കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 യോഹന്നാൻ 5:1-21

5  യേശുവാണ്‌ ക്രിസ്‌തു എന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്‌. പിതാവിനെ സ്‌നേഹിക്കുന്നവനൊക്കെയും അവനിൽനിന്നു ജനിച്ചവനെയും സ്‌നേഹിക്കുന്നു.  നാം ദൈവത്തെ സ്‌നേഹിക്കുകയും അവന്‍റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുമ്പോൾ, നാം ദൈവമക്കളെയും സ്‌നേഹിക്കുന്നുവെന്ന് വെളിവാകും.  ദൈവത്തോടുള്ള സ്‌നേഹമോ, അവന്‍റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്‍റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.  ദൈവത്തിൽനിന്നു ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു. ലോകത്തെ നാം ജയിച്ചതോ നമ്മുടെ വിശ്വാസത്താലത്രേ.  യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവനല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നത്‌?  ജലത്താലും രക്തത്താലും വന്നവനാണ്‌ യേശുക്രിസ്‌തു. അതെ, ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലുംതന്നെ. ഇതിന്‌ ആത്മാവു സാക്ഷ്യം വഹിക്കുന്നു; ആത്മാവു സത്യമല്ലോ.  സാക്ഷ്യം വഹിക്കുന്നവർ മൂവരുണ്ട്:  ആത്മാവ്‌, ജലം, രക്തം. ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നുതന്നെ.  മനുഷ്യരുടെ സാക്ഷ്യം നാം കൈക്കൊള്ളുന്നുവല്ലോ. ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലിയതാകുന്നു; ദൈവം നൽകുന്ന സാക്ഷ്യമോ പുത്രനെക്കുറിച്ചുള്ള തന്‍റെ സാക്ഷ്യമത്രേ. 10  ദൈവപുത്രനിൽ വിശ്വസിക്കുന്നവൻ തനിക്കു നൽകപ്പെട്ട സാക്ഷ്യത്തിൽ വിശ്വസിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവൻ, ദൈവം തന്‍റെ പുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യത്തിൽ വിശ്വസിക്കാത്തതിനാൽ അവനെ ഭോഷ്‌കാളിയാക്കുന്നു. 11  ദൈവം നമുക്കു നിത്യജീവൻ നൽകി എന്നും തന്‍റെ പുത്രനിലൂടെയാണ്‌ ഈ ജീവൻ നമുക്കു ലഭിക്കുന്നത്‌ എന്നുമത്രേ ആ സാക്ഷ്യം. 12  പുത്രനെ കൈക്കൊള്ളുന്നവന്‌ നിത്യജീവൻ ഉണ്ട്; ദൈവപുത്രനെ കൈക്കൊള്ളാത്തവനോ ഈ ജീവൻ ഇല്ല. 13  ദൈവപുത്രന്‍റെ നാമത്തിൽ വിശ്വസിക്കുന്നവരായ നിങ്ങൾക്ക് ഞാൻ ഇതെഴുതുന്നത്‌ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാകുന്നു. 14  തിരുഹിതപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതത്രേ നമുക്ക് അവനിലുള്ള ഉറപ്പ്. 15  നാം എന്ത് അപേക്ഷിച്ചാലും അവൻ കേൾക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളതിനാൽ അവനോടു ചോദിച്ചത്‌ നിശ്ചയമായും ലഭിക്കുമെന്ന് നമുക്കറിയാം. 16  സഹോദരൻ മരണകരമല്ലാത്ത ഒരു പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അവൻ തന്‍റെ സഹോദരനുവേണ്ടി പ്രാർഥിക്കണം. ദൈവം അവനു ജീവൻ നൽകും. മരണകരമല്ലാത്ത പാപം ചെയ്യുന്നവരുടെ കാര്യത്തിൽ മാത്രമാണിത്‌. എന്നാൽ മരണകരമായ പാപവും ഉണ്ട്. ഇങ്ങനെയുള്ള പാപം ചെയ്യുന്നവനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. 17  എല്ലാ അനീതിയും പാപംതന്നെ; എന്നാൽ മരണകരമല്ലാത്ത പാപവും ഉണ്ട്. 18  ദൈവത്തിൽനിന്നു ജനിച്ചവരാരും പാപത്തിൽ നടക്കുന്നില്ല എന്നു നമുക്കറിയാം. ദൈവത്തിൽനിന്നു ജനിച്ചവൻ * അവരെ കാക്കുന്നു; ദുഷ്ടൻ അവരെ തൊടുന്നതുമില്ല. 19  നാം ദൈവത്തിൽനിന്നുള്ളവരെന്നു നാം അറിയുന്നു; എന്നാൽ സർവലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു. 20  ദൈവപുത്രൻ വന്നുവെന്നും സത്യമായവനെക്കുറിച്ചുള്ള അറിവു നേടേണ്ടതിന്‌ നമുക്കു ബുദ്ധിശക്തി നൽകിയിരിക്കുന്നുവെന്നും നാം അറിയുന്നു. പുത്രനായ യേശുക്രിസ്‌തു മുഖാന്തരം നാം സത്യമായവനോട്‌ ഏകീഭവിച്ചിരിക്കുന്നു. അവനാകുന്നു സത്യദൈവവും നിത്യജീവനും. 21  കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് അകന്നുസൂക്ഷിച്ചുകൊള്ളുവിൻ.

അടിക്കുറിപ്പുകള്‍

1യോഹ 5:18 * യേശുക്രിസ്‌തുവിനെ പരാമർശിക്കുന്നു.