കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

കൊലൊസ്സ്യർ 3:1-25

3  നിങ്ങൾ ക്രിസ്‌തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ഉന്നതങ്ങളിലുള്ളത്‌ അന്വേഷിക്കുവിൻ; അവിടെയല്ലോ ക്രിസ്‌തു ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുന്നത്‌.  ഭൂമിയിലുള്ളവയിലല്ല, ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ;  എന്തെന്നാൽ നിങ്ങൾ മരിച്ച് നിങ്ങളുടെ ജീവൻ ക്രിസ്‌തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.  നമ്മുടെ ജീവനാകുന്ന ക്രിസ്‌തുവിന്‍റെ പ്രത്യക്ഷതയിൽ നിങ്ങളും അവനോടുകൂടെ തേജസ്സിൽ പ്രത്യക്ഷരാകും.  ആകയാൽ പരസംഗം, അശുദ്ധി, ഭോഗതൃഷ്‌ണ, ദുരാസക്തി, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാവയവങ്ങളെ നിഗ്രഹിക്കുവിൻ.  ഈ കാര്യങ്ങൾനിമിത്തം ദൈവക്രോധം വരാനിരിക്കുന്നു.  അവയിൽ വ്യാപരിച്ചിരുന്ന കാലത്ത്‌ നിങ്ങളും അവയ്‌ക്ക് അനുസൃതമായി നടന്നിരുന്നു.  എന്നാൽ ഇപ്പോൾ ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവയൊക്കെയും പാടേ ഉപേക്ഷിക്കുക. ഒരു അശ്ലീലഭാഷണവും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്‌.  അന്യോന്യം വ്യാജം പറയരുത്‌. പഴയ വ്യക്തിത്വം അതിന്‍റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് 10  പുതിയ വ്യക്തിത്വം ധരിച്ചുകൊള്ളുവിൻ; ഈ വ്യക്തിത്വമോ, അതിനെ സൃഷ്ടിച്ചവന്‍റെ പ്രതിരൂപത്തിനൊത്തവണ്ണം പരിജ്ഞാനത്താൽ പുതുക്കപ്പെടുന്നതത്രേ. 11  ഇതിൽ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ ഇല്ല; പരിച്ഛേദിതനെന്നോ അഗ്രചർമിയെന്നോ ഇല്ല; അന്യഭാഷക്കാരൻ, സിഥിയൻ,* ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്‌തു സകലത്തിലും സകലവും ആയിരിക്കുന്നു. 12  അതുകൊണ്ട് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധരും പ്രിയരുമായ നിങ്ങൾ മനസ്സലിവ്‌, ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുവിൻ. 13  ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ. യഹോവ നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുവിൻ. 14  എല്ലാറ്റിലും ഉപരിയായി ഐക്യത്തിന്‍റെ സമ്പൂർണബന്ധമായ സ്‌നേഹം ധരിക്കുവിൻ. 15  ക്രിസ്‌തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ. അതിലേക്കല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടത്‌. നിങ്ങൾ നന്ദിയുള്ളവരെന്നു കാണിക്കുകയും ചെയ്യുവിൻ. 16  ക്രിസ്‌തുവിന്‍റെ വചനം സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ സമൃദ്ധമായി കുടികൊള്ളട്ടെ. സങ്കീർത്തനങ്ങളാലും സ്‌തുതികളാലും ഹൃദ്യമായ ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ഹൃദയങ്ങളിൽ യഹോവയ്‌ക്കു പാടുകയും ചെയ്യുവിൻ. 17  നിങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതൊക്കെയും കർത്താവായ യേശുവിന്‍റെ നാമത്തിലായിരിക്കട്ടെ; അവൻ മുഖാന്തരം പിതാവായ ദൈവത്തിനു കൃതജ്ഞതയർപ്പിക്കുകയും ചെയ്യുവിൻ. 18  ഭാര്യമാരേ, കർത്താവിൽ ഉചിതമാംവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുവിൻ. 19  ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവിൻ; അവരോടു കയ്‌പായിരിക്കുകയും അരുത്‌. 20  മക്കളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ അമ്മയപ്പന്മാരെ അനുസരിക്കുവിൻ; ഇത്‌ കർത്താവിനു പ്രസാദകരമല്ലോ. 21  പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും. 22  ദാസന്മാരേ, ജഡപ്രകാരം നിങ്ങൾക്കു യജമാനന്മാർ ആയിരിക്കുന്നവരെ സകലത്തിലും അനുസരിക്കുവിൻ; മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല, യഹോവയെ ഭയപ്പെട്ടുകൊണ്ട് ആത്മാർഥഹൃദയത്തോടെതന്നെ അനുസരിക്കുവിൻ. 23  നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്‌ക്ക് എന്നപോലെ മുഴുദേഹിയോടെ* ചെയ്യുവിൻ. 24  അവകാശമെന്ന പ്രതിഫലം യഹോവയിൽനിന്നാണു ലഭിക്കുന്നതെന്ന് നിങ്ങൾ അറിയുന്നുവല്ലോ. ക്രിസ്‌തുവാകുന്ന യജമാനനുവേണ്ടി അടിമവേല ചെയ്യുവിൻ. 25  തെറ്റു ചെയ്യുന്നവനു തക്കശിക്ഷ ലഭിക്കും; ദൈവം മുഖം നോക്കുന്നില്ല.

അടിക്കുറിപ്പുകള്‍

കൊലോ 3:11* സിഥിയൻ എന്നത്‌ തീർത്തും അപരിഷ്‌കൃതരായവരെ കുറിക്കാനും ഉപയോഗിച്ചിരുന്നു.
കൊലോ 3:23* ഗ്രീക്കിൽ, സൈക്കി