കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 16:1-27

16  കെംക്രെയ സഭയിലെ ശുശ്രൂഷകയും നമ്മുടെ സഹോദരിയുമായ ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു.  വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിൽ അവളെ കൈക്കൊണ്ട് അവൾക്ക് ആവശ്യമുള്ള ഏതു സഹായവും ചെയ്‌തുകൊടുക്കുക; എന്തെന്നാൽ അവൾ പലർക്കും, എനിക്കുതന്നെയും തുണനിന്നിരിക്കുന്നു.  ക്രിസ്‌തുയേശുവിൽ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്‌കയെയും അക്വിലായെയും എന്‍റെ സ്‌നേഹാന്വേഷണങ്ങൾ അറിയിക്കുക.  അവർ എനിക്കുവേണ്ടി* ജീവൻ പണയപ്പെടുത്തിയവരാണ്‌.* അവർക്കു ഞാൻ മാത്രമല്ല, വിജാതീയരുടെ സകല സഭകളും നന്ദിപറയുന്നു.  അവരുടെ വീട്ടിലെ സഭയെ അഭിവാദനം അറിയിക്കുക. ഏഷ്യയിൽനിന്ന് ക്രിസ്‌തുവിന്‌ ആദ്യഫലമായവനും എനിക്കു പ്രിയനുമായ എപ്പൈനത്തൊസിനെ അന്വേഷിച്ചതായി പറയുക.  നിങ്ങൾക്കുവേണ്ടി വളരെ അധ്വാനിച്ചവളായ മറിയയെയും അന്വേഷണം അറിയിക്കുക.  എന്‍റെ ബന്ധുക്കളും സഹതടവുകാരുമായ അന്ത്രൊനിക്കൊസിനെയും യൂനിയാവിനെയും സ്‌നേഹം അറിയിക്കുക. അവർ അപ്പൊസ്‌തലന്മാർക്കിടയിൽ സൽപ്പേരുള്ളവരും എന്നെക്കാൾ മുമ്പേതന്നെ ക്രിസ്‌തുശിഷ്യരായിത്തീർന്നവരുമാണ്‌.  കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനെ എന്‍റെ സ്‌നേഹാന്വേഷണങ്ങൾ അറിയിക്കുക.  ക്രിസ്‌തുവിൽ നമ്മുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിനെയും എനിക്കു പ്രിയനായ സ്‌താക്കുവിനെയും അന്വേഷിച്ചതായി പറയുക. 10  ക്രിസ്‌തുവിൽ സ്വീകാര്യനായ അപ്പെലേസിനെ സ്‌നേഹം അറിയിക്കുക. അരിസ്‌തൊബൂലൊസിന്‍റെ ഭവനക്കാരെ അഭിവാദനം അറിയിക്കുക. 11  എന്‍റെ ബന്ധുവായ ഹെരോദിയോനെ അന്വേഷിച്ചതായി പറയുക. നർക്കിസ്സൊസിന്‍റെ ഭവനത്തിൽ, കർത്താവിൽ വിശ്വസിക്കുന്നവരെ അഭിവാദനം അറിയിക്കുക. 12  കർത്താവിൽ കഠിനാധ്വാനം ചെയ്യുന്ന സ്‌ത്രീകളായ ത്രുഫൈനയെയും ത്രുഫോസയെയും സ്‌നേഹം അറിയിക്കുക. കർത്താവിൽ വളരെ അധ്വാനിച്ചവളായ നമ്മുടെ പ്രിയ പെർസിസിനെ സ്‌നേഹം അറിയിക്കുക. 13  കർത്താവിൽ തിരഞ്ഞെടുക്കപ്പെട്ടവനായ രൂഫൊസിനെയും എനിക്കുംകൂടെ അമ്മയായ അവന്‍റെ അമ്മയെയും സ്‌നേഹാന്വേഷണങ്ങൾ അറിയിക്കുക. 14  അസുംക്രിതൊസിനെയും പ്ലെഗോനെയും ഹെർമിസിനെയും പത്രോബാസിനെയും ഹെർമാസിനെയും അവരോടുകൂടെയുള്ള സഹോദരന്മാരെയും അഭിവാദനം അറിയിക്കുക. 15  ഫിലൊലൊഗൊസിനെയും യൂലിയയെയും നെരെയുസിനെയും അവന്‍റെ സഹോദരിയെയും ഒളിമ്പാസിനെയും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാരെയും അഭിവാദനം അറിയിക്കുക. 16  വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചൊല്ലുവിൻ. ക്രിസ്‌തുവിന്‍റെ സകല സഭകളും നിങ്ങളെ അഭിവാദനം അറിയിക്കുന്നു. 17  സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിരുദ്ധമായി ഭിന്നതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട്‌ അകന്നുനിൽക്കുക. 18  അത്തരക്കാർ നമ്മുടെ കർത്താവായ ക്രിസ്‌തുവിനല്ല, സ്വന്തം വയറിനത്രേ അടിമകളായിരിക്കുന്നത്‌. ചക്കരവാക്കും മുഖസ്‌തുതിയും പറഞ്ഞ് അവർ ശുദ്ധഗതിക്കാരായവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളയുന്നു. 19  നിങ്ങളുടെ അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു. അതുകൊണ്ട് നിങ്ങൾനിമിത്തം ഞാൻ അതിയായി സന്തോഷിക്കുന്നു; എന്നാൽ നിങ്ങൾ നന്മയുടെ കാര്യത്തിൽ ജ്ഞാനികളും തിന്മയുടെ കാര്യത്തിൽ അജ്ഞാനികളും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 20  സമാധാനം നൽകുന്ന ദൈവം ഉടൻതന്നെ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമാറാകട്ടെ. 21  എന്‍റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്‍റെ ബന്ധുക്കളായ ലൂക്യൊസും യാസോനും സോസിപത്രോസും നിങ്ങളെ സ്‌നേഹാന്വേഷണങ്ങൾ അറിയിക്കുന്നു. 22  ഈ ലേഖനം എഴുതിക്കൊടുക്കുന്നവനായ തെർത്തൊസ്‌ എന്ന ഞാനും കർത്താവിൽ നിങ്ങളെ അഭിവാദനം അറിയിക്കുന്നു. 23  എനിക്കും മുഴുസഭയ്‌ക്കും ആതിഥ്യമരുളുന്ന ഗായൊസും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. നഗരത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്‌തൊസും അവന്‍റെ സഹോദരനായ ക്വർത്തൊസും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. 24  *—— 25  യുഗങ്ങളായി മറഞ്ഞിരുന്നതും ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നതുമായ പാവനരഹസ്യം വിശ്വാസത്താലുള്ള അനുസരണത്തിനായി നിത്യനായ ദൈവത്തിന്‍റെ കൽപ്പനപ്രകാരം പ്രാവചനിക തിരുവെഴുത്തുകളിലൂടെ സകലജനതകളോടും അറിയിക്കപ്പെട്ടിരിക്കുന്നു. 26  ആ പാവനരഹസ്യത്തിന്‍റെ വെളിപ്പെടലിന്‌ അനുസൃതമായി ഞാൻ ഘോഷിക്കുന്ന സുവിശേഷത്തിനും യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ചേർച്ചയിൽ നിങ്ങളെ ഉറപ്പിക്കാൻ കഴിവുള്ളവനും 27  ഏകജ്ഞാനിയുമായ ദൈവത്തിന്‌ യേശുക്രിസ്‌തു മുഖാന്തരം എന്നേക്കും മഹത്ത്വം ഉണ്ടായിരിക്കട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

റോമ 16:4* ഗ്രീക്കിൽ, സൈക്കി
റോമ 16:4* കഴുത്തുവെച്ചുകൊടുത്തവരാകുന്നു
റോമ 16:24* 20-‍ാ‍ം വാക്യത്തിന്‍റെ അവസാനഭാഗത്തിനു സമാനമായ, “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കുമാറാകട്ടെ. ആമേൻ.” എന്ന ഭാഗം ഏറ്റവും പുരാതനമായ കയ്യെഴുത്തു പ്രതികളിൽ കാണുന്നില്ല.