കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 14:1-20

14  പിന്നെ ഞാൻ നോക്കിയപ്പോൾ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്‍റെ നാമവും പിതാവിന്‍റെ നാമവും എഴുതിയിരിക്കുന്ന ഒരുലക്ഷത്തി നാൽപ്പത്തി നാലായിരം പേരും നിൽക്കുന്നതു കണ്ടു.  പെരുവെള്ളത്തിന്‍റെ ഇരമ്പൽപോലെയും വലിയ ഇടിമുഴക്കംപോലെയും സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. ആ ശബ്ദം ഗായകർ കിന്നരംമീട്ടിപ്പാടുന്നതുപോലെ ആയിരുന്നു.  അവർ സിംഹാസനത്തിനും നാലുജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ പുതിയതെന്നു തോന്നിക്കുന്ന ഒരു പാട്ടുപാടി. ഭൂമിയിൽനിന്നു വിലയ്‌ക്കുവാങ്ങിയിരുന്ന ഒരുലക്ഷത്തി നാൽപ്പത്തി നാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല.  സ്‌ത്രീകളോടു ചേർന്നു മലിനപ്പെട്ടിട്ടില്ലാത്ത അവർ കന്യകമാരെപ്പോലെ നിർമലർ. കുഞ്ഞാട്‌ പോകുന്നിടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു. ഇവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യകുലത്തിൽനിന്നു വിലയ്‌ക്കുവാങ്ങിയിരിക്കുന്നു.  അവരുടെ വായിൽ വ്യാജം ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ.  മറ്റൊരു ദൂതൻ മധ്യാകാശത്തു പറക്കുന്നതു ഞാൻ കണ്ടു. ഭൂവാസികളായ സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും വംശങ്ങളോടും സുവിശേഷിക്കാനായി അവന്‍റെ പക്കൽ ഒരു നിത്യസുവാർത്ത ഉണ്ടായിരുന്നു.  “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്ത്വം കൊടുക്കുവിൻ. അവന്‍റെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിക്കുവിൻ” എന്ന് അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.  രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് അവനെ അനുഗമിച്ചു: “അവൾ വീണുപോയി! തന്‍റെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജനതകളെയും കുടിപ്പിച്ച മഹതിയാം ബാബിലോൺ വീണുപോയി!”  ഉച്ചസ്വരത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് മൂന്നാമതൊരു ദൂതനും അവരെ പിൻചെന്നു: “ആരെങ്കിലും കാട്ടുമൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിച്ച് തന്‍റെ നെറ്റിയിലോ കൈയിലോ അതിന്‍റെ മുദ്രയേൽക്കുന്നപക്ഷം 10  അവനും ദൈവക്രോധത്തിന്‍റെ പാനപാത്രത്തിൽ പകർന്നിരിക്കുന്ന വീര്യമേറിയ ദൈവക്രോധമദ്യം കുടിക്കേണ്ടിവരും. അവൻ വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്‍റെയും മുമ്പാകെ തീയാലും ഗന്ധകത്താലും ദണ്ഡനം അനുഭവിക്കും. 11  അവരുടെ ദണ്ഡനത്തിന്‍റെ പുക എന്നെന്നും ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്‍റെ പ്രതിമയെയും ആരാധിക്കുന്നവർക്കും അതിന്‍റെ പേരിന്‍റെ മുദ്രയേൽക്കുന്നവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകുകയില്ല. 12  ഇവിടെയാണ്‌ ദൈവത്തിന്‍റെ കൽപ്പനകളും യേശുവിലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്‌ണുതകൊണ്ട് ആവശ്യം.” 13  പിന്നെ ഞാൻ സ്വർഗത്തിൽനിന്ന് ഒരു സ്വരം ഇങ്ങനെ പറയുന്നതു കേട്ടു: “എഴുതുക: ഇപ്പോൾമുതൽ കർത്താവിനോട്‌ ഐക്യപ്പെട്ടവരായി മരിക്കുന്നവർ ഭാഗ്യവാന്മാർ. ആത്മാവു പറയുന്നു: അതെ, അവർ തങ്ങളുടെ അധ്വാനങ്ങളിൽനിന്നു വിരമിച്ചു സ്വസ്ഥരാകട്ടെ; അവരുടെ പ്രവൃത്തികൾ അവരെ പിൻചെല്ലുന്നുവല്ലോ.” 14  പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെൺമേഘം! അതിന്മേൽ മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ ഇരിക്കുന്നു. അവന്‍റെ തലയിൽ പൊൻകിരീടം; കൈയിൽ മൂർച്ചയേറിയ അരിവാൾ. 15  മറ്റൊരു ദൂതൻ ആലയത്തിന്‍റെ വിശുദ്ധസ്ഥലത്തുനിന്ന് ഇറങ്ങിവന്ന് മേഘത്തിൽ ഇരിക്കുന്നവനോട്‌ ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞത്‌: “കൊയ്‌ത്തിനു സമയമായിരിക്കുകയാൽ നിന്‍റെ അരിവാൾ വീശി കൊയ്യുക. ഭൂമിയിലെ വിളവ്‌ കൊയ്‌ത്തിനു നന്നേ പാകമായിരിക്കുന്നു.” 16  അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്‍റെ അരിവാൾ ഭൂമിയിലേക്കു വീശി; ഭൂമിയിൽ കൊയ്‌ത്തു നടന്നു. 17  അനന്തരം മറ്റൊരു ദൂതൻ സ്വർഗത്തിലെ ആലയത്തിന്‍റെ വിശുദ്ധസ്ഥലത്തുനിന്ന് ഇറങ്ങിവന്നു. അവന്‍റെ കൈയിലും മൂർച്ചയേറിയ ഒരു അരിവാൾ ഉണ്ടായിരുന്നു. 18  പിന്നെ, തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്നു വന്നു. അവൻ മൂർച്ചയേറിയ അരിവാൾ പിടിച്ചിരുന്നവനോട്‌, “നിന്‍റെ മൂർച്ചയുള്ള അരിവാൾ വീശി ഭൂമിയിലെ മുന്തിരിവള്ളിയിൽനിന്നു മുന്തിരിക്കുലകൾ ശേഖരിക്കുക. മുന്തിരിങ്ങ പഴുത്തുപാകമായിരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 19  ദൂതൻ തന്‍റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിച്ച് ദൈവക്രോധമാകുന്ന വലിയ ചക്കിൽ ഇട്ടു; 20  നഗരത്തിനു വെളിയിൽ ആ മുന്തിരിച്ചക്കിൽ അതു മെതിച്ചു. ചക്കിൽനിന്നു കുതിരകളുടെ കടിവാളങ്ങളോളം രക്തം പൊങ്ങി, ഇരുന്നൂറു നാഴിക* ദൂരത്തോളം ഒഴുകി.

അടിക്കുറിപ്പുകള്‍

വെളി 14:20* ഏകദേശം 296 കിലോമീറ്റർ