കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 പത്രൊസ്‌ 1:1-25

1  യേശുക്രിസ്‌തുവിന്‍റെ അപ്പൊസ്‌തലനായ പത്രോസ്‌ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ഏഷ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പ്രവാസികൾക്ക്,*  പിതാവായ ദൈവത്തിന്‍റെ മുന്നറിവിനാൽ ആത്മാവിനാലുള്ള* വിശുദ്ധീകരണം പ്രാപിച്ച് വിധേയരായിരിക്കാനും യേശുക്രിസ്‌തുവിന്‍റെ രക്തത്താൽ തളിക്കപ്പെടാനുമായി തിരഞ്ഞെടുക്കപ്പെട്ടവർക്കുതന്നെ എഴുതുന്നത്‌: നിങ്ങൾക്ക് കൃപയും* സമാധാനവും സമൃദ്ധിയായി ഉണ്ടാകുമാറാകട്ടെ.  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ. മരിച്ചവരിൽനിന്നുള്ള യേശുക്രിസ്‌തുവിന്‍റെ പുനരുത്ഥാനത്തിലൂടെ  തന്‍റെ അതിരറ്റ കരുണയാൽ സജീവമായ പ്രത്യാശയിലേക്ക് അവൻ നമുക്കു പുതുജനനം നൽകിയിരിക്കുന്നു; സ്വർഗത്തിൽ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന അക്ഷയവും നിർമലവും ഒളിമങ്ങാത്തതുമായ ഒരു അവകാശത്തിലേക്കുതന്നെ.  അവസാനകാലത്തു വെളിപ്പെടാനിരിക്കുന്ന രക്ഷയ്‌ക്കായി നിങ്ങൾ ദൈവശക്തിയാൽ വിശ്വാസത്തിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നു.  ആകയാൽ, ഇപ്പോൾ അൽപ്പകാലത്തേക്ക് പലവിധ പരീക്ഷകളാൽ ദുഃഖിക്കേണ്ടിവരുന്നെങ്കിലും, നിങ്ങൾ ആഹ്ലാദിക്കുന്നു;  എന്തെന്നാൽ ഇങ്ങനെ ശോധനചെയ്യപ്പെട്ട നിങ്ങളുടെ വിശ്വാസത്തിന്‍റെ മാറ്റ്‌, അഗ്നിശോധനയെ അതിജീവിക്കുന്നതെങ്കിലും നശിച്ചുപോകുന്നതായ സ്വർണത്തെക്കാൾ ഉത്‌കൃഷ്ടമാകുന്നു! നിങ്ങളുടെ ആ വിശ്വാസം യേശുക്രിസ്‌തു വെളിപ്പെടുവാനുള്ള സമയത്ത്‌ പുകഴ്‌ചയ്‌ക്കും മഹത്ത്വത്തിനും ബഹുമതിക്കും കാരണമായിത്തീരും.  അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവനിൽ വിശ്വസിക്കുന്നു.  അങ്ങനെ, വിശ്വാസത്തിന്‍റെ പ്രതിഫലമായ ജീവരക്ഷ പ്രാപിക്കുമെന്നതിനാൽ അവർണനീയവും മഹനീയവുമായ ആനന്ദത്തോടെ നിങ്ങൾ ആഹ്ലാദിക്കുകയും ചെയ്യുന്നു. 10  നിങ്ങൾക്കു ലഭിക്കാനിരുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും സൂക്ഷ്മതയോടെ അന്വേഷിക്കുകയും ചെയ്‌തിരുന്നു. 11  ക്രിസ്‌തു സഹിക്കേണ്ടിയിരുന്ന പീഡകളെയും അനന്തരം സംഭവിക്കാനിരുന്ന മഹനീയ കാര്യങ്ങളെയുംകുറിച്ച് അവരിലുള്ള ആത്മാവ്‌ മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ ആത്മാവു സൂചിപ്പിച്ച സമയവും സന്ദർഭവും ഏതായിരിക്കുമെന്ന് അവർ ആരാഞ്ഞുനോക്കി. 12  എന്നാൽ അവർ ശുശ്രൂഷ ചെയ്യുന്നത്‌ അവർക്കായിട്ടല്ല, നിങ്ങൾക്കായിട്ടാണെന്ന് അവർക്കു വെളിപ്പെട്ടിരുന്നു. സ്വർഗത്തിൽനിന്ന് അയയ്‌ക്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അവ ഇപ്പോൾ നിങ്ങളോട്‌ അറിയിച്ചിരിക്കുന്നുവല്ലോ. ഈ കാര്യങ്ങളിലേക്ക് എത്തിനോക്കുവാൻ ദൈവദൂതന്മാർപോലും വാഞ്‌ഛിക്കുന്നു. 13  ആകയാൽ കർമോത്സുകരായിരിക്കുവിൻ; സുബോധത്തോടെ ഇരിക്കുവിൻ; യേശുക്രിസ്‌തു വെളിപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുവിൻ. 14  അനുസരണമുള്ള മക്കളെന്നനിലയിൽ, അജ്ഞതയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്ക് ഇനിമേൽ അധീനരാകാതെ 15  നിങ്ങളെ വിളിച്ചവൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കുവിൻ. 16  “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 17  മുഖപക്ഷം കൂടാതെ ഓരോരുത്തരെയും അവനവന്‍റെ പ്രവൃത്തികൾക്കൊത്തവിധം ന്യായംവിധിക്കുന്ന പിതാവിനെയാണ്‌ നിങ്ങൾ വിളിച്ചപേക്ഷിക്കുന്നതെങ്കിൽ നിങ്ങളുടെ ഈ പ്രവാസകാലത്ത്‌ ഭയത്തോടെ ജീവിക്കുവിൻ. 18  നിങ്ങൾക്ക് പിതൃപാരമ്പര്യമായി ലഭിച്ച വ്യർഥ ജീവിതഗതിയിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്‌ വെള്ളി, പൊന്ന് മുതലായ അഴിഞ്ഞുപോകുന്ന വസ്‌തുക്കളാലല്ല, 19  പിന്നെയോ കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്‍റേതുപോലുള്ള രക്തത്താൽ, ക്രിസ്‌തുവിന്‍റെ വിലയേറിയ രക്തത്താൽത്തന്നെയാകുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ. 20  ക്രിസ്‌തു ലോകസ്ഥാപനത്തിനു മുമ്പേ ദൈവത്തിന്‍റെ മുന്നറിവിനാൽ നിയോഗിക്കപ്പെട്ടവനെങ്കിലും കാലത്തിന്‍റെ അവസാനത്തിങ്കൽ നിങ്ങൾക്കായി പ്രത്യക്ഷനായി. 21  അവനിലൂടെ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കേണ്ടതിന്‌ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച് മഹത്ത്വമണിയിച്ചിരിക്കുന്നു. 22  സത്യത്തെ അനുസരിച്ച് ജീവിതത്തെ ശുദ്ധീകരിച്ചിരിക്കുകയാൽ നിങ്ങൾ നിഷ്‌കപടമായ സഹോദരപ്രീതി ഉള്ളവരായി അന്യോന്യം ഹൃദയപൂർവം ഉറ്റുസ്‌നേഹിക്കുവിൻ. 23  നശ്വരമായ ബീജത്താലല്ല, അനശ്വരമായ ബീജത്താൽ, ജീവനുള്ള നിത്യദൈവത്തിന്‍റെ വചനത്താൽത്തന്നെ നിങ്ങൾ പുതുജനനം പ്രാപിച്ചിരിക്കുന്നു. 24  “സകല മനുഷ്യരും പുല്ലുപോലെയും അവരുടെ മഹത്ത്വമെല്ലാം പുല്ലിന്‍റെ പൂവുപോലെയുമാകുന്നു; പുല്ലു വാടുന്നു; പൂവ്‌ കൊഴിയുന്നു. 25  യഹോവയുടെ വചനമോ എന്നേക്കും നിലനിൽക്കുന്നു.” ആ ‘വചനം’ ആകുന്നു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അടിക്കുറിപ്പുകള്‍

1പത്രോ 1:1* അക്ഷരാർഥം, അന്യദേശത്ത്‌ താത്‌കാലികമായി വസിക്കുന്നവർ
1പത്രോ 1:2* അനുബന്ധം 8 കാണുക.
1പത്രോ 1:2യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.