കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

എഫെസ്യർ 2:1-22

2  അപരാധങ്ങളും പാപങ്ങളുംനിമിത്തം മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ജീവിപ്പിച്ചു.  നിങ്ങൾ അന്ന് ഈ ലോകത്തിന്‍റെ* ഗതി പിന്തുടരുന്നവരായിരുന്നു; അനുസരണക്കേടിന്‍റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും വായുവിന്‍റെ അധികാരത്തിനും അധിപതിയായവനെ നിങ്ങൾ അനുസരിച്ചുപോന്നു.  അവർക്കിടയിൽ നാമെല്ലാം ഒരിക്കൽ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്തി ജഡമോഹങ്ങൾ അനുസരിച്ചു നടന്നു; അങ്ങനെ, മറ്റുള്ളവരെപ്പോലെ നാമും പ്രകൃത്യാ ക്രോധത്തിന്‍റെ മക്കളായിരുന്നു.  എന്നാൽ കരുണാസമ്പന്നനായ ദൈവം നമ്മോടുള്ള അതിരറ്റ സ്‌നേഹംനിമിത്തം  നാം അപരാധങ്ങളാൽ മരിച്ചവരായിരിക്കെത്തന്നെ നമ്മെ ജീവിപ്പിച്ച് ക്രിസ്‌തുവിനോടു ചേരുമാറാക്കി; കൃപനിമിത്തമത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌.  ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ച നമ്മെ ദൈവം ഉയർത്തി ക്രിസ്‌തുവിനോടുകൂടെ സ്വർഗത്തിൽ ഇരുത്തി;  അവൻ തന്‍റെ കാരുണ്യത്താൽ, ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ചവരായ നമ്മോടു കാണിച്ച അളവറ്റ കൃപ വരാനിരിക്കുന്ന കാലങ്ങളിലും* വെളിപ്പെടേണ്ടതിനുതന്നെ.  ഈ കൃപയാലത്രേ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതു നിങ്ങൾ നേടിയെടുത്തതല്ല; ദൈവത്തിന്‍റെ ദാനമാണ്‌.  ആർക്കും ആത്മപ്രശംസ നടത്താൻ വകയില്ലാതിരിക്കേണ്ടതിന്‌ അതു പ്രവൃത്തികളാൽ ലഭിക്കുന്നതല്ല. 10  നാം ദൈവത്തിന്‍റെ കരവേലയാണ്‌; താൻ മുന്നൊരുക്കിയ സത്‌പ്രവൃത്തികളിൽ നാം വ്യാപരിക്കേണ്ടതിന്‌ ദൈവം നമ്മെ ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ചവരായി സൃഷ്ടിച്ചു. 11  ജന്മംകൊണ്ട്* മുമ്പു നിങ്ങൾ വിജാതീയരായിരുന്നുവെന്ന് ഓർത്തുകൊള്ളുവിൻ; മാനുഷകരങ്ങളാൽ ജഡത്തിൽ “പരിച്ഛേദന” ഏറ്റവർ നിങ്ങളെ “അഗ്രചർമികൾ” എന്നു വിളിച്ചിരുന്നു. 12  അക്കാലത്തു നിങ്ങൾ ക്രിസ്‌തുവിനെ അറിയാത്തവരും ഇസ്രായേൽജനതയുമായി സംബന്ധമില്ലാത്തവരും അന്യരായതിനാൽ വാഗ്‌ദത്ത ഉടമ്പടികളിൽ പങ്കില്ലാത്തവരുമായിരുന്നു; പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങൾ ലോകത്തിൽ ജീവിച്ചു. 13  എന്നാൽ ഒരിക്കൽ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ചവരും അവന്‍റെ രക്തത്താൽ സമീപസ്ഥരും ആയിരിക്കുന്നു. 14  അവൻ വേർതിരിവിന്‍റെ നടുച്ചുവർ ഇടിച്ചുകളഞ്ഞ് ഇരുകൂട്ടരെയും ഒന്നിപ്പിച്ചുകൊണ്ട് സമാധാനം വരുത്തി. 15  ശത്രുതയ്‌ക്ക് ഇടയാക്കിയിരുന്ന ചട്ടങ്ങളുടെയും കൽപ്പനകളുടെയും ന്യായപ്രമാണത്തെ തന്‍റെ ജഡത്താൽ അവൻ നീക്കംചെയ്‌തു; ഇരുകൂട്ടരെയും തന്നിൽ ഒന്നാക്കി ഒരു പുതുമനുഷ്യനെ സൃഷ്ടിക്കേണ്ടതിനും സമാധാനം വരുത്തേണ്ടതിനും 16  താൻ മുഖാന്തരം ശത്രുത അവസാനിപ്പിച്ചിരിക്കെ, ദണ്ഡനസ്‌തംഭംവഴി ഇരുകൂട്ടരെയും ഏകശരീരമായി ദൈവത്തോട്‌ അനുരഞ്‌ജിപ്പിക്കേണ്ടതിനുംതന്നെ. 17  അവൻ വന്ന് ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനത്തിന്‍റെ സുവിശേഷം അറിയിച്ചു; 18  അങ്ങനെ, അവനിലൂടെ നമുക്ക് ഇരുകൂട്ടർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനമുണ്ട്. 19  ആകയാൽ നിങ്ങൾ ഇനി അന്യരോ പരദേശികളോ അല്ല; വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമാണ്‌. 20  അപ്പൊസ്‌തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തപ്പെട്ടവരാണു നിങ്ങൾ; ഈ അടിസ്ഥാനത്തിന്‍റെ മൂലക്കല്ലാകട്ടെ, ക്രിസ്‌തുയേശുവും. 21  അവനിൽ നിർമിതി ഒന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; അതു യഹോവയ്‌ക്ക് ഒരു വിശുദ്ധ ആലയമായി വളരുന്നു. 22  ദൈവം തന്‍റെ ആത്മാവിനാൽ നിങ്ങളിൽ വസിക്കേണ്ടതിന്‌ അവന്‍റെ വാസസ്ഥാനമായി നിങ്ങളും ക്രിസ്‌തുവിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.

അടിക്കുറിപ്പുകള്‍

എഫെ 2:2* അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയുടെ
എഫെ 2:7* അല്ലെങ്കിൽ, വ്യവസ്ഥാപിതക്രമങ്ങളിലും
എഫെ 2:11* അക്ഷരാർഥം, ജഡസംബന്ധമായി