കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 3:1-22

3  “സർദിസിലെ സഭയുടെ ദൂതന്‌ എഴുതുക: ദൈവത്തിന്‍റെ ഏഴ്‌ ആത്മാക്കളും ഏഴുനക്ഷത്രങ്ങളും ഉള്ളവൻ പറയുന്നത്‌: ‘ഞാൻ നിന്‍റെ പ്രവൃത്തികൾ അറിയുന്നു; ജീവനുള്ളവനായി നീ അറിയപ്പെടുന്നെങ്കിലും നീ മരിച്ചവനാകുന്നു.  ജാഗരൂകനായിരിക്കുക; മരിക്കാറായ നിലയിൽ ശേഷിച്ചിട്ടുള്ളവയെ ശക്തീകരിക്കുക. എന്‍റെ ദൈവത്തിന്‍റെ മുമ്പാകെ നിന്‍റെ പ്രവൃത്തികൾ തികവുള്ളതായി ഞാൻ കാണുന്നില്ല.  ആകയാൽ നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌തത്‌ എന്താണെന്നോർത്ത്‌ അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികയിലാണു ഞാൻ വരുന്നതെന്ന് നീ അറിയുകയുമില്ല.  “ ‘എന്നാൽ തങ്ങളുടെ ഉടുപ്പു മലിനമാക്കിയിട്ടില്ലാത്ത ഏതാനും പേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യരാകയാൽ വെള്ള ധരിച്ചുകൊണ്ട് എന്നോടുകൂടെ നടക്കും.  ജയിക്കുന്നവൻ അങ്ങനെ വെള്ളവസ്‌ത്രം അണിഞ്ഞവനായിരിക്കും. ജീവപുസ്‌തകത്തിൽനിന്ന് ഞാൻ അവന്‍റെ പേര്‌ ഒരിക്കലും മായ്‌ച്ചുകളയുകയില്ല. എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും ഞാൻ അവന്‍റെ പേര്‌ അംഗീകരിച്ചുപറയും.  ആത്മാവ്‌ സഭകളോടു പറയുന്നത്‌ ചെവിയുള്ളവൻ കേൾക്കട്ടെ.’  “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്‌ എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോലുള്ളവനും ആരും അടയ്‌ക്കാത്തവിധം തുറക്കുകയും ആരും തുറക്കാത്തവിധം അടയ്‌ക്കുകയും ചെയ്യുന്നവനുമായവൻ പറയുന്നത്‌:  ‘ഞാൻ നിന്‍റെ പ്രവൃത്തികൾ അറിയുന്നു. ഇതാ, ഞാൻ നിന്‍റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു. അത്‌ ആർക്കും അടയ്‌ക്കാൻ കഴിയുകയില്ല. നിനക്ക് അൽപ്പം ശക്തിയേ ഉള്ളൂ എങ്കിലും നീ എന്‍റെ വചനം പാലിച്ചു; എന്‍റെ നാമത്തെ തള്ളിപ്പറഞ്ഞതുമില്ല.  യഹൂദരല്ലാതിരിക്കെ അങ്ങനെയാണെന്നു കളവായി പറയുന്ന സാത്താന്‍റെ പള്ളിക്കാരെ ഞാൻ വരുത്തും. അവർ വന്ന് നിന്‍റെ കാൽക്കൽ വണങ്ങാനും ഞാൻ നിന്നെ സ്‌നേഹിച്ചുവെന്ന് അവർ അറിയാനും ഞാൻ ഇടവരുത്തും. 10  പരീക്ഷകളിൽ എന്നെപ്പോലെ സഹിച്ചുനിൽക്കണമെന്ന വചനം നീ കാത്തുകൊണ്ടതിനാൽ ഭൂവാസികളെ പരീക്ഷിക്കേണ്ടതിന്‌ ഭൂതലത്തിലെങ്ങും വരാനിരിക്കുന്ന പരീക്ഷയുടെ നാഴികയിൽ ഞാനും നിന്നെ കാത്തുകൊള്ളും. 11  ഞാൻ വേഗം വരുന്നു. നിന്‍റെ കിരീടം ആരും എടുക്കാതിരിക്കാൻ നിനക്കുള്ളതു മുറുകെപ്പിടിച്ചുകൊള്ളുക. 12  “ ‘ജയിക്കുന്നവനെ ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ ഒരു തൂണാക്കും. അവൻ ഒരിക്കലും അവിടം വിട്ട് പോകുകയില്ല. എന്‍റെ ദൈവത്തിന്‍റെ നാമവും എന്‍റെ ദൈവത്തിന്‍റെ അടുക്കൽനിന്ന്, സ്വർഗത്തിൽനിന്നുതന്നെ ഇറങ്ങിവരുന്ന പുതിയ യെരുശലേം എന്ന എന്‍റെ ദൈവത്തിൻനഗരത്തിന്‍റെ നാമവും എന്‍റെ പുതിയ നാമവും ഞാൻ അവന്‍റെമേൽ എഴുതും. 13  ആത്മാവ്‌ സഭകളോടു പറയുന്നത്‌ ചെവിയുള്ളവൻ കേൾക്കട്ടെ.’ 14  “ലവൊദിക്യയിലെ സഭയുടെ ദൂതന്‌ എഴുതുക: വിശ്വസ്‌തനും സത്യവാനുമായ സാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവുമായ ആമേൻ പറയുന്നത്‌: 15  ‘ഞാൻ നിന്‍റെ പ്രവൃത്തികൾ അറിയുന്നു. നീ ശീതവാനുമല്ല, ഉഷ്‌ണവാനുമല്ല; ശീതവാനോ ഉഷ്‌ണവാനോ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. 16  നീ ശീതവാനോ ഉഷ്‌ണവാനോ ആയിരിക്കാതെ ശീതോഷ്‌ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്‍റെ വായിൽനിന്നു തുപ്പിക്കളയും. 17  “ഞാൻ ധനവാൻ; ഞാൻ ഏറെ സമ്പാദിച്ചു; എനിക്ക് ഒന്നിനും കുറവില്ല” എന്നു നീ പറയുന്നു. എന്നാൽ നീ അരിഷ്ടതയിലും ശോച്യാവസ്ഥയിലുമാണെന്നും നീ ദരിദ്രനും അന്ധനും നഗ്നനുമാണെന്നും നീ അറിയുന്നില്ല. 18  നീ സമ്പന്നനാകേണ്ടതിന്‌ തീയിൽ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നത മറ്റുള്ളവർ കണ്ട് നീ ലജ്ജിതനാകാതിരിക്കേണ്ടതിന്‌ ധരിക്കുവാനുള്ള വെള്ളവസ്‌ത്രവും നിനക്കു കാഴ്‌ച ലഭിക്കേണ്ടതിന്‌ കണ്ണിലെഴുതാനുള്ള ലേപവും എന്നോടു വിലയ്‌ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു. 19  “ ‘എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ആകയാൽ തീക്ഷ്ണതയുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക. 20  ഇതാ, ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു. ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അകത്തു വന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും. 21  ഞാൻ വിജയംവരിച്ച് എന്‍റെ പിതാവിനോടൊത്ത്‌ അവന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, ജയിക്കുന്നവനെ ഞാൻ എന്നോടൊത്ത്‌ എന്‍റെ സിംഹാസനത്തിൽ ഇരുത്തും. 22  ആത്മാവ്‌ സഭകളോടു പറയുന്നത്‌ ചെവിയുള്ളവൻ കേൾക്കട്ടെ.’ ”

അടിക്കുറിപ്പുകള്‍