കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 4:1-21

4  അതുകൊണ്ട് ഓരോരുത്തനും ഞങ്ങളെ ക്രിസ്‌തുവിന്‍റെ ദാസന്മാരും ദൈവത്തിന്‍റെ പാവനരഹസ്യങ്ങളുടെ കാര്യവിചാരകന്മാരുമായി കരുതിക്കൊള്ളട്ടെ.  കാര്യവിചാരകന്മാരിൽനിന്നു പ്രതീക്ഷിക്കുന്നതോ, അവർ വിശ്വസ്‌തരായിരിക്കണം എന്നത്രേ.  നിങ്ങളോ മനുഷ്യരുടെ ഏതെങ്കിലും ന്യായാസനമോ എന്നെ വിധിക്കുന്നെങ്കിൽ ഞാൻ അതു കാര്യമാക്കുന്നില്ല. ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല;  എന്തെന്നാൽ എനിക്ക് യാതൊരുതരത്തിലുള്ള കുറ്റബോധവുമില്ല. എന്നാൽ അതുകൊണ്ടു ഞാൻ നീതിമാൻ എന്നു വരുന്നില്ല. എന്നെ ശോധനചെയ്യുന്നത്‌ യഹോവയാണ്‌.  ആകയാൽ കർത്താവ്‌ വരുന്നതുവരെ സമയത്തിനു മുമ്പേ വിധിക്കരുത്‌. അവൻ ഇരുട്ടിന്‍റെ രഹസ്യങ്ങളെ വെളിച്ചത്താക്കി ഹൃദയവിചാരങ്ങളെ വെളിപ്പെടുത്തും. അപ്പോൾ ഓരോരുത്തനും ദൈവത്തിൽനിന്നു പുകഴ്‌ച ലഭിക്കും.  സഹോദരന്മാരേ, ഇക്കാര്യങ്ങളെല്ലാം എന്നെയും അപ്പൊല്ലോസിനെയും ദൃഷ്ടാന്തമാക്കി ഞാൻ പറഞ്ഞത്‌ നിങ്ങളുടെ നന്മയ്‌ക്കുവേണ്ടിയാണ്‌; “എഴുതപ്പെട്ടിരിക്കുന്നതിന്‌ അപ്പുറം പോകരുത്‌” എന്നു പറയുന്നതിന്‍റെ സാരം നിങ്ങൾ ഗ്രഹിക്കേണ്ടതിനും അങ്ങനെ ഒരുവനെതിരായി മറ്റവനെ അനുകൂലിച്ചുകൊണ്ടു നിങ്ങൾ വലുപ്പം ഭാവിക്കാതിരിക്കേണ്ടതിനുംതന്നെ.  നിനക്കു മറ്റുള്ളവരെക്കാൾ എന്തു വിശേഷത? അല്ല, ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? ലഭിച്ചതാണെങ്കിൽപ്പിന്നെ ലഭിച്ചതല്ല എന്നപോലെ നീ വലുപ്പം ഭാവിക്കുന്നത്‌ എന്തിന്‌?  നിങ്ങൾ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങൾ സമ്പന്നരായെന്നോ! ഞങ്ങളെ കൂടാതെ നിങ്ങൾ രാജാക്കന്മാരായി വാഴ്‌ചയും തുടങ്ങിയെന്നോ! ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയേണ്ടതിന്‌ നിങ്ങൾ യഥാർഥത്തിൽ വാഴ്‌ച തുടങ്ങിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!  ദൈവം അപ്പൊസ്‌തലന്മാരായ ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഒടുവിലത്തെ പ്രദർശനത്തിനായി നിറുത്തിയിരിക്കുന്നുവെന്ന് എനിക്കു തോന്നുന്നു; എന്തെന്നാൽ ഞങ്ങൾ ലോകത്തിനും ദൂതന്മാർക്കും മനുഷ്യർക്കും ഒരു കൂത്തുകാഴ്‌ചയായിത്തീർന്നിരിക്കുന്നു. 10  ക്രിസ്‌തുനിമിത്തം ഞങ്ങൾ ഭോഷന്മാർ; നിങ്ങളോ ക്രിസ്‌തുവിൽ വിവേകികൾ. ഞങ്ങൾ ബലഹീനർ; നിങ്ങളോ ബലവാന്മാർ. നിങ്ങൾ ബഹുമാനിതർ; ഞങ്ങളോ അപമാനിതർ. 11  ഈ സമയംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുക്കാനില്ലാതെയും ഉപദ്രവമേറ്റും* പാർപ്പിടമില്ലാതെയും 12  സ്വന്തം കൈയാൽ വേലചെയ്‌ത്‌ അധ്വാനിച്ചുമത്രേ കഴിഞ്ഞിട്ടുള്ളത്‌. അധിക്ഷേപിക്കപ്പെടുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു. പീഡിപ്പിക്കപ്പെടുമ്പോൾ ഞങ്ങൾ സഹിക്കുന്നു. 13  ദുഷിക്കപ്പെടുമ്പോൾ ഞങ്ങൾ നല്ലവാക്കു പറയുന്നു. ഇന്നുവരെയും ഞങ്ങൾ ലോകത്തിന്‍റെ ചവറും സകലത്തിന്‍റെയും ഉച്ഛിഷ്ടവും ആയിരിക്കുന്നു. 14  നിങ്ങളെ ലജ്ജിപ്പിക്കാനല്ല, എന്‍റെ പ്രിയമക്കളെ എന്നപോലെ നിങ്ങളെ ഗുണദോഷിക്കാനാണ്‌ ഞാൻ ഇക്കാര്യങ്ങൾ എഴുതുന്നത്‌. 15  ക്രിസ്‌തുവിൽ നിങ്ങൾക്കു പതിനായിരംഗുരുക്കന്മാർ ഉണ്ടെന്നുവരുകിലും പിതാക്കന്മാർ ഏറെയില്ല. സുവിശേഷം മുഖാന്തരം ക്രിസ്‌തുയേശുവിൽ ഞാനല്ലോ നിങ്ങൾക്കു പിതാവായത്‌. 16  ആകയാൽ എന്‍റെ അനുകാരികൾ ആകുവാൻ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു. 17  അതുകൊണ്ട് കർത്താവിൽ എനിക്കു പ്രിയനും വിശ്വസ്‌തപുത്രനുമായ തിമൊഥെയൊസിനെ ഞാൻ നിങ്ങളുടെ അടുക്കലേക്ക് അയയ്‌ക്കുന്നു. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും പഠിപ്പിക്കുന്നതുപോലെ, ക്രിസ്‌തുവിന്‍റെ വേലയിലെ എന്‍റെ വഴികൾ അവൻ നിങ്ങളെ ഓർമപ്പെടുത്തും. 18  ഞാൻ നിങ്ങളുടെ അടുക്കൽ വരുകയില്ലെന്ന ഭാവത്തിൽ ചിലർ ഗർവിച്ചിരിക്കുന്നു. 19  എന്നാൽ യഹോവയുടെ ഹിതമെങ്കിൽ ഞാൻ ഉടനെ നിങ്ങളുടെ അടുക്കൽ വരും. അപ്പോൾ, ഗർവിച്ചിരിക്കുന്നവരുടെ വാക്കുകൾ കേൾക്കാനായിരിക്കില്ല, അവർ ദൈവശക്തിയുള്ളവരോ എന്നു കണ്ടറിയാനായിരിക്കും എനിക്കു താത്‌പര്യം. 20  ദൈവരാജ്യം വാക്കുകളിലല്ല, ദൈവശക്തിയിലത്രേ. 21  നിങ്ങൾക്ക് എന്താണിഷ്ടം? ഞാൻ ഒരു വടിയുമായി വരുന്നതോ, സ്‌നേഹത്തോടും സൗമ്യതയോടുംകൂടെ വരുന്നതോ?

അടിക്കുറിപ്പുകള്‍

1കൊരി 4:11* അക്ഷരാർഥം, മുഷ്ടിപ്രഹരമേറ്റും