കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 3:1-17

3  ആ കാലത്ത്‌ യോഹന്നാൻ സ്‌നാപകൻ യെഹൂദ്യ മരുഭൂമിയിൽ വന്ന്,  “സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പ്രസംഗിച്ചു.  “ശ്രദ്ധിക്കുവിൻ! മരുഭൂമിയിൽ* വിളിച്ചുപറയുന്നവന്‍റെ ശബ്ദം: ‘യഹോവയ്‌ക്കു വഴി ഒരുക്കുവിൻ; അവന്‍റെ പാതകൾ നിരപ്പാക്കുവിൻ’ ” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തത്‌ ഇവനെക്കുറിച്ചത്രേ.  ഈ യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രവും തുകലുകൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു അവന്‍റെ ഭക്ഷണം.  യെരുശലേമിലും യെഹൂദ്യയിലെല്ലായിടത്തും ഉള്ളവരും യോർദാനു ചുറ്റുമുള്ള സകല ദേശക്കാരും അവന്‍റെ അടുക്കൽ ചെന്നു.  ജനങ്ങൾ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് യോർദാൻനദിയിൽ അവനാൽ സ്‌നാനമേറ്റു.*  താൻ സ്‌നാനം കഴിപ്പിക്കുന്നിടത്തേക്ക് നിരവധി പരീശന്മാരും സദൂക്യരും വരുന്നതു കണ്ട് അവൻ അവരോടു പറഞ്ഞത്‌: “അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്ക് ഉപദേശിച്ചുതന്നതാർ?  മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ.  ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട്’ എന്ന് ഉള്ളംകൊണ്ടു പറയാൻ തുനിയേണ്ട; ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 10  വൃക്ഷങ്ങളുടെ കടയ്‌ക്കൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിലിട്ടുകളയും. 11  നിങ്ങളുടെ മാനസാന്തരംനിമിത്തം ഞാൻ നിങ്ങളെ വെള്ളത്താൽ സ്‌നാനം കഴിപ്പിക്കുന്നു. എന്നാൽ എന്‍റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തനാകുന്നു. അവന്‍റെ ചെരിപ്പഴിക്കാൻപോലും ഞാൻ യോഗ്യനല്ല. അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്‌നാനം കഴിപ്പിക്കും. 12  വീശുമുറം അവന്‍റെ കൈയിലുണ്ട്. അവൻ മെതിക്കളം വെടിപ്പാക്കും; ഗോതമ്പ് കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.” 13  അനന്തരം യേശു യോഹന്നാനാൽ സ്‌നാനമേൽക്കേണ്ടതിന്‌ ഗലീലയിൽനിന്നു യോർദാനിൽ അവന്‍റെ അടുക്കൽ വന്നു. 14  എന്നാൽ യോഹന്നാനോ, “ഞാൻ നിന്നാൽ സ്‌നാനമേൽക്കേണ്ടത്‌ ആവശ്യം എന്നിരിക്കെ, നീ എന്‍റെ അടുക്കൽ വരുന്നുവോ?” എന്നു ചോദിച്ചുകൊണ്ട് അവനെ വിലക്കി. 15  യേശു അവനോട്‌, “ഇപ്പോൾ ഇതു നടക്കട്ടെ; ഇങ്ങനെ നീതിയായതെല്ലാം നിവർത്തിക്കുന്നത്‌ നമുക്ക് ഉചിതം” എന്നു പറഞ്ഞു. യോഹന്നാൻ പിന്നെ അവനെ വിലക്കിയില്ല. 16  സ്‌നാനമേറ്റിട്ട് യേശു വെള്ളത്തിൽനിന്നു പൊങ്ങിവന്ന ഉടനെ ആകാശങ്ങൾ തുറന്നു. ദൈവാത്മാവ്‌ പ്രാവുപോലെ അവന്‍റെമേൽ ഇറങ്ങിവരുന്നത്‌ അവൻ കണ്ടു. 17  “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവുമുണ്ടായി.

അടിക്കുറിപ്പുകള്‍

മത്താ 3:3* ഈ പദം ജനവാസം തീരെക്കുറഞ്ഞ, തരിശായ പ്രദേശങ്ങളെയും കുറിക്കുന്നു.
മത്താ 3:6* ജലനിമജ്ജനത്തെ അർഥമാക്കുന്നു.