2 ശമുവേൽ 2:1-32

2  അതിനു ശേഷം ദാവീദ്‌ യഹോ​വയോട്‌, “യഹൂദ​യി​ലെ ഏതെങ്കി​ലും നഗരത്തി​ലേക്കു ഞാൻ പോക​ണോ” എന്നു ചോദി​ച്ചു.+ അപ്പോൾ യഹോവ, “പോകൂ” എന്നു പറഞ്ഞു. “ഞാൻ എവി​ടേ​ക്കാ​ണു പോ​കേ​ണ്ടത്‌” എന്നു ദാവീദ്‌ ചോദി​ച്ചപ്പോൾ, “ഹെ​ബ്രോ​നിലേക്ക്‌”+ എന്നു മറുപടി കിട്ടി.  അങ്ങനെ, ദാവീദ്‌ ഭാര്യ​മാ​രായ ജസ്രീൽക്കാ​രി അഹീനോവമിനെയും+ കർമേൽക്കാ​ര​നായ നാബാ​ലി​ന്റെ വിധവ അബീഗയിലിനെയും+ കൂട്ടി അങ്ങോട്ടു പോയി.  കൂടാതെ, തന്റെകൂടെ​യുള്ള ആളുകളെയും+ അവരുടെ വീട്ടി​ലു​ള്ള​വരെ​യും ദാവീദ്‌ കൊണ്ടുപോ​യി. അവർ ഹെ​ബ്രോ​നു ചുറ്റു​മുള്ള നഗരങ്ങ​ളിൽ താമസ​മു​റ​പ്പി​ച്ചു.  പിന്നീട്‌ യഹൂദാ​പു​രു​ഷ​ന്മാർ വന്ന്‌ ദാവീ​ദി​നെ യഹൂദാഗൃഹത്തിന്റെ+ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു. അവർ ദാവീ​ദിനോട്‌, “യാബേശ്‌-ഗിലെ​യാ​ദി​ലു​ള്ള​വ​രാണ്‌ ശൗലിനെ അടക്കം ചെയ്‌തത്‌” എന്നു പറഞ്ഞു.  അതുകൊണ്ട്‌, ദാവീദ്‌ യാബേശ്‌-ഗിലെ​യാ​ദു​കാ​രു​ടെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളു​ടെ യജമാ​ന​നായ ശൗലിനെ അടക്കം ചെയ്‌ത്‌+ അദ്ദേഹ​ത്തോ​ട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ച​തുകൊണ്ട്‌ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കട്ടെ.  യഹോവ നിങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കട്ടെ. നിങ്ങൾ ഇങ്ങനെ ചെയ്‌ത​തുകൊണ്ട്‌ ഞാനും നിങ്ങ​ളോ​ടു ദയ കാണി​ക്കും.+  ശക്തരും ധീരരും ആയിരി​ക്കൂ. നിങ്ങളു​ടെ യജമാ​ന​നായ ശൗലിന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ യഹൂദാ​ഗൃ​ഹം എന്നെ അവരുടെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നു.”  പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാ​ധി​പ​നും ആയ അബ്‌നേർ+ ശൗലിന്റെ മകനായ ഈശ്‌-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടു​വന്ന്‌  അയാളെ അശ്‌ഹൂ​ര്യ​രുടെ​യും ഗിലെ​യാദ്‌,+ ജസ്രീൽ,+ എഫ്രയീം,+ ബന്യാ​മീൻ എന്നിങ്ങനെ മുഴുവൻ ഇസ്രായേ​ലിന്റെ​യും രാജാ​വാ​ക്കി​യി​രു​ന്നു. 10  ശൗലിന്റെ മകനായ ഈശ്‌-ബോ​ശെത്ത്‌ ഇസ്രായേ​ലി​ന്റെ രാജാ​വാ​യപ്പോൾ അയാൾക്ക്‌ 40 വയസ്സാ​യി​രു​ന്നു. അയാൾ രണ്ടു വർഷം ഭരിച്ചു. പക്ഷേ യഹൂദാ​ഗൃ​ഹം ദാവീ​ദി​നെ പിന്തു​ണച്ചു.+ 11  ദാവീദ്‌ യഹൂദാ​ഗൃ​ഹ​ത്തി​ന്റെ രാജാ​വാ​യി ഹെ​ബ്രോ​നിൽ ഏഴു വർഷവും ആറു മാസവും ഭരിച്ചു.+ 12  പിന്നീട്‌, നേരിന്റെ മകനായ അബ്‌നേ​രും ശൗലിന്റെ മകനായ ഈശ്‌-ബോ​ശെ​ത്തി​ന്റെ ദാസന്മാ​രും മഹനയീമിൽനിന്ന്‌+ ഗിബെയോനിലേക്കു+ പോയി. 13  സെരൂയയുടെ+ മകനായ യോവാബും+ ദാവീ​ദി​ന്റെ ദാസന്മാ​രും അവരുടെ നേരെ ചെന്നു. ഗിബെയോ​നി​ലെ കുളത്തി​ന്‌ അരി​കെവെച്ച്‌ അവർ കണ്ടുമു​ട്ടി. ഒരു കൂട്ടർ കുളത്തി​ന്റെ ഇക്കരെ​യും മറ്റവർ അക്കരെ​യും ഇരുന്നു. 14  ഒടുവിൽ, അബ്‌നേർ യോവാ​ബിനോട്‌, “യുവാക്കൾ എഴു​ന്നേറ്റ്‌ നമ്മുടെ മുന്നിൽവെച്ച്‌ ഏറ്റുമു​ട്ടട്ടെ”* എന്നു പറഞ്ഞ​പ്പോൾ യോവാ​ബ്‌, “ശരി, അങ്ങനെ​യാ​കട്ടെ” എന്നു പറഞ്ഞു. 15  അങ്ങനെ, അവർ എഴു​ന്നേറ്റ്‌ നിശ്ചയിച്ച എണ്ണമനു​സ​രിച്ച്‌ മുന്നോ​ട്ടു വന്നു. ബന്യാ​മീ​ന്യ​രുടെ​യും ശൗലിന്റെ മകനായ ഈശ്‌-ബോ​ശെ​ത്തിന്റെ​യും പക്ഷത്തു​നിന്ന്‌ 12 പേരും ദാവീ​ദി​ന്റെ ദാസന്മാ​രു​ടെ പക്ഷത്തു​നിന്ന്‌ 12 പേരും ആണ്‌ വന്നത്‌. 16  അവർ പരസ്‌പരം എതിരാ​ളി​യു​ടെ മുടിക്കു പിടിച്ച്‌ ശരീര​ത്തി​ന്റെ പാർശ്വ​ത്തിൽ വാൾ കുത്തി​ക്ക​യറ്റി. അങ്ങനെ, അവരെ​ല്ലാം ഒന്നിച്ച്‌ വീണു. ഗിബെയോ​നി​ലെ ആ സ്ഥലത്തിന്‌ അങ്ങനെ ഹെൽക്കത്ത്‌-ഹസ്സൂരീം എന്നു പേര്‌ വന്നു. 17  അന്നത്തെ ആ ഏറ്റുമു​ട്ടൽ വളരെ രൂക്ഷമാ​യി. അബ്‌നേ​രും ഇസ്രാ​യേൽ പുരു​ഷ​ന്മാ​രും ഒടുവിൽ ദാവീ​ദി​ന്റെ ദാസന്മാ​രു​ടെ മുന്നിൽ പരാജി​ത​രാ​യി. 18  സെരൂയയുടെ മൂന്നു പുത്രന്മാരായ+ യോവാബും+ അബീശായിയും+ അസാഹേലും+ അപ്പോൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അസാ​ഹേ​ലോ മാനിനെപ്പോ​ലെ വേഗമു​ള്ള​വ​നാ​യി​രു​ന്നു. 19  അസാഹേൽ ഇടംവലം തിരി​യാ​തെ അബ്‌നേ​രിനെ​ത്തന്നെ പിന്തു​ടർന്നു, 20  തിരിഞ്ഞുനോക്കിയ അബ്‌നേർ അസാ​ഹേ​ലിനോട്‌, “ആരാ, അസാ​ഹേ​ലോ” എന്നു ചോദി​ച്ച​തിന്‌ “അതെ, ഞാൻതന്നെ” എന്ന്‌ അസാഹേൽ പറഞ്ഞു. 21  അപ്പോൾ, അബ്‌നേർ അസാ​ഹേ​ലിനോ​ടു പറഞ്ഞു: “ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരിഞ്ഞ്‌ യുവാ​ക്ക​ളിൽ ഒരാളെ പിടി​കൂ​ടി അവന്റെ പക്കലു​ള്ളതെ​ല്ലാം നീ എടുത്തുകൊ​ള്ളൂ.” പക്ഷേ, പിന്തി​രി​യാൻ അസാ​ഹേ​ലി​നു ഭാവമി​ല്ലാ​യി​രു​ന്നു. 22  അതുകൊണ്ട്‌ അബ്‌നേർ അസാ​ഹേ​ലിനോ​ടു വീണ്ടും പറഞ്ഞു: “എന്നെ പിന്തു​ട​രു​ന്നതു നിറുത്തൂ. എന്നെ​ക്കൊണ്ട്‌ എന്തിന്‌ ഒരു കൊല ചെയ്യി​ക്കണം? നിന്നെ കൊന്നി​ട്ട്‌ ഞാൻ എങ്ങനെ നിന്റെ സഹോ​ദ​ര​നായ യോവാ​ബി​ന്റെ മുഖത്ത്‌ നോക്കും?” 23  പക്ഷേ, പിന്തി​രി​യാൻ അസാഹേൽ കൂട്ടാ​ക്കി​യില്ല. അതു​കൊണ്ട്‌, അബ്‌നേർ കുന്തത്തി​ന്റെ പിൻഭാ​ഗംകൊണ്ട്‌ അസാ​ഹേ​ലി​ന്റെ വയറ്റത്ത്‌ കുത്തി.+ കുന്തം മറുവ​ശ​ത്തു​കൂ​ടി പുറത്തു​വന്നു. അസാഹേൽ അവിടെ വീണ്‌ തത്‌ക്ഷണം മരിച്ചു. അസാഹേൽ മരിച്ചു​കി​ട​ന്നി​ടത്ത്‌ എത്തുന്ന​വരെ​ല്ലാം സ്‌തബ്ധ​രാ​യി നിന്നുപോ​യി. 24  പിന്നെ, യോവാ​ബും അബീശാ​യി​യും അബ്‌നേ​രി​നെ പിന്തു​ടർന്ന്‌ ചെന്നു. സൂര്യൻ അസ്‌ത​മി​ക്കാ​റാ​യപ്പോൾ അവർ ഗിബെ​യോൻ വിജനഭൂമിയിലേക്കുള്ള* വഴിയിൽ ഗീയയ്‌ക്ക്‌ അഭിമു​ഖ​മാ​യുള്ള എമ്മയിലെ കുന്നിൽ എത്തി​ച്ചേർന്നു. 25  അവിടെ ബന്യാ​മീ​ന്യർ അബ്‌നേ​രി​ന്റെ ചുറ്റും ഒന്നിച്ചു​കൂ​ടി. അവർ ഒരുമി​ച്ച്‌ ഒരു സംഘമാ​യി അവിടെ ഒരു കുന്നി​ന്മേൽ നിലയു​റ​പ്പി​ച്ചു. 26  അപ്പോൾ, അബ്‌നേർ യോവാ​ബിനോ​ടു വിളി​ച്ചു​പ​റഞ്ഞു: “സംഹാരം എന്നും തുടര​ണമെ​ന്നാ​ണോ? ഇതു ദുരന്ത​ത്തി​ലേ കലാശി​ക്കൂ എന്നു നിനക്ക്‌ അറിയി​ല്ലേ? തങ്ങളുടെ സഹോ​ദ​ര​ന്മാ​രെ പിന്തു​ട​രു​ന്നതു മതിയാ​ക്കു​ന്ന​തിനെ​ക്കു​റിച്ച്‌ ജനത്തോ​ടു പറയാൻ നീ ഇനിയും എത്ര നാൾ വൈകി​ക്കും?” 27  അപ്പോൾ, യോവാ​ബ്‌ പറഞ്ഞു: “സത്യദൈ​വ​മാ​ണെ, നീ പറഞ്ഞി​ല്ലാ​യി​രുന്നെ​ങ്കിൽ ജനം സഹോ​ദ​ര​ന്മാ​രെ പിന്തു​ട​രു​ന്നതു രാവിലെ മാത്രമേ നിറു​ത്തു​മാ​യി​രു​ന്നു​ള്ളൂ.” 28  യോവാബ്‌ അപ്പോൾ കൊമ്പു വിളിച്ചു. യോവാ​ബി​ന്റെ ആളുകൾ ഇസ്രായേ​ലി​നെ പിന്തു​ട​രു​ന്നതു നിറുത്തി. അങ്ങനെ, പോരാ​ട്ടം അവസാ​നി​ച്ചു. 29  അബ്‌നേരും അബ്‌നേ​രി​ന്റെ ആളുക​ളും ആ രാത്രി മുഴു​വ​നും അരാബയിലൂടെ+ യാത്ര ചെയ്‌ത​ശേഷം യോർദാൻ കടന്ന്‌ മലയി​ടു​ക്കു മുഴുവൻ* താണ്ടി ഒടുവിൽ മഹനയീമിൽ+ എത്തി. 30  അബ്‌നേരിനെ പിന്തു​ട​രു​ന്നതു മതിയാ​ക്കിയ യോവാ​ബ്‌ പിന്നീട്‌, ജനത്തെയെ​ല്ലാം ഒന്നിച്ചു​കൂ​ട്ടി. അസാ​ഹേ​ലി​നെ കൂടാതെ ദാവീ​ദി​ന്റെ ദാസന്മാ​രിൽ 19 പേരെ കാണാ​നി​ല്ലാ​യി​രു​ന്നു. 31  പക്ഷേ, ദാവീ​ദി​ന്റെ ദാസന്മാർ ബന്യാ​മീ​ന്യരെ​യും അബ്‌നേ​രി​ന്റെ ആളുകളെ​യും തോൽപ്പി​ച്ചി​രു​ന്നു. അവരുടെ​കൂടെ​യു​ണ്ടാ​യി​രുന്ന 360 പേർ മരിച്ചു​വീ​ണു. 32  യോവാബും യോവാ​ബി​ന്റെ ആളുക​ളും അസാഹേലിന്റെ+ മൃത​ദേഹം കൊണ്ടു​വന്ന്‌ ബേത്ത്‌ലെഹെമിലുള്ള+ അസാ​ഹേ​ലി​ന്റെ അപ്പന്റെ കല്ലറയിൽ അടക്കി. തുടർന്ന്‌, അവർ രാത്രി മുഴുവൻ സഞ്ചരിച്ച്‌ പുലർച്ചെ ഹെബ്രോനിൽ+ എത്തി​ച്ചേർന്നു.

അടിക്കുറിപ്പുകള്‍

അഥവാ “നമ്മുടെ മുന്നിൽവെച്ച്‌ മത്സരി​ക്കട്ടെ.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ബി​ത്രോൻ മുഴു​വ​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം