കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

1 കൊരിന്ത്യർ 2:1-16

2  അതുകൊണ്ടു സഹോദരന്മാരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ ദൈവത്തെക്കുറിച്ചുള്ള പാവനരഹസ്യം നിങ്ങളോടു പ്രസ്‌താവിച്ചത്‌ വാഗ്‌ധോരണിയോടെയോ ജ്ഞാനാധിക്യത്തോടെയോ അല്ലായിരുന്നു.  സ്‌തംഭത്തിലേറ്റപ്പെട്ടവനായ യേശുക്രിസ്‌തുവിനെയല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കണമെന്നു ഞാൻ നിശ്ചയിച്ചു.  ഞാൻ ദുർബലനായി ഭയത്തോടും അത്യന്തം വിറയലോടുംകൂടെയാണ്‌ നിങ്ങളുടെ അടുക്കൽ വന്നത്‌.  നിങ്ങളുടെ വിശ്വാസത്തിന്‌ ആധാരം മാനുഷജ്ഞാനമല്ല, ദൈവശക്തിതന്നെ എന്നു വരേണ്ടതിന്‌  ഞാൻ സംസാരിച്ചതും പ്രസംഗിച്ചതും ജ്ഞാനത്തിന്‍റെ വശീകരണവാക്കുകളോടെ ആയിരുന്നില്ല; ആത്മാവിന്‍റെ* ശക്തിയത്രേ എന്‍റെ വാക്കുകളിലൂടെ വെളിവായത്‌.  എന്നാൽ പക്വമതികളുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം പ്രസ്‌താവിക്കുന്നു. അത്‌ ഈ ലോകത്തിന്‍റെയോ* ഈ ലോകത്തിലെ നശിച്ചുപോകാനുള്ള അധിപതികളുടെയോ ജ്ഞാനമല്ല.  പാവനരഹസ്യത്തിലെ ദൈവജ്ഞാനം, മറയ്‌ക്കപ്പെട്ടിരിക്കുന്നതായ ദൈവജ്ഞാനംതന്നെ, ഞങ്ങൾ പ്രസ്‌താവിക്കുന്നു. അതു നമ്മുടെ മഹത്ത്വത്തിനായി യുഗങ്ങൾക്കു* മുമ്പേ ദൈവം മുൻനിർണയിച്ചതത്രേ.  ഈ ജ്ഞാനം ലോകത്തിന്‍റെ* അധിപതികളിൽ ആരും അറിഞ്ഞില്ല. അവർ അത്‌ അറിഞ്ഞിരുന്നെങ്കിൽ മഹത്ത്വത്തിന്‍റെ കർത്താവിനെ സ്‌തംഭത്തിലേറ്റുമായിരുന്നില്ല.  “തന്നെ സ്‌നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളത്‌ കണ്ണു കണ്ടിട്ടില്ല; ചെവി കേട്ടിട്ടില്ല; മനുഷ്യഹൃദയത്തിനു ഗ്രഹിക്കാനായിട്ടുമില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 10  നമുക്കോ ദൈവം അവ തന്‍റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവു സകലത്തെയും, ഗഹനമായ ദൈവികകാര്യങ്ങളെപ്പോലും ആരാഞ്ഞറിയുന്നു. 11  മനുഷ്യന്‍റെ വിചാരങ്ങൾ അവന്‍റെ അന്തരാത്മാവല്ലാതെ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്‍റെ ചിന്തകളും ദൈവാത്മാവല്ലാതെ ആരും അറിയുന്നില്ല. 12  നാമോ ലോകത്തിന്‍റെ ആത്മാവിനെയല്ല, ദൈവം നമുക്കു കനിഞ്ഞുനൽകിയിരിക്കുന്നതു ഗ്രഹിക്കേണ്ടതിന്‌ ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ പ്രാപിച്ചിരിക്കുന്നത്‌. 13  മാനുഷജ്ഞാനം പഠിപ്പിച്ച വചനങ്ങളാലല്ല, ആത്മാവു പഠിപ്പിച്ച വചനങ്ങളാലാണ്‌ ഞങ്ങൾ ഇക്കാര്യങ്ങൾ സംസാരിക്കുന്നത്‌. അങ്ങനെ, ഞങ്ങൾ ആത്മീയകാര്യങ്ങൾ ആത്മീയവചനങ്ങളാൽ വ്യാഖ്യാനിക്കുന്നു. 14  ജഡികമനുഷ്യൻ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ കൈക്കൊള്ളുന്നില്ല; അവ അവനു ഭോഷത്തമായി തോന്നുന്നു. അവ ആത്മീയമായി വിവേചിക്കേണ്ടതാകയാൽ അവന്‌ അവ ഗ്രഹിക്കാൻ സാധിക്കുന്നില്ല. 15  ആത്മീയമനുഷ്യനോ സകല കാര്യങ്ങളെയും വിവേചിക്കുന്നു; മറ്റുള്ളവർക്ക് അവനെ ശരിയായി വിലയിരുത്താൻ കഴിയുന്നതുമില്ല. 16  “യഹോവയ്‌ക്ക് ആലോചന പറഞ്ഞുകൊടുക്കാൻമാത്രം അവന്‍റെ മനസ്സ് അറിഞ്ഞവൻ ആർ?” എന്നാൽ നമ്മൾ ക്രിസ്‌തുവിന്‍റെ മനസ്സുള്ളവർ ആകുന്നു.

അടിക്കുറിപ്പുകള്‍

1കൊരി 2:5* അനുബന്ധം 8 കാണുക.
1കൊരി 2:6* അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയുടെയോ
1കൊരി 2:7* അല്ലെങ്കിൽ, വ്യവസ്ഥാപിതക്രമങ്ങൾക്ക്
1കൊരി 2:8* അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയുടെ