കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 6:1-17

6  കുഞ്ഞാട്‌ ഏഴുമുദ്രകളിൽ ഒന്നു പൊട്ടിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ നാലുജീവികളിൽ ഒന്ന് ഇടിമുഴക്കംപോലെയുള്ള ശബ്ദത്തിൽ, “വരുക” എന്നു പറയുന്നതു ഞാൻ കേട്ടു.  അനന്തരം ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്തിരിക്കുന്നവന്‍റെ കൈയിൽ ഒരു വില്ല് ഉണ്ടായിരുന്നു. അവന്‌ ഒരു കിരീടം ലഭിച്ചു. സമ്പൂർണജയം നേടാനായി അവൻ തന്‍റെ ജൈത്രയാത്ര ആരംഭിച്ചു.  കുഞ്ഞാട്‌ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ, “വരുക” എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.  അപ്പോൾ തീനിറമുള്ള മറ്റൊരു കുതിര കടന്നുവന്നു; കുതിരപ്പുറത്തിരിക്കുന്നവന്‌ മനുഷ്യൻ അന്യോന്യം കൊന്നൊടുക്കത്തക്കവിധം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയാൻ അനുവാദം ലഭിച്ചു; ഒരു വലിയ വാളും അവനു നൽകപ്പെട്ടു.  അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ, “വരുക” എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. ഞാൻ നോക്കിയപ്പോൾ, അതാ, ഒരു കറുത്ത കുതിര! കുതിരപ്പുറത്തിരിക്കുന്നവന്‍റെ കൈയിൽ ഒരു തുലാസ്‌ ഉണ്ടായിരുന്നു.  നാലുജീവികളുടെയും നടുവിൽനിന്ന് എന്നു തോന്നുമാറ്‌ ഒരു സ്വരം ഞാൻ കേട്ടത്‌: “ഒരു ദിനാറെക്ക്* ഒരിടങ്ങഴി* ഗോതമ്പ്; ഒരു ദിനാറെക്ക് മൂന്നിടങ്ങഴി യവം; എണ്ണയും വീഞ്ഞും ദുർവ്യയം ചെയ്യരുത്‌.”  അവൻ നാലാം മുദ്ര പൊട്ടിച്ചപ്പോൾ, “വരുക” എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.  ഞാൻ നോക്കിയപ്പോൾ അതാ, വിളറിയ ഒരു കുതിര! കുതിരപ്പുറത്തിരിക്കുന്നവനു മരണം എന്നു പേര്‌. പാതാളം* അവന്‍റെ ഒപ്പമുണ്ടായിരുന്നു. വാൾ, ക്ഷാമം, മഹാവ്യാധി, ഭൂമിയിലെ കാട്ടുമൃഗങ്ങൾ എന്നിവയാൽ സംഹാരം നടത്തുന്നതിന്‌ ഭൂമിയുടെ നാലിലൊന്നിന്മേൽ അവയ്‌ക്ക് അധികാരം ലഭിച്ചു.  അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ ദൈവവചനംനിമിത്തവും തങ്ങളുടെ സാക്ഷ്യവേലനിമിത്തവും അറുക്കപ്പെട്ടവരുടെ രക്തം* യാഗപീഠത്തിൻകീഴിൽ ഞാൻ കണ്ടു. 10  “വിശുദ്ധനും സത്യവാനുമായ പരമാധീശ കർത്താവേ, നീ എത്രനാൾ ഭൂവാസികളെ വിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരം നടത്താതെയുമിരിക്കും?” എന്ന് വലിയ ശബ്ദത്തിൽ അവർ നിലവിളിച്ചു. 11  അപ്പോൾ അവർക്ക് ഓരോരുത്തർക്കും ഓരോ വെള്ളനിലയങ്കി നൽകപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരിക്കുന്ന സഹദാസന്മാരുടെയും സഹോദരന്മാരുടെയും എണ്ണം തികയുംവരെ അൽപ്പകാലംകൂടെ കാത്തിരിക്കാൻ അവരോടു പറയുകയുണ്ടായി. 12  അവൻ ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു; സൂര്യൻ കരിമ്പടംപോലെ കറുത്തു. ചന്ദ്രൻ മുഴുവനും രക്തവർണമായി. 13  കൊടുങ്കാറ്റിൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്നു പച്ചക്കായ്‌കൾ ഉതിരുന്നതുപോലെ ആകാശത്തുനിന്നു നക്ഷത്രങ്ങൾ ഭൂമിയിലേക്കു വീണു. 14  ഒരു ചുരുൾ ചുരുട്ടിമാറ്റിയാലെന്നപോലെ ആകാശം മാറിപ്പോയി. എല്ലാ മലകളും ദ്വീപുകളും സ്വസ്ഥാനത്തുനിന്നു നീക്കംചെയ്യപ്പെട്ടു. 15  അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും ഉന്നതന്മാരും സൈന്യാധിപന്മാരും ധനികരും ശക്തരും സകല അടിമകളും സ്വതന്ത്രരും ഗുഹകളിലും പർവതങ്ങളിലെ പാറക്കെട്ടുകളിലും ഒളിച്ചു. 16  അവർ മലകളോടും പാറകളോടും, “സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്‍റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്‌ക്കുവാൻ ഞങ്ങളുടെമേൽ വന്നുവീഴുവിൻ; 17  അവരുടെ മഹാക്രോധദിവസം വന്നിരിക്കുന്നു, ആർക്കു നിൽക്കാൻ കഴിയും?” എന്നു പറഞ്ഞുകൊണ്ടിരുന്നു.

അടിക്കുറിപ്പുകള്‍

വെളി 6:6മത്തായി 18:24-ന്‍റെ അടിക്കുറിപ്പു കാണുക.
വെളി 6:6* ഗ്രീക്കിൽ, കൊയ്‌നിക്‌സ്‌; ഒരു ലിറ്ററിലും അൽപ്പം കൂടുതൽ
വെളി 6:8* അനുബന്ധം 9 കാണുക.
വെളി 6:9* ഗ്രീക്കിൽ, സൈക്കി