കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 17:1-18

17  പിന്നെ ഏഴുകലശങ്ങൾ പിടിച്ചിരുന്ന ഏഴുദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞത്‌: “വരുക, പെരുവെള്ളത്തിന്മീതെ ഇരിക്കുന്നവളും  ഭൂരാജാക്കന്മാരുമായി വേശ്യാവൃത്തി ചെയ്‌തവളും തന്‍റെ വേശ്യാവൃത്തിയുടെ വീഞ്ഞിനാൽ ഭൂവാസികളെ മത്തരാക്കിയവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”  അനന്തരം ആത്മാവിന്‍റെ ശക്തിയാൽ ദൂതൻ എന്നെ ഒരു മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴുതലയും പത്തുകൊമ്പും ഉള്ളതായി ദൈവദൂഷണനാമങ്ങൾ നിറഞ്ഞ കടുഞ്ചുവപ്പുനിറമുള്ള ഒരു കാട്ടുമൃഗത്തിന്മേൽ ഒരു സ്‌ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു.  അവൾ ധൂമ്രവർണവും കടുഞ്ചുവപ്പു നിറവുമുള്ള വസ്‌ത്രങ്ങൾ ധരിച്ചും പൊന്ന്, രത്‌നം, മുത്ത്‌ എന്നിവയാൽ അലങ്കൃതയായും കാണപ്പെട്ടു. സകലവിധ മ്ലേച്ഛതയും തന്‍റെ വേശ്യാവൃത്തിയുടെ അശുദ്ധിയും നിറഞ്ഞ ഒരു പൊൻചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.  “മഹതിയാം ബാബിലോൺ, വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്‌” എന്ന ഒരു നിഗൂഢനാമം അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.  സ്‌ത്രീ വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായിരിക്കുന്നതു ഞാൻ കണ്ടു. അവളെ കണ്ടിട്ട് ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടു.  അപ്പോൾ ദൂതൻ എന്നോടു പറഞ്ഞത്‌: “നീ ആശ്ചര്യപ്പെടുന്നത്‌ എന്തിന്‌? ഈ സ്‌ത്രീയുടെയും അവളെ ചുമക്കുന്ന ഏഴുതലയും പത്തുകൊമ്പുമുള്ള കാട്ടുമൃഗത്തിന്‍റെയും മർമം ഞാൻ പറഞ്ഞുതരാം:  നീ കണ്ട മൃഗമോ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ അഗാധത്തിൽനിന്നു കയറിവന്ന് നാശത്തിലേക്കു പോകാനിരിക്കുന്നതുമത്രേ. ലോകസ്ഥാപനംമുതലുള്ള ജീവപുസ്‌തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ മൃഗത്തെ കണ്ട് വിസ്‌മയഭരിതരാകും: കാരണം, അത്‌ ഉണ്ടായിരുന്നു; ഇപ്പോൾ ഇല്ല; എന്നാൽ വീണ്ടും പ്രത്യക്ഷമാകും.  “ഇവിടെയാകുന്നു ബുദ്ധിയും ജ്ഞാനവുംകൊണ്ട് ആവശ്യം: ഏഴുതല, സ്‌ത്രീ ഇരിക്കുന്ന ഏഴുപർവതം. 10  ഇവ ഏഴുരാജാക്കന്മാർ; അഞ്ചുപേർ വീണുപോയി; ഒരുവൻ ഇപ്പോൾ ഉണ്ട്; മറ്റവൻ ഇനിയും വന്നിട്ടില്ല. വന്നാൽപ്പിന്നെ അവൻ കുറച്ചുകാലം ഇരിക്കേണ്ടതാകുന്നു. 11  ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ കാട്ടുമൃഗവും ഒരു രാജാവുതന്നെ; എട്ടാമനായ അവൻ എഴുവരിൽനിന്ന് ഉത്ഭവിക്കുന്നവനും നാശത്തിലേക്കു പോകുന്നവനുമാകുന്നു. 12  “നീ കണ്ട പത്തുകൊമ്പ്, പത്തുരാജാക്കന്മാർ. അവർ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല. എന്നാൽ അവർ കാട്ടുമൃഗത്തോടൊപ്പം ഒരു നാഴിക നേരത്തേക്ക് രാജാക്കന്മാരായി അധികാരം പ്രാപിക്കും. 13  അവർ ഏകചിന്തയുള്ളവർ. അതിനാൽ തങ്ങളുടെ ശക്തിയും അധികാരവും അവർ മൃഗത്തിന്‌ ഏൽപ്പിച്ചുകൊടുക്കും. 14  അവർ കുഞ്ഞാടിനോടു പോരാടും; എന്നാൽ കുഞ്ഞാട്‌ കർത്താധികർത്താവും രാജാധിരാജാവും ആകയാൽ അവരെ ജയിക്കും. വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്‌തരുമായി അവനോടുകൂടെ ഉള്ളവരും അവരെ ജയിക്കും.” 15  പിന്നെ അവൻ എന്നോടു പറഞ്ഞത്‌: “വേശ്യ ഇരിക്കുന്നതായി നീ കണ്ട വെള്ളമോ, വംശങ്ങളും പുരുഷാരങ്ങളും ജനതകളും ഭാഷക്കാരുമാകുന്നു. 16  നീ കണ്ട പത്തുകൊമ്പും കാട്ടുമൃഗവും വേശ്യയെ ദ്വേഷിച്ച് അവളെ ശൂന്യയും നഗ്നയുമാക്കി അവളുടെ മാംസളഭാഗങ്ങൾ തിന്നുകളയുകയും അവളെ തീകൊണ്ട് ദഹിപ്പിക്കുകയും ചെയ്യും; 17  എന്തെന്നാൽ തന്‍റെ ഉദ്ദേശ്യനിവൃത്തിക്ക് ഉപകരിക്കുന്ന ഒരു പദ്ധതി ദൈവം അവരുടെ മനസ്സിൽ ഉദിപ്പിക്കും. അതാകട്ടെ, ദൈവത്തിന്‍റെ വചനം നിവൃത്തിയേറുന്നതുവരെ തങ്ങളുടെ രാജത്വം കാട്ടുമൃഗത്തിനു കൊടുത്തുകൊണ്ട് തങ്ങളുടെ ഏകചിന്ത നടപ്പാക്കുക എന്നതാകുന്നു. 18  നീ കണ്ട സ്‌ത്രീയോ ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള മഹാനഗരംതന്നെ.”

അടിക്കുറിപ്പുകള്‍