കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തെസ്സലൊനീക്യർ 1:1-10

1  പൗലോസും സില്വാനൊസും* തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്‌തുവിലുമുള്ള തെസ്സലോനിക്യസഭയ്‌ക്ക് എഴുതുന്നത്‌: ദൈവത്തിന്‍റെ കൃപയും* സമാധാനവും നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ.  നിങ്ങളെ ഏവരെയും പ്രാർഥനയിൽ സദാ ഓർത്തുകൊണ്ട് നിങ്ങൾക്കുവേണ്ടി ഞങ്ങൾ എല്ലായ്‌പോഴും ദൈവത്തിനു നന്ദിനൽകുന്നു.  നിങ്ങളുടെ വിശ്വാസത്തിന്‍റെ ഫലമായ പ്രവൃത്തിയും സ്‌നേഹപ്രചോദിതമായ പ്രയത്‌നവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള പ്രത്യാശയാൽ നിങ്ങൾ കാണിക്കുന്ന സഹനവും നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ ഞങ്ങൾ നിരന്തരം ഓർക്കുന്നു.  ദൈവത്തിനു പ്രിയങ്കരരായ സഹോദരന്മാരേ, നിങ്ങളെ അവൻ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് ഞങ്ങൾ അറിയുന്നു.  ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം നിങ്ങളുടെ അടുക്കലെത്തിയപ്പോൾ അതു വാക്കുകളിൽ മാത്രമായി ഒതുങ്ങിയില്ല; അതു നിങ്ങളിൽ വലിയ പ്രഭാവം ചെലുത്തി; പരിശുദ്ധാത്മാവിന്‍റെ* ശക്തി നിങ്ങളിൽ വ്യാപരിച്ചു; നിങ്ങൾ പൂർണനിശ്ചയം പ്രാപിച്ചവരായി. നിങ്ങളുടെ ഇടയിൽ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്നു നിങ്ങൾക്കറിയാമല്ലോ.  വളരെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും നിങ്ങളും പരിശുദ്ധാത്മാവിൽനിന്നുള്ള സന്തോഷത്തോടെ വചനം സ്വീകരിച്ചു; അങ്ങനെ, നിങ്ങൾ ഞങ്ങളുടെയും കർത്താവിന്‍റെയും അനുകാരികളായിത്തീർന്നു;  മാസിഡോണിയയിലും അഖായയിലുമുള്ള സകല വിശ്വാസികൾക്കും നിങ്ങൾ മാതൃകയായി.  യഹോവയുടെ വചനം നിങ്ങളിൽനിന്ന് മാസിഡോണിയയിലും അഖായയിലും പ്രതിധ്വനിച്ചതിനു പുറമേ, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട് അതേക്കുറിച്ചു ഞങ്ങൾ ഇനി ഒന്നും പറയേണ്ടതില്ല.  ഞങ്ങൾ ആദ്യമായി നിങ്ങളുടെ അടുക്കൽ എത്തിയതിനെക്കുറിച്ച് അവർതന്നെ വിവരിക്കുന്നുവല്ലോ. നിങ്ങൾ വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തിലേക്കു തിരിഞ്ഞ് അവനെ സേവിക്കുന്നതിനെക്കുറിച്ചും 10  അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു എന്ന അവന്‍റെ പുത്രൻ സ്വർഗത്തിൽനിന്നു വരുന്നതു കാത്തിരിക്കുന്നതിനെക്കുറിച്ചും അവർ പ്രസ്‌താവിക്കുന്നു.

അടിക്കുറിപ്പുകള്‍

1തെസ്സ 1:1* അഥവാ, ശീലാസ്‌
1തെസ്സ 1:1യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
1തെസ്സ 1:5* അനുബന്ധം 8 കാണുക.