കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 20:1-15

20  അനന്തരം ഒരു ദൂതൻ അഗാധത്തിന്‍റെ താക്കോലും വലിയൊരു ചങ്ങലയും പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.  അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരംവർഷത്തേക്കു ബന്ധനത്തിലാക്കി.  ആയിരംവർഷം തികയുവോളം ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിലേക്കെറിഞ്ഞ് അവിടം അടച്ചുപൂട്ടി മുദ്രവെച്ചു. പിന്നെ അൽപ്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു.  പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഉപവിഷ്ടരായിരുന്നവരെയും കണ്ടു. അവർക്കു ന്യായവിധിക്കുള്ള അധികാരം നൽകപ്പെട്ടിരുന്നു. യേശുവിനെയും ദൈവത്തെയുംകുറിച്ചു സാക്ഷ്യം നൽകിയതിനാലും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്‍റെ മുദ്രയേൽക്കുകയോ ചെയ്യാതിരുന്നതിനാലും ശിരച്ഛേദം* ചെയ്യപ്പെട്ടവരെയത്രേ ഞാൻ കണ്ടത്‌. അവർ ജീവൻ പ്രാപിച്ച് ആയിരംവർഷം ക്രിസ്‌തുവിനോടുകൂടെ രാജാക്കന്മാരായി വാണു.  (മരിച്ചവരിൽ ശേഷിച്ചവർ ആയിരംവർഷം കഴിയുന്നതുവരെ ജീവൻ പ്രാപിച്ചില്ല.) ഇതാകുന്നു ഒന്നാമത്തെ പുനരുത്ഥാനം.  ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരും ആകുന്നു. അവരുടെമേൽ രണ്ടാം മരണത്തിന്‌ അധികാരമില്ല. അവർ ദൈവത്തിന്‍റെയും ക്രിസ്‌തുവിന്‍റെയും പുരോഹിതന്മാരായിരിക്കും; ക്രിസ്‌തുവിനോടുകൂടെ അവർ ആയിരംവർഷം രാജാക്കന്മാരായി വാഴുകയും ചെയ്യും.  ആയിരംവർഷം കഴിയുമ്പോൾ സാത്താനെ തടവിൽനിന്ന് അഴിച്ചുവിടും.  അവൻ ഭൂമിയുടെ നാലുകോണിലുമുള്ള ജനതകളായ ഗോഗിനെയും മാഗോഗിനെയും വഴിതെറ്റിച്ച് യുദ്ധത്തിനു കൂട്ടിച്ചേർക്കാൻ പുറപ്പെടും. അവരുടെ എണ്ണമോ കടൽപ്പുറത്തെ മണൽപോലെയായിരിക്കും.  അവർ ഭൂതലത്തിലെങ്ങും അണിനിരന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും. എന്നാൽ സ്വർഗത്തിൽനിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. 10  അവരെ വഴിതെറ്റിച്ചിരുന്ന പിശാചിനെ, കാട്ടുമൃഗത്തെയും കള്ളപ്രവാചകനെയും ഇട്ടിരുന്ന ഗന്ധകത്തീപ്പൊയ്‌കയിലേക്ക് എറിഞ്ഞുകളയും. അവർ രാപകൽ എന്നെന്നേക്കും ദണ്ഡനം സഹിക്കേണ്ടിവരും. 11  പിന്നെ ഞാൻ വലിയൊരു വെള്ളസിംഹാസനവും അതിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. അവന്‍റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും ഓടിപ്പോയി. അവയെ പിന്നെ കണ്ടതുമില്ല. 12  മരിച്ചവർ, വലിയവരും ചെറിയവരും സിംഹാസനത്തിനു മുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. ചുരുളുകൾ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്‌തകം എന്ന മറ്റൊരു ചുരുളും തുറക്കപ്പെട്ടു. ചുരുളുകളിൽ എഴുതിയിരുന്നതിനൊത്തവിധം മരിച്ചവർക്ക് അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായ ന്യായവിധി ഉണ്ടായി. 13  സമുദ്രം അതിലുള്ള മരിച്ചവരെ ഏൽപ്പിച്ചുകൊടുത്തു. മരണവും പാതാളവും* അവയിലുള്ള മരിച്ചവരെ ഏൽപ്പിച്ചുകൊടുത്തു. ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായ ന്യായവിധി ഉണ്ടായി. 14  മരണവും പാതാളവും* തീപ്പൊയ്‌കയിൽ എറിയപ്പെട്ടു. ഈ തീപ്പൊയ്‌ക രണ്ടാം മരണം. 15  ജീവപുസ്‌തകത്തിൽ പേരെഴുതപ്പെടാത്തവരെല്ലാം തീപ്പൊയ്‌കയിൽ എറിയപ്പെട്ടു.

അടിക്കുറിപ്പുകള്‍

വെളി 20:4* അക്ഷരാർഥം, മഴുവിനാൽ ശിരച്ഛേദം ചെയ്യപ്പെട്ട
വെളി 20:13* അനുബന്ധം 9 കാണുക.
വെളി 20:14* അനുബന്ധം 9 കാണുക.