കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 യോഹന്നാൻ 1:1-10

1  ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണാൽ കണ്ടതും ശ്രദ്ധയോടെ വീക്ഷിച്ചതും സ്വന്തകൈയാൽ സ്‌പർശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങൾ പ്രസ്‌താവിക്കുന്നു.  ഈ ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ട് അതിനു സാക്ഷ്യം നൽകിക്കൊണ്ടിരിക്കുന്നു. പിതാവിൽനിന്നു വന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവനെക്കുറിച്ചു ഞങ്ങൾ നിങ്ങളോട്‌ അറിയിക്കുന്നു.  ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത്‌ നിങ്ങളോട്‌ അറിയിക്കുന്നത്‌ നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്‌മ ഉണ്ടാകേണ്ടതിനത്രേ. നമ്മുടെ കൂട്ടായ്‌മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്‌തുവിനോടും ആകുന്നു.  ഞങ്ങളുടെയും നിങ്ങളുടെയും സന്തോഷം പൂർണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്ക് എഴുതുന്നു.  ഞങ്ങൾ അവനിൽനിന്നുകേട്ട് നിങ്ങളോട്‌ അറിയിക്കുന്ന സന്ദേശം ഇതാണ്‌: ദൈവം വെളിച്ചം ആകുന്നു. അവനിൽ ഇരുട്ട് അശേഷമില്ല.  “ഞങ്ങൾക്ക് അവനോടു കൂട്ടായ്‌മയുണ്ട്” എന്നു പറയുകയും അതേസമയം ഇരുട്ടിൽ നടക്കുകയും ചെയ്‌താൽ നാം വ്യാജം പറയുന്നവരും സത്യത്തിനൊത്തവണ്ണം ജീവിക്കാത്തവരുമായിരിക്കും.  അവൻ വെളിച്ചത്തിലായിരിക്കുന്നതുപോലെ നാമും വെളിച്ചത്തിൽ നടക്കുന്നെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്‌മയുണ്ട്. അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.  “നമുക്കു പാപമില്ല” എന്നു നാം പറയുന്നെങ്കിൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്‌; സത്യം നമ്മിൽ ഇല്ലാതെയായി.  എന്നാൽ നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്‌തനും നീതിമാനും ആകയാൽ നമ്മുടെ പാപങ്ങൾ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കും. 10  “പാപം ചെയ്‌തിട്ടില്ല” എന്നു പറഞ്ഞാൽ നാം അവനെ ഭോഷ്‌കാളിയാക്കുന്നു; അവന്‍റെ വചനം നമ്മിൽ ഇല്ലാതെയായി.

അടിക്കുറിപ്പുകള്‍