കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 13:1-18

13  അത്‌ കടൽപ്പുറത്തെ മണലിന്മേൽ നിലയുറപ്പിച്ചു. അപ്പോൾ കടലിൽനിന്ന് ഒരു കാട്ടുമൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിനു പത്തുകൊമ്പും ഏഴുതലയും കൊമ്പുകളിൽ പത്തുരാജമുടിയും തലകളിൽ ദൈവദൂഷണനാമങ്ങളും ഉണ്ടായിരുന്നു.  ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശം. എന്നാൽ അതിന്‍റെ പാദം കരടിയുടേതുപോലെയും വായ്‌ സിംഹത്തിന്‍റേതുപോലെയും ആയിരുന്നു. മഹാസർപ്പം മൃഗത്തിന്‌ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.  മൃഗത്തിന്‍റെ തലകളിൽ ഒന്നിനു വെട്ടേറ്റിരിക്കുന്നതായി ഞാൻ കണ്ടു. ആ മുറിവ്‌ മാരകമായിരുന്നെങ്കിലും അതു സുഖപ്പെട്ടു; ഭൂലോകമൊക്കെയും വിസ്‌മയത്തോടെ മൃഗത്തെ പിന്തുടർന്നു.  മൃഗത്തിന്‌ അധികാരം നൽകിയതുനിമിത്തം അവർ മഹാസർപ്പത്തെ ആരാധിച്ചു. ഇങ്ങനെ പറഞ്ഞുകൊണ്ട് അവർ കാട്ടുമൃഗത്തെയും ആരാധിച്ചു: “ഈ മൃഗത്തിനു തുല്യനായി ആരുണ്ട്? അതിനോടു പോരാടാൻ ആർക്കു കഴിയും?”  വമ്പും ദൈവദൂഷണവും സംസാരിക്കുന്ന വായ്‌ അതിനു ലഭിച്ചു. നാൽപ്പത്തി രണ്ടു മാസം പ്രവർത്തിക്കാനുള്ള അധികാരവും അതിനു നൽകപ്പെട്ടു.  ദൈവത്തിനെതിരെ ദൂഷണം പറയാൻ അതു വായ്‌ തുറന്നു. അവന്‍റെ നാമത്തെയും വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും അതു ദുഷിച്ചു.  വിശുദ്ധന്മാരോടു പടപൊരുതി അവരെ ജയിക്കാൻ അതിന്‌ അനുവാദം ലഭിച്ചു. സകല ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ അതിന്‌ അധികാരവും ലഭിച്ചു.  ലോകസ്ഥാപനംമുതൽ, അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്‌തകത്തിൽ പേരെഴുതപ്പെടാത്തവരായി ഭൂമിയിൽ വസിക്കുന്ന ഏവരും അതിനെ ആരാധിക്കും.  ചെവിയുള്ളവൻ കേൾക്കട്ടെ. 10  ബന്ധനത്തിലാക്കപ്പെടേണ്ടവൻ ബന്ധനത്തിലേക്കുതന്നെ പോകുന്നു. വാളുകൊണ്ടു കൊല്ലുന്നവൻ വാളാൽ മരിക്കണം. ഇവിടെയത്രേ വിശുദ്ധന്മാർക്ക് സഹിഷ്‌ണുതയും വിശ്വാസവും ആവശ്യം. 11  അനന്തരം വേറൊരു കാട്ടുമൃഗം ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കണ്ടു. അതിന്‌ ഒരു കുഞ്ഞാടിന്‍റേതുപോലുള്ള രണ്ടുകൊമ്പ് ഉണ്ടായിരുന്നു. എന്നാൽ അത്‌ മഹാസർപ്പത്തെപ്പോലെ സംസാരിച്ചു. 12  ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്‍റെ സർവ അധികാരവും അതിന്‍റെ സാന്നിധ്യത്തിൽത്തന്നെ പ്രയോഗിക്കുന്നു. അത്‌ ഭൂമിയെയും ഭൂവാസികളെയും, മാരകമായി മുറിവേറ്റിട്ടു സുഖപ്പെട്ട ആദ്യത്തെ കാട്ടുമൃഗത്തെ ആരാധിക്കുമാറാക്കുന്നു. 13  മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്ക് തീയിറക്കുന്നതുപോലുള്ള വലിയ അടയാളങ്ങൾ അതു പ്രവർത്തിക്കുകയും ചെയ്യുന്നു. 14  കാട്ടുമൃഗത്തിന്‍റെ മുമ്പിൽ ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങളാൽ അതു ഭൂവാസികളെ വഴിതെറ്റിക്കുകയും വാളുകൊണ്ടു വെട്ടേറ്റിട്ടും ശക്തി വീണ്ടെടുത്ത മൃഗത്തിന്‍റെ പ്രതിമ ഉണ്ടാക്കാൻ ഭൂവാസികളോട്‌ ആവശ്യപ്പെടുകയും ചെയ്യുന്നു. 15  മൃഗത്തിന്‍റെ പ്രതിമയ്‌ക്കു ജീവശ്വാസം പകരാൻ അതിന്‌ അനുവാദം ലഭിച്ചു. മൃഗത്തിന്‍റെ പ്രതിമയ്‌ക്കു സംസാരശേഷി ലഭിക്കാനും ആ പ്രതിമയെ ആരാധിക്കാൻ കൂട്ടാക്കാത്തവർക്കൊക്കെയും ജീവഹാനി വരുത്താനുമായിരുന്നു അത്‌. 16  ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരെയും വലങ്കൈയിലോ നെറ്റിയിലോ മുദ്രയേൽക്കാൻ അതു നിർബന്ധിച്ചു; 17  മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ മുദ്രയായി സ്വീകരിച്ചിട്ടില്ലാത്ത ആർക്കും, വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ കഴിയാതെ വരേണ്ടതിനുതന്നെ. 18  ഇവിടെയാകുന്നു ജ്ഞാനംകൊണ്ട് ആവശ്യം: ബുദ്ധിയുള്ളവൻ മൃഗത്തിന്‍റെ സംഖ്യ ഗണിച്ചെടുക്കട്ടെ. അത്‌ ഒരു മനുഷ്യന്‍റെ സംഖ്യയാകുന്നു. ആ സംഖ്യ അറുനൂറ്റി അറുപത്തി ആറ്‌.

അടിക്കുറിപ്പുകള്‍