കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തെസ്സലൊനീക്യർ 3:1-13

3  ഇനിയും സഹിക്കുക സാധ്യമല്ലെന്നു വന്നപ്പോൾ, ഏഥൻസിൽ തനിച്ചുകഴിയാനും  നമ്മുടെ സഹോദരനും ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ദൈവത്തിന്‍റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അവിടേക്ക് അയയ്‌ക്കാനും ഞങ്ങൾ തീരുമാനിച്ചു; ഈ കഷ്ടങ്ങളാൽ ആരും ചഞ്ചലപ്പെടാതിരിക്കേണ്ടതിന്‌ നിങ്ങളെ ഉറപ്പിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്‌തുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനാണ്‌ ഞങ്ങൾ അവനെ അയച്ചത്‌.  നിങ്ങൾക്ക് അറിയാവുന്നതുപോലെ ഈ കഷ്ടങ്ങൾ സഹിക്കാനായി നാം നിയോഗിക്കപ്പെട്ടിരിക്കുന്നു.  നാം കഷ്ടം സഹിക്കേണ്ടിവരുമെന്ന് നിങ്ങളോടുകൂടെ ആയിരുന്നപ്പോൾത്തന്നെ ഞങ്ങൾ പറയാറുണ്ടായിരുന്നല്ലോ. അതുപോലെതന്നെ ഇപ്പോൾ സംഭവിക്കുകയും ചെയ്‌തിരിക്കുന്നു.  അതുകൊണ്ടാണ്‌ എനിക്കു സഹിക്കവയ്യാതായപ്പോൾ നിങ്ങളുടെ വിശ്വസ്‌തതയുടെ നിജസ്ഥിതി അറിയാൻ ഞാൻ അവനെ അയച്ചത്‌; പ്രലോഭകൻ നിങ്ങളെ ഏതെങ്കിലും വിധത്തിൽ പ്രലോഭിപ്പിച്ചുവോ എന്നും ഞങ്ങളുടെ പ്രയത്‌നം വൃഥാവായോ എന്നും ഞാൻ ഭയപ്പെട്ടിരുന്നു.  ഇപ്പോഴോ, തിമൊഥെയൊസ്‌ നിങ്ങളുടെ വിശ്വസ്‌തതയെയും സ്‌നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി തിരിച്ചെത്തിയിരിക്കുന്നു. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്‌നേഹത്തോടെ ഓർക്കുന്നുവെന്നും നിങ്ങളെ കാണാൻ ഞങ്ങൾ വാഞ്‌ഛിക്കുന്നതുപോലെ ഞങ്ങളെ കാണാൻ നിങ്ങളും വാഞ്‌ഛിക്കുന്നുവെന്നും അവൻ അറിയിച്ചിരിക്കുന്നു.  സഹോദരന്മാരേ, ഞങ്ങളുടെ സകല ഞെരുക്കങ്ങളിലും കഷ്ടങ്ങളിലും നിങ്ങളുടെ വിശ്വസ്‌തതയാൽ ഞങ്ങൾക്ക് ആശ്വാസം ലഭിച്ചിരിക്കുന്നു.  നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നുവെന്നറിഞ്ഞ് ഞങ്ങൾ പുതുജീവൻ പ്രാപിച്ചിരിക്കുന്നു.  നമ്മുടെ ദൈവത്തിന്‍റെ സന്നിധിയിൽ നിങ്ങൾനിമിത്തം ഞങ്ങൾ അനുഭവിക്കുന്ന സകല സന്തോഷത്തിനുമായി അവനോട്‌ എത്ര നന്ദിപറഞ്ഞാലും മതിയാകുകയില്ല. 10  നിങ്ങളെ മുഖാമുഖം കണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവു നികത്താൻ കഴിയേണ്ടതിന്‌ ഞങ്ങൾ രാപകൽ തീക്ഷ്ണമായി പ്രാർഥിക്കുന്നു. 11  നിങ്ങളുടെ അടുത്തെത്താൻ നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾക്കു വഴിയൊരുക്കുമാറാകട്ടെ. 12  ഞങ്ങൾക്കു നിങ്ങളോടുള്ള സ്‌നേഹം വർധിക്കുന്നതുപോലെ നിങ്ങൾക്കു തമ്മിൽത്തമ്മിലും മറ്റുള്ളവരോടുമുള്ള സ്‌നേഹവും വർധിച്ചു നിറഞ്ഞുകവിയാൻ കർത്താവ്‌ ഇടയാക്കട്ടെ. 13  അങ്ങനെ, നമ്മുടെ കർത്താവായ യേശുവിന്‍റെ സാന്നിധ്യത്തിങ്കൽ, അവൻ തന്‍റെ സകല വിശുദ്ധന്മാരുമൊത്തു സന്നിഹിതനായിരിക്കുമ്പോൾ, നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ വിശുദ്ധിയിൽ കുറ്റമില്ലാത്തതായി അവൻ നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.

അടിക്കുറിപ്പുകള്‍