കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തെസ്സലൊനീക്യർ 5:1-28

5  സഹോദരന്മാരേ, സമയങ്ങളെയും കാലങ്ങളെയുംകുറിച്ചു നിങ്ങൾക്ക് എഴുതേണ്ടതില്ല.  കള്ളൻ രാത്രിയിൽ വരുന്നതുപോലെ യഹോവയുടെ ദിവസം വരുമെന്ന് നിങ്ങൾക്കു നന്നായി അറിയാമല്ലോ.  “സമാധാനം, സുരക്ഷിതത്വം” എന്ന് അവർ പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ നിനയ്‌ക്കാത്ത നാഴികയിൽ അവർക്കു പെട്ടെന്നു നാശം വന്നുഭവിക്കും; അതിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാവില്ല.  എന്നാൽ സഹോദരന്മാരേ, ആ ദിവസം നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടത്തക്കവിധം കള്ളന്മാരെപ്പോലെ നിങ്ങൾ ഇരുട്ടിലുള്ളവരല്ല.  നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെയും പകലിന്‍റെയും മക്കൾ ആകുന്നുവല്ലോ. നാം രാത്രിക്കോ ഇരുട്ടിനോ ഉള്ളവരല്ല.  അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ നമുക്ക് ഉണർന്നും സുബോധത്തോടെയും ഇരിക്കാം.  ഉറങ്ങുന്നവർ രാത്രിയിലല്ലോ ഉറങ്ങുന്നത്‌; മദ്യപന്മാർ രാത്രിയിലല്ലോ കുടിച്ചു മത്തരാകുന്നത്‌.  നാമോ പകലിനുള്ളവരാകയാൽ വിശ്വാസത്തിന്‍റെയും സ്‌നേഹത്തിന്‍റെയും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശയാകുന്ന ശിരസ്‌ത്രം അണിഞ്ഞും സുബോധത്തോടെയിരിക്കാം;  എന്തെന്നാൽ ദൈവം നമ്മെ തിരഞ്ഞെടുത്തത്‌ നാം അവന്‍റെ ക്രോധത്തിനു പാത്രമാകാനല്ല, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെ രക്ഷ പ്രാപിക്കാനത്രേ. 10  ഉണർന്നിരുന്നാലും നിദ്രയിലായാലും നാം ക്രിസ്‌തുവിനോടുകൂടെ ജീവിക്കാനാണ്‌ അവൻ നമുക്കുവേണ്ടി മരിച്ചത്‌. 11  ആകയാൽ നിങ്ങൾ ഇപ്പോൾ ചെയ്‌തുവരുന്നതുപോലെ അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ. 12  ഇപ്പോൾ സഹോദരന്മാരേ, ഞങ്ങൾ നിങ്ങളോട്‌ ഒരു കാര്യം അപേക്ഷിക്കുന്നു: നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും കർത്താവിൽ അധ്യക്ഷത വഹിക്കുകയും നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ ബഹുമാനിക്കണം. 13  അവരുടെ വേലനിമിത്തം അവരെ സ്‌നേഹത്തോടെ അത്യന്തം ആദരിക്കുവിൻ. അന്യോന്യം സമാധാനത്തിൽ വർത്തിക്കുവിൻ. 14  സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നത്‌: ക്രമംകെട്ടുനടക്കുന്നവരെ ഗുണദോഷിക്കുവിൻ; വിഷാദമഗ്നരെ* സാന്ത്വനപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ. 15  നിങ്ങളിൽ ആരും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌; നിങ്ങൾ തമ്മിൽത്തമ്മിലും കൂടാതെ മറ്റുള്ളവർക്കും സദാ നന്മ ചെയ്യുവിൻ. 16  എപ്പോഴും സന്തോഷിക്കുവിൻ. 17  ഇടവിടാതെ പ്രാർഥിക്കുവിൻ. 18  എല്ലാറ്റിനും കൃതജ്ഞതാസ്‌തോത്രം അർപ്പിക്കുവിൻ; എന്തെന്നാൽ ഇതാകുന്നു ക്രിസ്‌തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം. 19  ആത്മാവിന്‍റെ അഗ്നി കെടുത്തരുത്‌. 20  പ്രവചനങ്ങളെ തുച്ഛീകരിക്കരുത്‌. 21  സകലതും ശോധനചെയ്‌ത്‌ നല്ലതു മുറുകെപ്പിടിക്കുവിൻ. 22  സകലവിധ ദോഷത്തിൽനിന്നും അകന്നുനിൽക്കുവിൻ. 23  സമാധാനത്തിന്‍റെ ദൈവം നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. അങ്ങനെ, നിങ്ങളുടെ ആത്മാവും ശരീരവും നിങ്ങൾതന്നെയും* നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ സാന്നിധ്യംവരെയും അനിന്ദ്യവും കുറ്റമറ്റതുമായി കാത്തുസൂക്ഷിക്കപ്പെടാൻ ഇടയാകട്ടെ. 24  നിങ്ങളെ വിളിച്ചിരിക്കുന്നവൻ വിശ്വസ്‌തൻ; അവൻ ഇതൊക്കെയും നിവർത്തിച്ചുതരും. 25  സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുവിൻ. 26  എല്ലാ സഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്യുവിൻ. 27  സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചുകേൾപ്പിക്കാൻ കർത്താവിൽ ഞാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. 28  നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമാറാകട്ടെ.

അടിക്കുറിപ്പുകള്‍

1തെസ്സ 5:14* അക്ഷരാർഥം, വിഷാദദേഹികളെ; ഗ്രീക്കിൽ, സൈക്കി
1തെസ്സ 5:23* ഗ്രീക്കിൽ, സൈക്കി