കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 8:1-13

8  ഇതുവരെ പറഞ്ഞതിന്‍റെ സാരം ഇതാണ്‌: സ്വർഗത്തിൽ മഹിമാസനത്തിന്‍റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്‌.  അവൻ അതിവിശുദ്ധസ്ഥലത്തും മനുഷ്യനല്ല, യഹോവതന്നെ നിർമിച്ചിരിക്കുന്ന സത്യകൂടാരത്തിലും ജനത്തിനായി ശുശ്രൂഷ ചെയ്യുന്നവനാകുന്നു.  ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്‌ കാഴ്‌ചകളും യാഗങ്ങളും അർപ്പിക്കാനാണല്ലോ. അങ്ങനെതന്നെ, ഈ മഹാപുരോഹിതനും, അർപ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കണമായിരുന്നു.  അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരു പുരോഹിതൻ ആകുമായിരുന്നില്ല; ന്യായപ്രമാണപ്രകാരം കാഴ്‌ചകൾ അർപ്പിക്കുന്ന വേറെ പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ.  എന്നാൽ അവർ അനുഷ്‌ഠിക്കുന്ന വിശുദ്ധസേവനം സ്വർഗീയമായവയുടെ പ്രതിരൂപവും നിഴലുമത്രേ. മോശ കൂടാരം പണിയാൻ ആരംഭിച്ചപ്പോൾ, “പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയിൽത്തന്നെ എല്ലാം നിർമിക്കുക” എന്നല്ലോ അവനു ദൈവത്തിൽനിന്നു കൽപ്പന ലഭിച്ചത്‌.  ഇപ്പോൾ യേശുവിനാകട്ടെ, അതിനെക്കാൾ ഉത്‌കൃഷ്ടമായ ഒരു ശുശ്രൂഷാനിയോഗം ലഭിച്ചിരിക്കുന്നു. അങ്ങനെ, അവൻ വിശേഷതയേറിയ വാഗ്‌ദാനങ്ങളിൽ നിയമാനുസാരമായി ഉറപ്പിക്കപ്പെട്ടിട്ടുള്ള, ശ്രേഷ്‌ഠതരമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനുമാകുന്നു.  ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരുമായിരുന്നില്ല.  എന്നാൽ ജനത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അവൻ ഇപ്രകാരം അരുളിച്ചെയ്‌തുവല്ലോ: “ ‘ഇതാ, ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു’ എന്ന് യഹോവയുടെ അരുളപ്പാട്‌;  ‘ഇത്‌ ഈജിപ്‌റ്റുദേശത്തുനിന്ന് ഞാൻ അവരുടെ പിതാക്കന്മാരെ കൈപിടിച്ചു കൊണ്ടുവന്ന നാളിൽ അവരോടു ചെയ്‌ത ഉടമ്പടിപോലെ അല്ല; എന്തെന്നാൽ അവർ എന്‍റെ ഉടമ്പടിയിൽ നിലനിൽക്കാഞ്ഞതുകൊണ്ട് ഞാൻ അവരെ തള്ളിക്കളഞ്ഞു’ എന്ന് യഹോവയുടെ അരുളപ്പാട്‌.” 10  “ ‘ആ കാലത്തിനുശേഷം ഇസ്രായേൽഗൃഹത്തോടു ഞാൻ ചെയ്യാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു’ എന്ന് യഹോവയുടെ അരുളപ്പാട്‌. ‘ഞാൻ എന്‍റെ നിയമങ്ങൾ അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ അവ എഴുതും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിത്തീരും. 11  “ ‘ഇനി, അവരിൽ ആർക്കും തന്‍റെ സഹപൗരനെയോ സഹോദരനെയോ, “യഹോവയെ അറിയുക” എന്ന് ഉപദേശിക്കേണ്ടിവരില്ല; എന്തെന്നാൽ അവരിൽ ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും എന്നെ അറിഞ്ഞിട്ടുള്ളവരായിരിക്കും. 12  അവരുടെ അകൃത്യങ്ങൾ ഞാൻ പൊറുക്കും. അവരുടെ പാപങ്ങൾ ഞാൻ ഇനി ഓർക്കുകയുമില്ല.’ ” 13  ഇത്‌ “ഒരു പുതിയ ഉടമ്പടി” ആകുന്നു എന്നു പറയുന്നതിനാൽ മുമ്പത്തേതിനെ അവൻ കാലഹരണപ്പെട്ടതായി കണക്കാക്കി എന്നു വരുന്നു; ഇങ്ങനെ, കാലഹരണപ്പെട്ടതും പഴകിക്കൊണ്ടിരിക്കുന്നതും വേഗം നീങ്ങിപ്പോകും.

അടിക്കുറിപ്പുകള്‍