കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 12:1-17

12  അനന്തരം സ്വർഗത്തിൽ വലിയൊരു അടയാളം കണ്ടു. സൂര്യനെ അണിഞ്ഞ ഒരു സ്‌ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രൻ; തലയിൽ പന്ത്രണ്ടുനക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം.  ഗർഭിണിയായിരുന്ന അവൾ നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.  സ്വർഗത്തിൽ മറ്റൊരു അടയാളവും കാണപ്പെട്ടു: അതാ, തീനിറമുള്ള ഒരു മഹാസർപ്പം! അതിന്‌ ഏഴുതലയും പത്തുകൊമ്പും തലകളിൽ ഏഴുരാജമുടിയും ഉണ്ട്.  അത്‌ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാൽകൊണ്ടു വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. സ്‌ത്രീ പ്രസവിക്കുന്ന ഉടനെ കുഞ്ഞിനെ വിഴുങ്ങിക്കളയാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു.  അവൾ ഒരു പുത്രനെ, സകല ജനതകളെയും ഇരുമ്പുകോൽകൊണ്ടു മേയ്‌ക്കാനുള്ളൊരു ആൺകുഞ്ഞിനെത്തന്നെ, പ്രസവിച്ചു. പിറന്നുവീണയുടനെ ശിശു ദൈവത്തിങ്കലേക്കും അവന്‍റെ സിംഹാസനത്തിങ്കലേക്കും എടുക്കപ്പെട്ടു.  സ്‌ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ അവളെ ആയിരത്തി ഇരുനൂറ്റി അറുപതു ദിവസം പോറ്റിപ്പുലർത്താൻ ദൈവം അവൾക്ക് ഒരു സ്ഥലം ഒരുക്കിയിരുന്നു.  അനന്തരം സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായി. മീഖായേലും അവന്‍റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമൊത്തു മഹാസർപ്പവും പടവെട്ടി; പക്ഷേ, ജയിച്ചില്ല.  അതോടെ സ്വർഗത്തിൽ അവർക്ക് ഇടമില്ലാതായി.  ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച്‌ എന്നും സാത്താൻ എന്നും പേരുള്ളവനുമായ മഹാസർപ്പത്തെ, ആ പഴയ പാമ്പിനെ, ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു; അവന്‍റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. 10  അപ്പോൾ സ്വർഗത്തിൽ ഒരു മഹാശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്‌തുവിന്‍റെ ആധിപത്യവും വന്നിരിക്കുന്നു. ദൈവമുമ്പാകെ രാവുംപകലും നമ്മുടെ സഹോദരന്മാരുടെമേൽ കുറ്റംചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. 11  അവർ കുഞ്ഞാടിന്‍റെ രക്തത്താലും തങ്ങളുടെ സാക്ഷ്യവചനത്താലും അവനെ കീഴടക്കി; തങ്ങളുടെ പ്രാണനെ* പിടിച്ചുകൊള്ളാതെ മരണംവരിക്കാൻപോലും അവർക്കു മനസ്സായിരുന്നു. 12  ആകയാൽ സ്വർഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിക്കുവിൻ! ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! പിശാച്‌ തനിക്ക് അൽപ്പകാലമേയുള്ളൂ എന്നറിഞ്ഞ് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.” 13  തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞുവെന്നു കണ്ടിട്ട് മഹാസർപ്പം, ആൺകുഞ്ഞിനെ പ്രസവിച്ച സ്‌ത്രീയെ ഉപദ്രവിച്ചുതുടങ്ങി. 14  അപ്പോൾ സ്‌ത്രീക്ക് മരുഭൂമിയിൽ തന്‍റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിന്‌ വലിയ കഴുകന്‍റെ രണ്ടുചിറകു ലഭിച്ചു. അവിടെ സർപ്പത്തിൽനിന്ന് അകലെ, അവളെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റിരക്ഷിച്ചു. 15  സ്‌ത്രീയെ ജലപ്രവാഹത്തിൽ മുക്കിക്കളയേണ്ടതിന്‌ സർപ്പം അവളുടെ പിന്നാലെ തന്‍റെ വായിൽനിന്നു നദിപോലെ വെള്ളം ചാടിച്ചു. 16  എന്നാൽ ഭൂമി സ്‌ത്രീയുടെ തുണയ്‌ക്കെത്തി; അതു വായ്‌ തുറന്ന് സർപ്പം വായിൽനിന്ന് ഒഴുക്കിയ നദിയെ വിഴുങ്ങിക്കളഞ്ഞു. 17  മഹാസർപ്പം സ്‌ത്രീയോട്‌ ക്രുദ്ധിച്ചു. ദൈവകൽപ്പനകൾ പ്രമാണിക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കാൻ നിയോഗിക്കപ്പെട്ടവരുമായി അവളുടെ സന്തതിയിൽ ശേഷിക്കുന്നവരോടു യുദ്ധംചെയ്യാൻ അതു പുറപ്പെട്ടു.

അടിക്കുറിപ്പുകള്‍

വെളി 12:11* ഗ്രീക്കിൽ, സൈക്കി