കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 8:1-13

8  ഇനി, വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തിന്‍റെ കാര്യം: ഇക്കാര്യത്തെക്കുറിച്ചു നമുക്കെല്ലാവർക്കും അറിവുണ്ടെന്നാണല്ലോ നാം വിചാരിക്കുന്നത്‌. അറിവ്‌ ഒരുവനെ നിഗളിയാക്കുന്നു; സ്‌നേഹമോ പരിപുഷ്ടിപ്പെടുത്തുന്നു.  അറിവുണ്ടെന്നു ഭാവിക്കുന്നവൻ വേണ്ടവണ്ണമുള്ള അറിവ്‌ ഇനിയും നേടിയിട്ടില്ല.  എന്നാൽ ഒരുവൻ ദൈവത്തെ സ്‌നേഹിക്കുന്നെങ്കിൽ ദൈവം അവനെ അറിഞ്ഞിരിക്കുന്നു.  വിഗ്രഹങ്ങൾക്ക് അർപ്പിച്ചതു ഭക്ഷിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും ഏക ദൈവം അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നും നാം അറിയുന്നു.  അനേകം ‘ദേവന്മാരും’ അനേകം ‘കർത്താക്കന്മാരും’ ഉണ്ടല്ലോ. ആകാശത്തിലോ ഭൂമിയിലോ “ദേവന്മാർ” എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരുകിലും  പിതാവായ ഏക ദൈവമേ നമുക്കുള്ളൂ. അവൻ സകലത്തിനും കാരണഭൂതനും നാം അവനുള്ളവരും ആകുന്നുവല്ലോ. യേശുക്രിസ്‌തുവെന്ന ഏക കർത്താവും നമുക്കുണ്ട്. സകലവും അവൻ മുഖാന്തരം ഉളവായി; അവൻ മുഖാന്തരം നാം ജീവിക്കുന്നു.  എന്നാൽ എല്ലാവർക്കും ഈ അറിവില്ല. വിഗ്രഹങ്ങളുമായുള്ള ചിരപരിചയംനിമിത്തം അവയ്‌ക്കർപ്പിച്ച ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക്, ‘ഇതു വിഗ്രഹാർപ്പിതമാണല്ലോ’ എന്ന ചിന്തയുണ്ടാകുന്നു; അവരുടെ മനസ്സാക്ഷി ദുർബലമായതിനാൽ അതു മലിനപ്പെടുന്നു.  വാസ്‌തവത്തിൽ, ഭക്ഷണം നമ്മെ ദൈവത്തോട്‌ അടുപ്പിക്കുന്നില്ല. ഭക്ഷിക്കാതിരുന്നാൽ നഷ്ടമില്ല; ഭക്ഷിക്കുന്നതുകൊണ്ട് നേട്ടവുമില്ല.  നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ബലഹീനർക്ക് ഒരുവിധത്തിലും ഇടർച്ചയ്‌ക്കു കാരണമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. 10  അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നത്‌ ബലഹീനമനസ്സാക്ഷിയുള്ള ഒരുവൻ കണ്ടാൽ, വിഗ്രഹാർപ്പിതങ്ങൾ ഭക്ഷിക്കാൻ തക്കവണ്ണം അവന്‍റെ മനസ്സാക്ഷി ധൈര്യപ്പെടുകയില്ലയോ? 11  ആർക്കുവേണ്ടി ക്രിസ്‌തു മരിച്ചുവോ അവൻ, നിന്‍റെ ആ ബലഹീനസഹോദരൻ, ഇങ്ങനെ നിന്‍റെ അറിവിനാൽ നശിച്ചുപോകുന്നു. 12  ഇവ്വണ്ണം നിങ്ങൾ നിങ്ങളുടെ സഹോദരന്മാർക്കെതിരെ പാപംചെയ്‌ത്‌ അവരുടെ ബലഹീനമനസ്സാക്ഷിയെ വ്രണപ്പെടുത്തുമ്പോൾ നിങ്ങൾ ക്രിസ്‌തുവിനെതിരെ പാപം ചെയ്യുന്നു. 13  ആകയാൽ ഞാൻ മാംസം ഭക്ഷിക്കുന്നത്‌ എന്‍റെ സഹോദരന്‌ ഇടർച്ച വരുത്തുമെങ്കിൽ ഞാൻ ഇനി ഒരിക്കലും അതു ഭക്ഷിക്കുകയില്ല. ഞാൻ എന്‍റെ സഹോദരന്‌ ഇടർച്ച വരുത്തരുതല്ലോ.

അടിക്കുറിപ്പുകള്‍