കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

2 കൊരിന്ത്യർ 3:1-18

3  ഞങ്ങൾ എങ്ങനെയുള്ളവരെന്ന് ഇനിയും നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടോ? മറ്റു ചിലരെപ്പോലെ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകുകയോ നിങ്ങളിൽനിന്നു വാങ്ങുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കുണ്ടോ?  ഞങ്ങളുടെ കത്ത്‌ നിങ്ങൾതന്നെയല്ലോ; അതു ഞങ്ങളുടെ ഹൃദയങ്ങളിന്മേൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതും ആകുന്നു.  ഞങ്ങളുടെ ശുശ്രൂഷയാൽ എഴുതപ്പെട്ട ക്രിസ്‌തുവിന്‍റെ കത്താണു നിങ്ങളെന്ന് വ്യക്തമാണല്ലോ. അത്‌ എഴുതിയത്‌ മഷികൊണ്ടല്ല; ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാലത്രേ. കൽപ്പലകകളിലല്ല; ഹൃദയമെന്ന മാംസപ്പലകകളിലത്രേ.  ഈ വിധത്തിലുള്ള ഉറപ്പ് ഞങ്ങൾക്കു ക്രിസ്‌തു മുഖാന്തരം ദൈവസന്നിധിയിലുണ്ട്.  സ്വന്തമേന്മയാൽ യോഗ്യത കൈവന്നു എന്നപോലെ ഞങ്ങളുടെ യോഗ്യതയുടെ മഹത്ത്വം ഞങ്ങൾക്കുള്ളതല്ല; ഞങ്ങളുടെ യോഗ്യത ദൈവത്തിൽനിന്നാണു വരുന്നത്‌.  അവൻ ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി; ലിഖിതനിയമത്തിന്‍റെയല്ല, ആത്മാവിന്‍റെ ശുശ്രൂഷകരായിരിക്കാൻതന്നെ. ലിഖിതനിയമം കൊല്ലുന്നു; ആത്മാവോ ജീവിപ്പിക്കുന്നു.  കല്ലിൽ അക്ഷരമായി കൊത്തിയതും മരണം വരുത്തുന്നതുമായ നിയമം തേജസ്സോടെ വെളിപ്പെട്ടു. അപ്പോൾ മോശയുടെ മുഖതേജസ്സുനിമിത്തം അവന്‍റെ മുഖത്തേക്കു നോക്കാൻ ഇസ്രായേൽമക്കൾക്കു കഴിഞ്ഞില്ല; ആ തേജസ്സ് മാഞ്ഞുപോകുന്നതായിരുന്നിട്ടുകൂടെ.  അങ്ങനെയെങ്കിൽ, ആത്മാവിന്‍റെ ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും!  ശിക്ഷാവിധി വരുത്തുന്ന നിയമം തേജോമയമായിരുന്നെങ്കിൽ നീതിയുടെ ശുശ്രൂഷ അതിലും എത്രയോ തേജസ്സുള്ളതായിരിക്കും! 10  ഒരിക്കൽ തേജോമയമായിരുന്നത്‌ അതിനെ വെല്ലുന്ന അതിമഹത്തായൊരു തേജസ്സുനിമിത്തം നിഷ്‌പ്രഭമായിരിക്കുന്നു. 11  നീങ്ങിപ്പോകാനിരുന്നത്‌ തേജസ്സോടെ വന്നെങ്കിൽ നിലനിൽക്കുന്നത്‌ എത്രയേറെ തേജസ്സുള്ളതായിരിക്കും! 12  ഇങ്ങനെയൊരു പ്രത്യാശയുള്ളതിനാൽ ധൈര്യത്തോടെ സംസാരിക്കാൻ* നമുക്കു കഴിയുന്നു. 13  നാം മോശയെപ്പോലെയല്ല; നീങ്ങിപ്പോകാനിരുന്നതിന്‍റെ തേജസ്സ് ഇസ്രായേൽമക്കൾ കാണാതിരിക്കേണ്ടതിന്‌ മോശയ്‌ക്കു മുഖത്ത്‌ മൂടുപടം ഇടേണ്ടിവന്നു. 14  അവരുടെ മനസ്സ് ഇരുളടഞ്ഞുപോയിരുന്നു; ഇപ്പോഴും പഴയ ഉടമ്പടി വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സുകൾ ഒരു മൂടുപടത്താലെന്നപോലെ മറയ്‌ക്കപ്പെട്ടുതന്നെയിരിക്കുന്നു. ക്രിസ്‌തു മുഖാന്തരം മാത്രമേ അതു മാറ്റപ്പെടുകയുള്ളൂ. 15  അതെ, ഇന്നും മോശയുടെ ലിഖിതങ്ങൾ വായിക്കുമ്പോൾ അവരുടെ ഹൃദയങ്ങളിന്മേൽ ഒരു മൂടുപടം മാറാതെ കിടക്കുന്നു. 16  എന്നാൽ യഹോവയിങ്കലേക്കു തിരിയുമ്പോൾ മൂടുപടം മാറ്റപ്പെടുന്നു. 17  യഹോവ ആത്മാവാകുന്നു. യഹോവയുടെ ആത്മാവുള്ളിടത്ത്‌ സ്വാതന്ത്ര്യവുമുണ്ട്. 18  മൂടുപടം നീങ്ങിയ മുഖത്തോടെ യഹോവയുടെ തേജസ്സ് കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുന്നവരായ നാം ഏവരും തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് ആത്മാവായ യഹോവ നമ്മെ ആക്കിത്തീർക്കുന്നതുപോലെ അവന്‍റെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെടുന്നു.

അടിക്കുറിപ്പുകള്‍

2കൊരി 3:12* മറ്റുള്ളവരോടും ദൈവത്തോടും