാരവുമായ കഷ്ടത അത്യന്തം ഗാംഭീര്യമാർന്ന നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു. 18  കാണുന്നവയിൽ അല്ല, കാണാത്തവയിൽത്തന്നെ ഞങ്ങൾ ദൃഷ്ടിയൂന്നുന്നു. കാണുന്നവ താത്‌കാലികം; കാണാത്തവയോ നിത്യം.

അടിക്കുറിപ്പുകള്‍

2കൊരി 4:4* അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയുടെ