കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 തിമൊഥെയൊസ്‌ 3:1-16

3  ഇതു വിശ്വാസയോഗ്യമായ പ്രസ്‌താവനയാകുന്നു. മേൽവിചാരകപദത്തിലെത്താൻ യത്‌നിക്കുന്ന ഒരുവൻ നല്ല വേലയത്രേ ആഗ്രഹിക്കുന്നത്‌.  എന്നാൽ മേൽവിചാരകൻ അപവാദരഹിതനും ഏകഭാര്യയുടെ ഭർത്താവും മിതശീലനും സുബോധമുള്ളവനും അച്ചടക്കത്തോടെ ജീവിക്കുന്നവനും അതിഥിപ്രിയനും പഠിപ്പിക്കാൻ യോഗ്യനും ആയിരിക്കണം;  മദ്യപിച്ചു വഴക്കുണ്ടാക്കുന്നവനോ തല്ലുകാരനോ ആയിരിക്കരുത്‌; ന്യായബോധമുള്ളവൻ ആയിരിക്കണം; കലഹപ്രിയനോ ദ്രവ്യാഗ്രഹിയോ ആയിരിക്കരുത്‌;  സ്വന്തകുടുംബത്തെ നന്നായി നയിക്കുന്നവനും ആയിരിക്കണം; മേൽവിചാരകന്‍റെ മക്കൾ തികഞ്ഞ കാര്യഗൗരവമുള്ളവരായി അനുസരണത്തിൽ വളരുന്നവരായിരിക്കണം;  സ്വന്തകുടുംബത്തെ നയിക്കാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?  നിഗളിച്ചിട്ട് പിശാചിനു വന്ന ശിക്ഷാവിധിയിൽ വീണുപോകാതിരിക്കാൻ പുതുതായി വിശ്വാസത്തിലേക്കു വന്നവനും ആയിരിക്കരുത്‌;  മാത്രമല്ല, ദുഷ്‌കീർത്തിയിലും പിശാചിന്‍റെ കെണിയിലും അകപ്പെട്ടുപോകാതിരിക്കേണ്ടതിന്‌ പുറത്തുള്ളവരാൽ നല്ല സാക്ഷ്യം ലഭിച്ചവനും ആയിരിക്കണം.  അതുപോലെ, ശുശ്രൂഷാദാസന്മാരും, കാര്യഗൗരവമുള്ളവരായിരിക്കണം; വാക്കുമാറുന്നവരോ മദ്യപന്മാരോ ദുർല്ലാഭമോഹികളോ ആയിരിക്കരുത്‌;  അവർ വിശ്വാസത്തിന്‍റെ പാവനരഹസ്യം ശുദ്ധമനസ്സാക്ഷിയോടെ മുറുകെപ്പിടിക്കുന്നവർ ആയിരിക്കണം. 10  ഇവർ യോഗ്യരോ എന്ന് ആദ്യം പരിശോധിച്ചറിയണം; കുറ്റമറ്റവരെങ്കിൽ അവർ ശുശ്രൂഷയേൽക്കട്ടെ. 11  അങ്ങനെതന്നെ, സ്‌ത്രീകളും കാര്യഗൗരവമുള്ളവരായിരിക്കണം; അവർ പരദൂഷണം പറയാത്തവരും മിതശീലരും സകലത്തിലും വിശ്വസ്‌തരും ആയിരിക്കണം. 12  ശുശ്രൂഷാദാസന്മാർ ഏക ഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബത്തെയും നന്നായി നയിക്കുന്നവരും ആയിരിക്കട്ടെ; 13  എന്തെന്നാൽ തങ്ങളുടെ ശുശ്രൂഷ നന്നായി നിർവഹിക്കുന്നവർ ബഹുമതി നേടുന്നു; ക്രിസ്‌തുയേശുവിലുള്ള വിശ്വാസസംബന്ധമായി തികഞ്ഞ ആത്മധൈര്യത്തോടെ സംസാരിക്കാനും അവർക്കു സാധിക്കുന്നു. 14  വേഗത്തിൽ നിന്‍റെ അടുക്കലേക്കു വരാമെന്ന് ഞാൻ ആശിക്കുന്നു. 15  ഞാൻ താമസിക്കുന്നപക്ഷം, സത്യത്തിന്‍റെ തൂണും താങ്ങുമായ, ജീവനുള്ള ദൈവത്തിന്‍റെ സഭയാകുന്ന ദൈവഭവനത്തിൽ പെരുമാറേണ്ടത്‌ എങ്ങനെയെന്നു നീ അറിഞ്ഞിരിക്കാനാണ്‌ ഞാൻ ഈ കാര്യങ്ങൾ നിനക്ക് എഴുതുന്നത്‌. 16  ‘അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; വിജാതീയരുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു’ എന്നിങ്ങനെ ദൈവഭക്തിയുടെ പാവനരഹസ്യം സ്‌തുത്യർഹമാംവിധം മഹനീയംതന്നെ എന്നതിനു തർക്കമില്ല.

അടിക്കുറിപ്പുകള്‍