കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 4:1-11

4  അനന്തരം ഞാൻ നോക്കിയപ്പോൾ അതാ, സ്വർഗത്തിൽ ഒരു തുറന്ന വാതിൽ! കാഹളനാദംപോലെ ആദ്യം ഞാൻ കേട്ട ശബ്ദം എന്നോട്‌: “ഇവിടെ കയറിവരുക; ഇനി സംഭവിക്കാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു.  ഇതിനുശേഷം ഉടനെ ഞാൻ ആത്മാവിന്‍റെ അധീനതയിലായി: അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നു.  അവൻ കാഴ്‌ചയ്‌ക്ക് സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ. സിംഹാസനത്തിനു ചുറ്റും മരതകത്തോടു സദൃശമായ ഒരു മഴവില്ല്.  സിംഹാസനത്തിനു ചുറ്റും വേറെ ഇരുപത്തി നാലു സിംഹാസനങ്ങൾ; വെള്ളയുടുപ്പു ധരിച്ചും തലയിൽ പൊൻകിരീടം അണിഞ്ഞുംകൊണ്ട് അവയിൽ ഇരിക്കുന്ന ഇരുപത്തി നാലു മൂപ്പന്മാർ.  സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കവും പുറപ്പെടുന്നു; സിംഹാസനത്തിനുമുമ്പിൽ ജ്വലിക്കുന്ന ഏഴുദീപങ്ങൾ; ഇവ ദൈവത്തിന്‍റെ ഏഴ്‌ ആത്മാക്കളാകുന്നു.  സിംഹാസനത്തിനുമുമ്പിൽ പളുങ്കിനൊത്ത ഒരു കണ്ണാടിക്കടൽ. സിംഹാസനത്തിന്‍റെ നടുവിലും ചുറ്റിലുമായി നാലുജീവികൾ; അവയ്‌ക്ക് മുമ്പിലും പിമ്പിലും നിറയെ കണ്ണുകൾ.  ഒന്നാം ജീവി സിംഹത്തിനു സദൃശം; രണ്ടാം ജീവി കാളയ്‌ക്കു സദൃശം; മൂന്നാം ജീവി മനുഷ്യമുഖമുള്ളത്‌; നാലാം ജീവി പറക്കുന്ന കഴുകനു സദൃശം.  നാലുജീവികളിൽ ഓരോന്നിനും ആറാറു ചിറകും അവയുടെ ചുറ്റിലും അകത്തും നിറയെ കണ്ണുകളും ഉണ്ടായിരുന്നു. അവ രാപകൽ ഇടവിടാതെ, “ആയിരുന്നവനും ആയിരിക്കുന്നവനും വരുന്നവനുമായി സർവശക്തനാംദൈവമായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു പറഞ്ഞുകൊണ്ടിരുന്നു.  എന്നെന്നേക്കും ജീവിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്‌ ആ ജീവികൾ മഹത്ത്വവും ബഹുമാനവും കൃതജ്ഞതാസ്‌തോത്രവും അർപ്പിക്കുമ്പോഴൊക്കെ, 10  ഇരുപത്തി നാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുമ്പാകെ വീണ്‌ എന്നെന്നേക്കും ജീവിക്കുന്നവനെ ആരാധിക്കുകയും 11  തങ്ങളുടെ കിരീടങ്ങൾ സിംഹാസനത്തിനു മുമ്പിൽ ഇട്ടുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്‌തിരുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ സകലവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഹിതപ്രകാരം ഉളവായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ നീ യോഗ്യൻ.”

അടിക്കുറിപ്പുകള്‍