കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 15:1-8

15  പിന്നെ ഞാൻ സ്വർഗത്തിൽ വലുതും അത്ഭുതകരവുമായ മറ്റൊരു അടയാളം കണ്ടു. ഏഴുബാധകളുമായി ഏഴുദൂതന്മാർ! ഈ ബാധകൾ ഒടുവിലത്തേതത്രേ; ഇവയോടെ ദൈവക്രോധം അവസാനിക്കുകയായി.  അനന്തരം അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്ന് ഞാൻ കണ്ടു. കാട്ടുമൃഗത്തിന്‍റെയും അതിന്‍റെ പ്രതിമയുടെയും അതിന്‍റെ പേരിന്‍റെ സംഖ്യയുടെയുംമേൽ ജയം നേടിയവർ ദൈവത്തിന്‍റെ കിന്നരവുമായി കണ്ണാടിക്കടലിന്‍റെ തീരത്തു നിൽക്കുന്നതും ഞാൻ കണ്ടു.  അവർ ദൈവത്തിന്‍റെ ദാസനായ മോശയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടിച്ചൊല്ലിയത്‌: “സർവശക്തനാംദൈവമായ യഹോവേ, നിന്‍റെ പ്രവൃത്തികൾ മഹനീയവും വിസ്‌മയകരവും ആകുന്നു. നിത്യതയുടെ രാജാവേ, നിന്‍റെ വഴികൾ നീതിയുക്തവും സത്യസന്ധവും ആകുന്നു.  യഹോവേ, നീമാത്രം വിശ്വസ്‌തൻ; ആർ നിന്നെ ഭയപ്പെടാതെയും നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്താതെയുമിരിക്കും? നിന്‍റെ വിധികൾ നീതിയുള്ളവയെന്നു കാണുകയാൽ സകല ജനതകളും തിരുസന്നിധിയിൽ വന്ന് ആരാധനയർപ്പിക്കും.”  ഇതിനുശേഷം സ്വർഗത്തിൽ സാക്ഷ്യകൂടാരത്തിന്‍റെ വിശുദ്ധസ്ഥലം തുറന്നിരിക്കുന്നതു ഞാൻ കണ്ടു.  ശുദ്ധവും ശുഭ്രവുമായ ശണവസ്‌ത്രം ധരിച്ച് മാറത്തു പൊൻകച്ചകെട്ടിയ ഏഴുദൂതന്മാർ ഏഴുബാധകളുമായി വിശുദ്ധസ്ഥലത്തുനിന്നു പുറപ്പെട്ടുവന്നു.  അപ്പോൾ നാലുജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്നവനായ ദൈവത്തിന്‍റെ ക്രോധം നിറച്ച ഏഴുപൊൻകലശങ്ങൾ ആ ഏഴുദൂതന്മാർക്കു കൊടുത്തു.  ദൈവത്തിന്‍റെ തേജസ്സും ശക്തിയുംനിമിത്തം വിശുദ്ധസ്ഥലം പുകകൊണ്ടു നിറഞ്ഞു. ഏഴുദൂതന്മാരുടെ ഏഴുബാധകൾ അവസാനിക്കുവോളം വിശുദ്ധസ്ഥലത്തു പ്രവേശിക്കാൻ ആർക്കും കഴിഞ്ഞില്ല.

അടിക്കുറിപ്പുകള്‍