കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 പത്രൊസ്‌ 5:1-14

5  അതുകൊണ്ട് ഒരു കൂട്ടുമൂപ്പനും ക്രിസ്‌തുവിന്‍റെ കഷ്ടാനുഭവങ്ങൾക്കു സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിനു പങ്കാളിയുമായ ഞാൻ നിങ്ങളുടെ ഇടയിലെ മൂപ്പന്മാരെ ഉദ്‌ബോധിപ്പിക്കുന്നത്‌:  നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്‍റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ; നിർബന്ധത്താലല്ല, മനസ്സോടെയും ദുർല്ലാഭമോഹത്തോടെയല്ല, താത്‌പര്യത്തോടെയും  ദൈവത്തിന്‌ അവകാശപ്പെട്ടവരുടെമേൽ ആധിപത്യം നടത്തിക്കൊണ്ടല്ല, അജഗണത്തിനു മാതൃകകളായിക്കൊണ്ടുംതന്നെ.  അങ്ങനെയായാൽ, മുഖ്യ ഇടയൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾക്ക് മഹത്ത്വത്തിന്‍റെ വാടാത്ത കിരീടം ലഭിക്കും.  അങ്ങനെതന്നെ, യുവാക്കന്മാരേ, പ്രായമേറിയ പുരുഷന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. അന്യോന്യം ഇടപെടുന്നതിൽ നിങ്ങൾ എല്ലാവരും താഴ്‌മ ധരിച്ചുകൊള്ളുവിൻ; എന്തെന്നാൽ ദൈവം ഗർവികളോട്‌ എതിർത്തു നിൽക്കുന്നു; താഴ്‌മയുള്ളവരുടെമേൽ അവൻ കൃപ ചൊരിയുന്നു.  അതുകൊണ്ട് ദൈവം തക്കസമയത്തു നിങ്ങളെ ഉയർത്തേണ്ടതിന്‌ അവന്‍റെ കരുത്തുറ്റ കൈക്കീഴിൽ താഴ്‌മയോടിരിക്കുവിൻ;  അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേൽ ഇട്ടുകൊള്ളുവിൻ.  സുബോധമുള്ളവരായിരിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ. നിങ്ങളുടെ പ്രതിയോഗിയായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട് ചുറ്റിനടക്കുന്നു.  എന്നാൽ ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരവർഗത്തിനും ഇതേ കഷ്ടതകൾ നേരിടേണ്ടിവരുന്നുവെന്ന് അറിഞ്ഞ് വിശ്വാസത്തിൽ ഉറപ്പുള്ളവരായി അവനോട്‌ എതിർത്തുനിൽക്കുവിൻ. 10  നിങ്ങൾ അൽപ്പകാലത്തേക്കു കഷ്ടം സഹിച്ചശേഷം ക്രിസ്‌തു മുഖാന്തരം തന്‍റെ നിത്യമഹത്ത്വത്തിലേക്കു നിങ്ങളെ വിളിച്ച കൃപാനിധിയായ ദൈവംതന്നെ നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കുകയും നിങ്ങളെ ഉറപ്പിക്കുകയും ശക്തരാക്കുകയും ചെയ്യും. 11  ബലം എന്നെന്നേക്കും അവനുള്ളത്‌. ആമേൻ. 12  ഇതാണ്‌ യഥാർഥ ദൈവകൃപ എന്നു സാക്ഷ്യപ്പെടുത്തുന്നതിനും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി വിശ്വസ്‌തസഹോദരനായി ഞാൻ കരുതുന്ന സില്വാനൊസ്‌ മുഖാന്തരം നിങ്ങൾക്കു ചുരുക്കമായി എഴുതിയിരിക്കുന്നു. ഈ കൃപയിൽ ഉറച്ചുനിൽക്കുവിൻ. 13  നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ടവളായി ബാബിലോണിലുള്ളവളും എന്‍റെ മകനായ മർക്കോസും നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. 14  സ്‌നേഹചുംബനത്താൽ പരസ്‌പരം വന്ദനം ചെയ്യുവിൻ. ക്രിസ്‌തുവിനോട്‌ ഏകീഭവിച്ചവരായ നിങ്ങൾക്കേവർക്കും സമാധാനം ഉണ്ടായിരിക്കട്ടെ.

അടിക്കുറിപ്പുകള്‍