കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

വെളിപ്പാടു 10:1-11

10  അനന്തരം ശക്തനായ മറ്റൊരു ദൂതൻ മേഘം ധരിച്ചും തലയിൽ മഴവില്ല് അണിഞ്ഞും സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്‍റെ മുഖം സൂര്യനെപ്പോലെയും കാലുകൾ അഗ്നിസ്‌തംഭങ്ങൾപോലെയും ആയിരുന്നു.  അവന്‍റെ കൈയിൽ നിവർത്തിയ ചെറിയൊരു പുസ്‌തകച്ചുരുൾ ഉണ്ടായിരുന്നു. അവൻ വലങ്കാൽ കടലിലും ഇടങ്കാൽ കരയിലും ഉറപ്പിച്ചുനിന്ന്  സിംഹം അലറുന്നതുപോലെ ഉച്ചത്തിൽ ഗർജിച്ചു. അവൻ ഗർജിച്ചപ്പോൾ ഏഴ്‌ ഇടിനാദങ്ങൾ സംസാരിച്ചു.  ഏഴ്‌ ഇടിനാദങ്ങൾ സംസാരിച്ചപ്പോൾ ഞാൻ അത്‌ എഴുതുവാൻ ഒരുങ്ങി; എന്നാൽ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം എന്നോട്‌, “ആ ഏഴ്‌ ഇടിനാദങ്ങൾ പറഞ്ഞ കാര്യങ്ങൾ മുദ്രിതമായിരിക്കട്ടെ; അവ എഴുതരുത്‌” എന്നു പറഞ്ഞു.  കടലിലും കരയിലും നിൽക്കുന്നവനായി ഞാൻ കണ്ട ദൂതൻ തന്‍റെ വലങ്കൈ സ്വർഗത്തിലേക്ക് ഉയർത്തി,  എന്നേക്കും ജീവിക്കുന്നവനും ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനും ആയവനെച്ചൊല്ലി ആണയിട്ടു പറഞ്ഞത്‌: “ഇനി താമസമില്ല;  ഏഴാം കാഹളധ്വനിയുടെ കാലത്ത്‌, ഏഴാം ദൂതൻ കാഹളം ഊതാൻ തുടങ്ങവെ, ദൈവത്തിന്‍റെ പാവനരഹസ്യം അവൻ തന്‍റെ ദാസരായ പ്രവാചകന്മാരെ അറിയിച്ച സദ്വർത്തമാനത്തിനൊത്തവിധം നിവൃത്തിയാകും.”  സ്വർഗത്തിൽനിന്നു ഞാൻ കേട്ട ശബ്ദം വീണ്ടും എന്നോട്‌, “നീ ചെന്ന് കടലിലും കരയിലുമായി നിൽക്കുന്ന ദൂതന്‍റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന ആ ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.  ഞാൻ ദൂതന്‍റെ അടുക്കൽ ചെന്ന് ആ ചെറുചുരുൾ ചോദിച്ചു. അവൻ എന്നോട്‌, “നീ ഇതു വാങ്ങി ഭക്ഷിക്കുക. ഇതു നിന്‍റെ ഉദരത്തിനു കയ്‌പായിരിക്കുമെങ്കിലും വായിൽ തേൻപോലെ മധുരിക്കും” എന്നു പറഞ്ഞു. 10  ഞാൻ ആ ചെറുചുരുൾ ദൂതന്‍റെ കൈയിൽനിന്നു വാങ്ങി ഭക്ഷിച്ചു. അത്‌ എന്‍റെ വായിൽ തേൻപോലെ മധുരിച്ചെങ്കിലും ഭക്ഷിച്ചു കഴിഞ്ഞപ്പോൾ ഉദരത്തിനു കയ്‌പായി. 11  അപ്പോൾ, “നീ ഇനിയും വംശങ്ങളെയും ജനതകളെയും ഭാഷക്കാരെയും വിവിധ രാജാക്കന്മാരെയുംകുറിച്ചു പ്രവചിക്കേണ്ടതാകുന്നു” എന്നു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.

അടിക്കുറിപ്പുകള്‍