കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

റോമർ 10:1-21

10  സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടണമെന്നുള്ളത്‌ എന്‍റെ ഹൃദയവാഞ്‌ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള എന്‍റെ യാചനയും ആകുന്നു.  അവർ ദൈവത്തെ സംബന്ധിച്ചു തീക്ഷ്ണതയുള്ളവരെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അത്‌ പരിജ്ഞാനപ്രകാരമുള്ളതല്ല.  ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിച്ചതുകൊണ്ട് അവർ ദൈവനീതിക്കു കീഴ്‌പെട്ടില്ല.  വിശ്വസിക്കുന്ന ഏവനും നീതി ലഭിക്കേണ്ടതിന്‌ ക്രിസ്‌തു ന്യായപ്രമാണത്തിന്‍റെ അവസാനമാകുന്നു.  ന്യായപ്രമാണത്തിലധിഷ്‌ഠിതമായ നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അതിനാൽ ജീവിക്കും എന്നു മോശ എഴുതിയിരിക്കുന്നുവല്ലോ.  വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു: “ക്രിസ്‌തുവിനെ ഇറക്കിക്കൊണ്ടുവരാൻ ‘ആർ സ്വർഗത്തിൽ കയറും?’ എന്നോ  ക്രിസ്‌തുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് കയറ്റിക്കൊണ്ടുവരാൻ ‘ആർ അഗാധത്തിൽ ഇറങ്ങും?’ എന്നോ നിന്‍റെ ഹൃദയത്തിൽ പറയരുത്‌.”  എന്നാൽ അത്‌ എന്തു പറയുന്നു? “വചനം നിന്‍റെ സമീപത്ത്‌, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലുംതന്നെ ഉണ്ട്.” അത്‌ ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍റെ “വചനം” ആകുന്നു.  യേശു കർത്താവ്‌ ആകുന്നു എന്നിങ്ങനെ, ‘നിന്‍റെ വായിലുള്ള വചനം’ നീ പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നീ രക്ഷിക്കപ്പെടും; 10  എന്തെന്നാൽ ഒരുവൻ ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കുകയും വായ്‌കൊണ്ടു രക്ഷയ്‌ക്കായി പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു. 11  “അവനിൽ വിശ്വാസം അർപ്പിക്കുന്ന ആരും നിരാശരാകുകയില്ല” എന്നു തിരുവെഴുത്ത്‌ പറയുന്നുവല്ലോ. 12  യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ ഉള്ള വ്യത്യാസമില്ല; എന്തെന്നാൽ എല്ലാവരുടെയും കർത്താവ്‌ ഒരുവനത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവരുടെയുംമേൽ അവൻ തന്‍റെ സമൃദ്ധി വർഷിക്കുന്നു. 13  “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. 14  എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? തങ്ങൾ കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വാസം അർപ്പിക്കും? ആരെങ്കിലും പ്രസംഗിക്കാതെ അവർ എങ്ങനെ കേൾക്കും? 15  അയയ്‌ക്കപ്പെടാതെ അവർ എങ്ങനെ പ്രസംഗിക്കും? “സുവിശേഷം ഘോഷിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 16  എന്നാൽ അവർ എല്ലാവരും സുവിശേഷം കൈക്കൊണ്ടില്ല. “യഹോവേ, ഞങ്ങളിൽനിന്നു കേട്ട കാര്യം ആർ വിശ്വസിച്ചു?” എന്ന് യെശയ്യാവ്‌ ചോദിക്കുന്നുവല്ലോ. 17  അതുകൊണ്ട് വിശ്വാസം കേൾവിയാലും കേൾവി ക്രിസ്‌തുവിനെക്കുറിച്ചുള്ള വചനത്താലും വരുന്നു. 18  എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു; കേട്ടിരിക്കുന്നു നിശ്ചയം. “അവരുടെ ശബ്ദം സർവഭൂമിയിലും അവരുടെ വാക്കുകൾ ഭൂതലത്തിന്‍റെ അറ്റത്തോളവും എത്തിയിരിക്കുന്നു” എന്നുണ്ടല്ലോ. 19  എന്നാൽ ഇസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു; ഗ്രഹിച്ചിരിക്കുന്നു നിശ്ചയം. “ജനതയല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങളിൽ അസൂയ ജനിപ്പിക്കും. ഒരു മൂഢജാതിയെക്കൊണ്ടു ഞാൻ നിങ്ങളിൽ ക്രോധം ജനിപ്പിക്കും” എന്ന് ആദ്യം മോശ പറയുന്നു. 20  “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി. എന്നെക്കുറിച്ചു ചോദിക്കാത്തവർക്കു ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി” എന്ന് യെശയ്യാവും ധൈര്യപൂർവം പറയുന്നു. 21  ഇസ്രായേലിനെക്കുറിച്ചോ, “അനുസരണംകെട്ടവരും മറുത്തുപറയുന്നവരുമായ ജനത്തിനുനേരെ ഞാൻ ദിവസം മുഴുവനും കൈനീട്ടി” എന്ന് അവൻ പറയുന്നു.

അടിക്കുറിപ്പുകള്‍