കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എബ്രായർ 2:1-18

2  അതുകൊണ്ട് നാം ഒരിക്കലും ഒഴുകിപ്പോകാതിരിക്കേണ്ടതിന്‌ കേട്ടകാര്യങ്ങൾക്ക് അധികം ശ്രദ്ധനൽകേണ്ടത്‌ ആവശ്യമാകുന്നു.  ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്‌ത വചനം സ്ഥിരമായിരിക്കുകയും ഓരോ ലംഘനത്തിനും അനുസരണക്കേടിനും തക്കശിക്ഷ നൽകപ്പെടുകയും ചെയ്‌തുവെങ്കിൽ  ഇത്ര മഹത്തായ രക്ഷ ഗണ്യമാക്കാതിരുന്നാൽ നാം എങ്ങനെ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടും? ആ രക്ഷ നമ്മുടെ കർത്താവുതന്നെ ആദ്യമായി പ്രസ്‌താവിച്ചതും അവനെ ശ്രവിച്ചവർ നമുക്കു സ്ഥിരീകരിച്ചുതന്നതും  അടയാളങ്ങളാലും അത്ഭുതങ്ങളാലും പലവിധ വീര്യപ്രവൃത്തികളാലും തിരുഹിതപ്രകാരം നൽകിയ പരിശുദ്ധാത്മവരങ്ങളാലും ദൈവംതന്നെ സാക്ഷ്യം നൽകിയതും ആകുന്നുവല്ലോ.  നാം ഉദ്‌ഘോഷിക്കുന്ന ഭാവിലോകത്തെ, ദൂതന്മാർക്കല്ല അവൻ കീഴാക്കിക്കൊടുത്തിരിക്കുന്നത്‌.  ഇതേക്കുറിച്ച് ഒരുവൻ ഒരിടത്ത്‌ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “മനുഷ്യനെ നീ ഓർക്കേണ്ടതിന്‌ അവൻ എന്ത്? മനുഷ്യപുത്രനുവേണ്ടി കരുതേണ്ടതിന്‌ അവൻ എന്തുള്ളൂ?  നീ അവനെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്‌ത്തി, മഹത്ത്വവും മാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. നിന്‍റെ കരവേലകൾക്ക് നീ അവനെ അധിപതിയാക്കി.  സകലവും നീ അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു.” ദൈവം അവനു സകലവും കീഴാക്കിക്കൊടുത്തതിനാൽ അവന്‌ അധീനപ്പെടുത്താത്തതായി ഒന്നും അവശേഷിക്കുന്നില്ലല്ലോ. ഇപ്പോൾ പക്ഷേ, സകലവും അവന്‌ അധീനമായിരിക്കുന്നതായി നാം കാണുന്നില്ല;  എന്നാൽ ദൂതന്മാരെക്കാൾ അൽപ്പം താഴ്‌ത്തപ്പെട്ടവനായ യേശുവിനെ, അവൻ നമുക്കുവേണ്ടി മരണത്തിനു വിധേയനായതിനാൽ മഹത്ത്വവും മാനവുംകൊണ്ട് കിരീടമണിഞ്ഞവനായി നാം കാണുന്നു; അതെ, ദൈവകൃപയാൽ* സകലർക്കുംവേണ്ടി അവൻ മരണം വരിച്ചുവല്ലോ. 10  സകലത്തെയും തന്‍റെ മഹത്ത്വത്തിനായി നിർമിച്ചവനും സകലത്തിനും കാരണഭൂതനുമായവന്‌ താൻ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തമെന്നു തോന്നി. 11  വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും ഒരുവനല്ലോ പിതാവ്‌. അതുകൊണ്ട് അവരെ, ‘സഹോദരന്മാർ’ എന്നു വിളിക്കാൻ ലജ്ജിക്കാതെ, 12  “ഞാൻ എന്‍റെ സഹോദരന്മാരോട്‌ നിന്‍റെ നാമം ഘോഷിക്കും; സഭാമധ്യേ ഞാൻ നിന്നെ പാടിസ്‌തുതിക്കും” എന്നും 13  “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും” എന്നും അവൻ പറയുന്നു. 14  അങ്ങനെ, ‘മക്കൾ’ മാംസരക്തങ്ങളോടുകൂടിയവർ ആകയാൽ അവനും മാംസരക്തങ്ങളുള്ളവനായി; മരണം വരുത്താൻ കഴിവുള്ളവനായ പിശാചിനെ തന്‍റെ മരണത്താൽ ഒടുക്കിക്കളയേണ്ടതിനും 15  ആയുഷ്‌കാലം മുഴുവനും മരണഭീതിയോടെ അടിമത്തത്തിൽ കഴിയുന്നവരെ വിടുവിക്കേണ്ടതിനുംതന്നെ. 16  അവൻ തുണയ്‌ക്കുന്നത്‌ ദൂതന്മാരെയല്ല, അബ്രാഹാമിന്‍റെ സന്തതിയെയത്രേ. 17  അതുകൊണ്ട് അവൻ എല്ലാവിധത്തിലും തന്‍റെ ‘സഹോദരന്മാരെപ്പോലെ’ ആകേണ്ടത്‌ ആവശ്യമായിരുന്നു; ദൈവശുശ്രൂഷയിൽ കരുണയും വിശ്വസ്‌തതയുമുള്ള മഹാപുരോഹിതനായി ജനത്തിന്‍റെ പാപങ്ങൾക്കുവേണ്ടി അനുരഞ്‌ജനയാഗം* അർപ്പിക്കേണ്ടതിനുതന്നെ. 18  അവൻതന്നെ പരീക്ഷിതനായി കഷ്ടം സഹിച്ചതിനാൽ, പരീക്ഷിക്കപ്പെടുന്നവരുടെ തുണയ്‌ക്കെത്താൻ അവനു കഴിയും.

അടിക്കുറിപ്പുകള്‍

എബ്രാ 2:9യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
എബ്രാ 2:17* അല്ലെങ്കിൽ, ദൈവപ്രീതിക്കായുള്ള പ്രായശ്ചിത്തയാഗം